ഓരോ ദിവസവും വ്യത്യസ്ഥ വാള്‍പേപ്പറുകള്‍

 

ദിവസം തോറും മാറിവരുന്ന വാള്‍പേപ്പറുകള്‍ ചിലപ്പോള്‍ സ്ഥിരമായി കാണുന്ന വാള്‍പേപ്പര്‍ ഉണ്ടാക്കുന്ന ബോറടി മാറ്റും. ബിങ്ങ് ഉപയോഗിച്ച് ദിവസവും വാള്‍പേപ്പര്‍ മാറ്റുന്ന രീതി മുമ്പ് ഇവിടെ എഴുതിയിരുന്നു. ഇന്ന് മറ്റൊരു മാര്‍ഗ്ഗമാണ് പറയുന്നത്. MyDailyWallpaper എന്ന ചെറിയൊരു ടൂളുപയോഗിച്ചാണ് ഇത് ചെയ്യുക. വളരെ എളുപ്പത്തില്‍ ഇത് സെറ്റ് ചെയ്യാവുന്നതാണ്.

http://www.myportablesoftware.com/mydailywallpaper.aspx

ആദ്യം ഈ ലിങ്കില്‍ നിന്ന് പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോയില്‍ സെറ്റിങ്ങുകള്‍ നടത്താം. പുതിയ വാള്‍പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. വാള്‍പേപ്പറുകള്‍ വിവിധ കാറ്റഗറികളായാണ് ക്രമീകരിച്ചിരിക്കുക.
http://compuhow.com/files/2013/01/WALL-1-300x195.png
എത്ര സമയം കൂടുമ്പോള്‍ വാള്‍പേപ്പര്‍ മാറ്റണമെന്നും, വിന്‍ഡോസ് സ്റ്റാര്‍ട്ട് ചെയ്യുന്നതിനൊപ്പം ഓപ്പണ്‍ ചെയ്യണമോയെന്നും ക്രമീകരിക്കാം.
http://compuhow.com/files/2013/01/WALL2-300x142.png
സെറ്റ് ചെയ്യുമ്പോള്‍ വാള്‍പേപ്പര്‍ പ്രിവ്യു കാണാനും
സാധിക്കും
 

ഹാക്കിങ്ങില്‍ നിന്ന് എങ്ങനെ നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാം ?

അമ്പത് ജി.ബി ഓണ്ലൈന് സ്റ്റോറേജ് ഫ്രീ….

 
 

 

 

 

 
 

  Copyright © 2013 Smart GK. All Rights Reserved.