എലിയന്‍ ഡസ്കിന് 80,000 ആളുകളെ ചൊവ്വയില്‍ താമസത്തിനയക്കണം എന്നതാണ് സ്വപ്നം. ഡസ്കിന്റെ സ്വപ്നം പ്രാവര്ത്തികമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ചൈന.
ബീജിംഗ് ആസ്ഥാനമായുള്ള ചൈനീസ് ആസ്ട്രോണറ്റ് റിസര്ച്ച് ആന്ഡ് ട്രെയിനിംഗ് സെന്റര്‍ (സി ആര്‍ ടി സി) ചൊവ്വാ വാസത്തെ സത്യമാക്കാനുള്ള കഠിന പ്രയത്നത്തിലാണിപ്പോള്‍. സി ആര്‍ ടി സി ഈ ആഴ്ച്ച 300 ക്വുബിക് മീറ്റര്‍ ലൈഫ് സപ്പോര്‍ട്ടിംഗ് സിസ്റ്റം പരീക്ഷിക്കും.ഈ സിസ്റ്റത്തില്‍ ഭക്ഷണം വളര്‍ത്താനും ഓക്സിജന്‍, വാട്ടര്‍ എന്നിവ നിര്‍മ്മിക്കാനും ശുദ്ധീകരിക്കാനും കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പ്പന.ചന്ദ്രനും ചൊവ്വയും ആയിരിക്കും ഈ സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യ ഗ്രഹങ്ങള്‍.
പച്ചക്കറികളും ചെടികളും, ചെറിയ ആല്ഗകളും വളരാനുള്ള സാഹചര്യം ഒരുക്കുന്നത് വഴി മനുഷ്യജീവിത യോഗ്യമായ സാഹര്യങ്ങള്‍ സൃഷ്ടിക്കാനാകുമോ എന്ന് പരീക്ഷിക്കുകയാണ് ഈ സിസ്റ്റത്തിന്റെ പരീക്ഷണത്തിലൂടെ ചെയ്യുന്നത്.
ഈ പരീക്ഷണത്തിന്റെ ഭാഗമായി നാല് തരം പച്ചക്കറികളാണ് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത്.അടുത്ത വര്‍ഷത്തിലായിരിക്കും ഈ സിസ്റ്റത്തിന്റെ പരീക്ഷണം ചൈന ചന്ദ്രനില്‍ നടത്തുന്നത്.
|