ഭൂമിയില് നിന്നും 12 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന സൂര്യനെപ്പോലുള്ള നക്ഷത്രമായ ടാവു സെറ്റിയ്ക്ക് ഭൂമിയെപ്പോലെ ജീവ യോഗ്യമായ ഒരു ഗ്രഹമുണ്ടെന്ന് കണ്ടെത്തി. വൈകുന്നേരത്തെ ആകാശത്തില്‍ നമുക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നതും ഏറ്റവും അടുത്തുകാണപ്പെടുന്നതും സൂര്യന്റേതിനു സമാനമായ സ്പെക്ട്രല്‍ ക്ളാസിഫിക്കേഷനുമുള്ളതുമായ നക്ഷത്രമാണ് ടാവു സെറ്റി.
ഇതിനുള്ള അഞ്ച് ഗ്രഹങ്ങള്‍ക്കും മൊത്തത്തില്‍ ഭൂമിയുടെ ആറ് മടങ്ങ് ഭാരമുണ്ട്. അതിനാല്‍ ഇത് കണ്ടു പിടിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹ സമൂഹമാണിത്. ടാവു സിറ്റിയുടെ ഗോള്‍ഡി ലോക്ക് സോണ്‍ എന്നറിയപ്പെടുന്ന ജീവയോഗ്യമായ ഭാഗത്താണ് ഈ നക്ഷത്രത്തിന്റെ ഒരു ഗ്രഹം സ്ഥിതി ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി. ഇത്തരം സോണില്‍ ജലത്തിന് ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്നതിനാവശ്യമായ താപനിലയായിരിക്കും ഉണ്ടായിരിക്കുക.ടാവു സിറ്റിയുടെ ഈ ഗ്രഹത്തിന് നമ്മുടെ ഭൂമിയേക്കാള്‍ അഞ്ചുമടങ്ങ് ഭാരമുണ്ട്.യു കെ, ചിലി, യു എസ് എ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാരുടെ അന്താരാഷ്ട്ര സംഘം പലതരം ഉപകരണങ്ങള്‍ ഉപയോഗിച്ച് അറുപതിനായിരത്തിലേറെ നിരീക്ഷണങ്ങള്‍ നടത്തിയതില്‍ നിന്നുമാണ് ഈ കണ്ടുപിടുത്തത്തിന് വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്.
പുതിയ രീതികള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയപ്പോള്‍ മുന്‍പ് സാധ്യമെന്ന് തോന്നിയതില്‍ നിന്നും ഇരട്ടിയിലേറെ സിഗ്നലുകളെ നിരീക്ഷിക്കാന്‍ ഇത് വഴി സാധിച്ചു. ഈ പരീക്ഷണത്തില്‍ നിന്നുമാണ് ടാവു സിറ്റി ഒറ്റപ്പെട്ട ഒരു നക്ഷത്രമല്ലെന്നും അതിനെ ചുറ്റിപ്പറ്റി നിരവധി ഗ്രഹങ്ങള്‍ ഉണ്ടെന്നും കണ്ടെത്തിയത്.
ആസ്ട്രോണമി ആന്റ് ആസ്ട്രോ ഫിസിക്സ് എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞന്‍മാര്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്യാലക്സിയില്‍ പല നക്ഷത്രങ്ങള്‍ക്കും ഭൂമിയെപ്പോലെ ജീവയോഗ്യമായ ഗ്രഹങ്ങള്‍ ഉണ്ടാകാമെന്നും അത് കണ്ടെത്താന്‍ ഇത്തരം നിരീക്ഷണങ്ങള്‍ക്ക് കഴിയുമെന്നും യു എസ് എ സാന്റാ ക്രൂസിലെ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞന്‍ കൌത്തര്‍ സ്റീവ് വോഗ്ട്ട് പറഞ്ഞു. ടാവു സെറ്റി സൂര്യനെപ്പോലെതന്നെ തിളക്കമുള്ളതും സാമ്യത ഏറിയതുമായതിനാല്‍ ഇത്തരം നക്ഷത്രങ്ങളെ ചുറ്റിപ്പറ്റിക്കാണപ്പെടുന്ന ചെറു ഗ്രഹങ്ങളെപ്പറ്റി പഠിക്കാന്‍ ഇത് നല്ല മാതൃകയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
|