2011 എ ജി എസ് ചെറു ഗ്രഹം 2040 ല്‍ ഭൂമിയില് പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഹവായ് മോന കിയയിലെ ജെമിനി നോര്‍ത്ത് ടെലസ്കോപ്പ് ഉപയോഗിച്ച് ഹവായ് യൂണിവേഴ്സിറ്റിയിലെ ജ്യോതി ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തിലാണ് 2011 എ ജി 5 ചെറു ഗ്രഹം 2040 ല്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയത്. മുന്‍പ് ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ ഈ ഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ 140 മീറ്റര്‍ ഡയമീറ്ററിലുള്ള അപകട സാധ്യതയാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ അപകട സാധ്യത കുറവെന്നാണ് കണക്കാക്കപ്പെടുന്നത്.
നൂറ് മെഗാ ടണ്‍ ഊര്‍ജ്ജമാണ് ഇത്തരത്തിലൊന്ന് ഭൂമിയില്‍ പതിക്കുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഇത് രണ്ടാം ലോക മഹായുദ്ധത്തില്‍ പ്രയോഗിക്കപ്പെട്ട അണുബോംബിനേക്കാള്‍ പതിനായിരക്കണക്കിന് മടങ്ങ് ശക്തിയുള്ളതാണ്. കണക്കുകള്‍ പ്രകാരം പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഇത്തരം വസ്തുക്കള്‍ ഭൂമിയുമായി കൂട്ടിമുട്ടുന്നത്. വളരെ മങ്ങിക്കാണപ്പെടുന്ന ഇത്തരം വസ്തുക്കളില്‍ നിന്നുള്ള ഈ വിവരശേഖരണം വളരെ കഷ്ടപ്പാടായിരുന്നെന്ന് പഠന സംഘത്തിലെ ശാസ്ത്രജഞന്‍ റിച്ചാര്‍ഡ് വിന്‍സ്കോട്ട് പറഞ്ഞു. ഒക്ടോബര്‍ 20, 21, 27 തീയതികളിലാണ് ജെമിനി ടെലസ്കോപ്പ് എ ജി 5 നിരീക്ഷണം നടത്തിയത്. ആകാശത്തില്‍ വളരെ താഴ്ന്നും മങ്ങിയും കാണപ്പെടുന്ന ഈ വസ്തുവിന്റെ വിവരശേഖരണം തങ്ങളെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ചെറുഗ്രഹത്തിന്റെ വിവര ശേഖരണത്തിന് ശേഷം ശാസ്ത്രജ്ഞന്‍മാര്‍ മോന കിയയില്‍ നിന്നുതന്നെ രണ്ടാഴ്ച്ചയ്ക്കു ശേഷം ഹവായ് 2.2 മീറ്റര്‍ ടെലസ്കോപ്പ് ഉപയോഗിച്ച് ഇതിന്റെ കുറച്ച് കൂടി വ്യക്തമായ ചിത്രങ്ങള്‍ ശേഖരിച്ചിരുന്നു. ഈ വിവരങ്ങള്‍ അത്രയ്ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും ജെമിനി ഇതിന്റെ തുടര്‍ പഠനങ്ങളിലാണുള്ളതെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. ഡേവിഡ് തോളന്‍, റിച്ചാര്‍ഡ് വിന്‍സ്കോട്ട്, മാര്‍കോ മൈക്കല്‍ എന്നിവരാണ് ഇതിന്റെ ആദ്യ നിരീക്ഷണങ്ങള്‍ നടത്തിയത്. കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോട്ടറിയിലെ നാസയുടെ നിയര്‍ എര്‍ത്ത് പ്രോഗ്രാം ഓഫീസാണ് ഇതിന്റെ തുടര്‍ നിരീക്ഷണങ്ങളും പഠനങ്ങളും നയിക്കുന്നത്. ഈ ചെറു ഗ്രഹത്തിന്റെ സഞ്ചാരപഥം ജെമിനി വിവരങ്ങള്‍ക്കടിസ്ഥാനമാക്കിയാണ് നാസ നിര്‍ണ്ണയിക്കുന്നത്. ഭൂമിക്ക് ഭീഷണിയാകുന്ന ഇത്തരത്തിലുള്ള വസ്തുക്കളുടെ സഞ്ചാരപഥം നിര്‍ണ്ണയത്തിനും പ്രവചനങ്ങള്‍ക്കും ഈ പഠനം ഉപകരിക്കുമെന്നാണ് കരുതുന്നത്.
|