Click Here to Make "Smartgk.info" Your Home Page
   
 
മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങളുടെ ഫോണ്‍ നഷ്ടപെട്ടാല്‍ അത് പല രീതിയല്‍ ദുരുപയോകം ചെയ്യാം. അത് കൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും താഴെ കൊടുത്തിരിക്കുന്ന നടപടികള്‍ സ്വീകരിച്ചിരിക്കണം.

1) ഫോണ്‍ നഷ്ടപെട്ടാല്‍ ആദ്യം ചെയ്യേണ്ടത്, നഷ്ടപെട്ട ഫോണില്‍ ഏതു സിം ആണോ ഉപയോഗിക്കുന്നത് ആ സിം ബ്ലോക്ക്‌ ചെയ്യുകയാണ് വേണ്ടത്. അതിനായി സിം സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദേശിക്കുക. അങ്ങനെ ആ സിം വഴി കാള്‍ ചെയ്യുന്നത് തടയാം.

2) പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. എഫ്.ഐ.ആര്‍ന്റെയും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം സിം സേവന ദാതാവിന്റെ സര്‍വീസ് സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ്‌ സിം കാര്‍ഡിനായുള്ള അപേക്ഷ നല്‍കുക.

3) നിങ്ങള്‍ക്ക് നഷപെട്ട ഫോണിന്റെ IMEI നമ്പര്‍ അറിയാമെങ്കില്‍, IMEI നമ്പര്‍ ട്രാക്ക് ചെയ്ത് ഫോണ്‍ കണ്ടുപിടിക്കുന്ന സേവനം വഴി നഷ്ട്ടപെട്ട ഫോണ്‍ കണ്ടുപിടിക്കാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതിന്റെ IMEI നമ്പര്‍ വേറെ എവിടെയെങ്കിലും സേവ് ചെയ്ത് വെക്കണം.

4) നിങ്ങള്‍ ഫോണില്‍ ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ വഴി ഈ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് ഫോണിലെ ലോഗിന്‍ സെഷന്‍ ലോഗ് ഔട്ട്‌ ചെയ്യുക. കൂടാതെ ഫോണില്‍ ലോഗിന്‍ ചെയ്ത് വെച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും പാസ്സ്‌വേര്‍ഡ്‌ മാറ്റുക.

നിങ്ങളുടെ മൊബൈല്‍ ഫോണിനു അതിന്‍റെതായ ഒരു IMEI ( International Mobile Equipment Identity) Number ഉണ്ടാകും, അത് മൊബൈല്‍ ഫോണ്‍ കളഞ്ഞു പോകുന്നതിനു മുന്‍പായി എവിടെങ്കിലും എഴുതി വക്കണം. ഇല്ലെങ്കില്‍ മൊബൈലിന്റെ ബോക്സില്‍ എഴുതിയിട്ടുണ്ടാവണം.

മൊബൈൽ ഫോണ്‍ വാങ്ങിയലുടൻ തന്നെ IMEI നമ്പർ ഡയറിയിൽ എഴുതി സൂക്ഷിക്കുക. IMEI അറിയുവാൻ നിങ്ങളുടെ മൊബൈൽ ഫോണിൽ *#06# അന്ന് ഡയൽ ചെയ്യുക സ്ക്രീനിൽ തെളിയുന്ന 15 അക്ക നമ്പറാണ് നിങ്ങളുടെ IMEI നമ്പർ. ഇതു മൊബൈൽ നഷ്ടപെട്ടാൽ ക്ണ്ടുപിടികുവാൻ സഹായകമാകും

http://3.bp.blogspot.com/_5K68XHo_oxw/TSgYaXFakQI/AAAAAAAAAbA/fvOkZG83cU4/s320/phone_imei.jpg




എല്ലാ മൊബൈലിലും ഒരു IMIE number ഉണ്ടാവും. International Mobile Identity Number number ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ ഈ ലോകത്തെവിടെയാണെകിലും കണ്ടുപിടിക്കാന്‍ സാധിക്കും.
എങ്ങനെയാണ് ഇത് പ്രവത്തിക്കുന്നത് എന്ന് നോക്കാം.

1.
ആദ്യം മൊബൈലില്‍   *#06#   എന്നു പ്രസ്‌ ചെയ്യുക.

http://2.bp.blogspot.com/_5K68XHo_oxw/TSgYSYkpYsI/AAAAAAAAAa8/FoZuDn1spOI/s1600/imei.jpg

Information you get from the IMEI   
 
XXXXXX  XX  XXXXXX  X

    TAC     
 FAC     SNR      SP


    
TAC
   Type approval code

   
 FAC  Final assembly code

   
 SNR  Serial number

    SP    Spare


2.
അപ്പോള്‍ മൊബൈലില്‍ 15 digit ഉള്ള number കാണാം.
3.
number നിങ്ങള്‍ കുറിച്ചു വയ്ക്കുക. ഈ number ആണു മൊബൈല്‍ എവിടെയാണെന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിക്കുന്നത്.
4.
നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഈ 15 digit ഉള്ള IMIE number

cop@vsnl.net എന്ന ഇമെയിലില്‍ അയക്കുക.
5.GPRS ന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്താല്‍ 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും.

cop@vsnl.net എന്ന ഇമെയില്‍ അഡ്രസ്സിലെയക്ക് ഇമെയില്‍ അയക്കേണ്ട വിധം :-

Your name:
Address:
Phone model:
Make:
Last used No.:
E-mail for communication:
Missed date:
IMEI No.:

imei  നമ്പര്‍ ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ മോഡല്‍ നമ്പര്‍ , make തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


http://imei-number.com/

http://www.trackimei.com/
 

 

ബാറ്ററി ചാര്‍ജ് ചെയ്യല്‍ : വിപ്ലവം സൃഷ്ടിക്കാന്‍ ഈഷയുടെ കണ്ടുപിടിത്തം
 
 

 

  Copyright © 2013 Smart GK. All Rights Reserved.                                 

hit counter