ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് മരുന്ന് കുറിച്ച് തന്നു. മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോള്‍ ആ മരുന്നില്ല. ഒരിടത്തെന്നല്ല എവിടെയും ആ മരുന്ന് കിട്ടാനില്ല. ഇത്തരം സാഹചര്യത്തില്‍ സ്വാഭാവികമായി സംഭവിക്കുക മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റ്, പ്രിസ്ക്രിപ്ഷനിലെ മരുന്നിന് പകരം ഉപയോഗിക്കാവുന്ന മറ്റൊരു കമ്പനിയുടെ മരുന്ന് നിര്‍ദ്ദേശിക്കും. ഇത്തരത്തില്‍ പലപ്പോഴും സംഭവിക്കാറുമുണ്ട്. ചില ഒരേ തരത്തില്‍ പെട്ട മരുന്നുകള്‍ക്ക് വിലയില്‍ ഗണ്യമായ വ്യത്യാസവുമുണ്ടാകും.
ചില സൈറ്റുകള്‍ വഴി ഇത്തരത്തിലുള്ള ബദല്‍ മെഡിസിനുകള്‍ കണ്ടെത്താനാവും. ചിലതിനൊപ്പം അവയുടെ വില വിവരവുമുണ്ടാകും. അവ താഴെ പറയുന്നു.
MedIndia.net – ജെനറിക് നെയിമോ, ബ്രാന്‍ഡ് നെയിമോ വച്ച് സെര്‍ച്ച് ചെയ്യാവുന്ന സൈറ്റാണ് ഇത്. ഇതില്‍ പല കമ്പനികളുടെ മരുന്ന് വില തരതമ്യം ചെയ്യാനുള്ള സംവിധാനമുണ്ട്.
www.medindia.net/drug-price/index.asp
HealthKartPlus.com – ഇത് മുകളില്‍ പറഞ്ഞ വിധത്തിലുള്ള മറ്റൊരു സൈറ്റാണ്. ഇതിന്റെ ആപ്ലിക്കേഷന്‍ ഐ ഫോണിനും, ആന്‍ഡ്രോയ്ഡിനും ലഭ്യമാണ്. മരുന്നുകളുടെ ഘടകങ്ങള്‍, പകരം ഉപയോഗിക്കാവുന്നവ, വില എന്നിവയൊക്കെ ഇതില്‍ മനസിലാക്കാം.
http://m.healthkartplus.com/m
MyDawaai.com – ഇത് ഒരു ഫോണ്‍ ആപ്ലിക്കേഷനാണ്. ഇതുപയോഗിച്ച് മരുന്നുകളുടെ പകരക്കാരെയും, വിലയുമൊക്കെ കണ്ടെത്താം.
http://www.mydawaai.com/
MIMS.com – ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ സൈറ്റാണിത്. പ്രൊഫഷണലുകള്‍ വരെ ഈ സൈറ്റ് ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിക്കാന്‍ രജിസ്ട്രേഷന്‍ ആവശ്യമാണ്. ഗൂഗിളില്‍ site:mims.com എന്ന് നല്കി സെര്‍ച്ച് ചെയ്യാനുമാകും.
http://www.mims.com/India
GetDavai.com – മരുന്ന് വിലകള്‍ താരതമ്യം ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു സൈറ്റാണിത്. വിവിധ ബ്രാന്‍ഡുകളിലുള്ള ഒരേ മരുന്നിന്‍റെ വില വിവരം ഇതുപയോഗിച്ച് മനസിലാക്കാം.
http://www.getdavai.com/
.