സൂര്യന്റെ 17 ബില്യന് വലിപ്പമുള്ള ബ്ളാക്ക് ഹോള്

 

പുതുതായി കണ്ടെത്തിയ സൂര്യന്റെ 17 ബില്യന്‍ വലിപ്പത്തിലുള്ള ഒരു ബ്ളാക്ക് ഹോള്‍ ചിലപ്പോള്‍ ഗ്യാലക്സികളുടെ പരിണാമ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ കഴിവുള്ളതാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍.

ഗ്യാലക്സി എന്‍ ജി സി 1277 ല്‍ ആണ് ഈ അതിഭീമന്‍ ബ്ളാക്ക് ഹോള്‍ കണ്ടെത്തിയത്. ക്ഷീരപഥത്തിന്റെ മുക്കാല്‍ ഭാഗത്തോളം വലിപ്പം വരുന്ന ഒരു സ്പൈറല്‍ ഗ്യാലക്സിയാണ് എന്‍ ജി സി 1277.

ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള ഹോബി എബര്‍ലി ടെലസ്കോപ്പില്‍ നിന്നും, ഹബ്ബിള്‍ സപേസ് ടെലസ്കോപ്പില്‍ നിന്നുള്ള ആര്‍ക്കൈവല്‍ ഡേറ്റായില്‍ നിന്നുമാണ് ഈ വിവരം ലഭിച്ചത്. ഇതു വരെ കരുതപ്പെട്ടിരിക്കുന്ന ഗ്യാലക്സിയുടെ പിണ്ഡത്തിന്റെ 0.1 ശതമാനം എന്നാണ് ബ്ളാക്ക് ഹോളുകളുടെ വലിപ്പം നിര്‍ണ്ണയിച്ചിരുന്നത്. എന്നാല്‍ ഈ ബ്ളാക്ക് ഹോളിന് ഗ്യാലക്സിയുടെ 14 ശതമാനത്തോളം വലിപ്പമുണ്ട്.

ഇതൊരു വലിയ പ്രപഞ്ചമായതിനാല്‍ വിചിത്രമായതെന്തും പ്രതീക്ഷിക്കാമെന്ന് ടെക്സസ് യൂണിവേഴ്സിറ്റി ആസ്ട്രോഫിസിസ്റ്റ് കാള്‍ ഗെബ്ബാര്‍ട്ട് പറയുന്നു. ഇത് അപൂര്‍വ്വമായ ഒരു സവിശേഷത ആകാം. എന്നാല്‍ ഇത്തരത്തിലുള്ളവ ഇനിയും കണ്ടെത്തപ്പെടുകയാണെങ്കില്‍ നിശ്ചയമായും ബ്ളാക്ക് ഹോള്‍ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍ തിരുത്തിയെഴുതേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ ഫോര്‍മേഷന്‍ സമയത്ത് ഗ്ളകിസികളും ബ്ളാക്ക് ഹോളുകളും ഒരു പ്രത്യേക അനുപാതത്തിലാണ് വളരുന്നത്. സ്റ്റാര്‍ ഫോര്‍മിംഗ് വസ്തുക്കളുടെ സ്വാധീന ഫലമായി ചില പ്രത്യേക പോയിന്റുകളിള്‍ ബ്ളാക്ക് ഹോളിന്റെ വലിപ്പം വര്‍ദ്ധിച്ച് മാക്സിമത്തില്‍ എത്തും ഇത്തരത്തില്‍ ചുരുങ്ങിയ ഒരു ഗ്യാലക്സിക്കുള്ളിലെ വലിയ ബ്ളാക്ക് ബോളിന്റെ സാന്നിധ്യം പ്രശ്നം സൃഷ്ടിക്കുമെന്നും എന്‍ ജി സി 1277 ലെ നിരീക്ഷണം വിശദീകരിക്കാന്‍ കഴിയാത്തതാണെന്നും പ്രിന്‍സസ്റ്റണ്‍ യൂണിവേഴ്സിറ്റി ആസ്ട്രോണമര്‍ ജെന്നി ഗ്രീന്‍ പറഞ്ഞു.

 

ടാവു സെറ്റിയ്ക്ക് ജീവയോഗ്യമായ ഗ്രഹമുണ്ടെന്ന് കണ്ടെത്തി

ചൊവ്വയില് പച്ചക്കറി വളര്ത്താന് ചൈന

കടപ്പാട് : BLIVE NEWS

 

 

 

 

 
 

  Copyright © 2013 Smart GK. All Rights Reserved.