Click Here to Make "Smartgk.info" Your Home Page
   
 

50 ലക്ഷം ജി-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു: നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ..?

 

ന്യൂഡൽഹി: ഗൂഗിളിന്റെ ഇ-മെയിൽ സംവിധാനമായ ജി-മെയിൽ ഹാക്ക് ചെയ്തതായി വിവരം. 50 ലക്ഷം ജി-മെയിൽ അക്കൗണ്ടുകളുടെ പാസ്‌വേഡ് അടക്കമുള്ള വിവരങ്ങൾ ചോർത്തിയ റഷ്യൻ ഹാക്കർ അവ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചോർത്തിയ  വിവരങ്ങൾ ആർക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന നിലയിലാണ്. 

എന്നാൽ ജി-മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തുവെന്ന വാർത്തകൾ ഗൂഗിൽ നിഷേധിച്ചു. ജി-മെയിൽ പാസ്‌വേഡ് മറ്റ് പല ലോഗിനുകളിലും ഉപയോഗിക്കുന്നവരുടെ അക്കൗണ്ടാണ് ചോർന്നിരിക്കുന്നതെന്ന് ഗൂഗിൽ അറിയിച്ചു. പുറത്തുവന്നിരിക്കുന്നവയിൽ മിക്കവയും യൂസറിന്രെ പഴയ ജി-മെയിൽ പാസ്‌വേഡുകളാണെന്നാണ് ഗൂഗിളിന്രെ വാദം. പട്ടികയിലുള്ള രണ്ട് ശതമാനത്തിൽ താഴെമാത്രം അഡ്രസുകളാണ് പാസ്‌വേഡുമായി യോജിക്കുന്നതെന്നും ഗൂഗിൽ വെളിപ്പെടുത്തി. അതായത്,​ ഒരു ലക്ഷത്തിലേറെ പേർ എത്രയുംവേഗം ജി-മെയിൽ പാസ്‌വേഡുകൾ മാറ്റേണ്ടതുണ്ടെന്ന് ഗൂഗിൽ പറയാതെ പറയുകയാണ്. എന്നാൽ നിങ്ങളുടെ അക്കൗണ്ട് ചോർന്നിട്ടുണ്ടെങ്കിൽ ജി-മെയിൽ മുന്നറിയിപ്പ് സന്ദേശം നൽകുമെന്നും അറിയുന്നു.

 

50 ലക്ഷം ജി-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു: നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ..?

ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങ് നടന്നതായി സ്ഥിരീകരിച്ചു. ഗൂഗിള്‍ ഇ-മെയില്‍ സര്‍വ്വീസായ ജി-മെയിലില്‍ നിന്നാണ് 50 ലക്ഷം ജിമെയില്‍ അക്കൗണ്ടുകളുടെ പാസ്‌വേഡ് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നു. ചോര്‍ത്തിയ ജിമെയില്‍ വിവരങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന നിലയിലാണ്. ഡിജിറ്റല്‍ നാണയമായ ബിറ്റ് കോയിനുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഫോറമാണ് ജിമെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്തിയത്.

ചോര്‍ത്തിയ ഇമെയിലുകളില്‍ 60 ശതമാനവും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചോര്‍ത്തിയ ഏജന്‍സി പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നാണ് ഗൂഗിള്‍ അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്ന് ഗൂഗിള്‍ വക്താവ് പ്രതികരിച്ചു.

നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് ഈ ലിങ്ക് https://isleaked.com/en ഉപയോഗിച്ച് പരിശോധിക്കാം. പട്ടികയില്‍ നിങ്ങളുടെ അക്കൗണ്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പാസ്‌വേഡ് മാറ്റണം. പട്ടികയിലില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണെന്ന് വിശ്വസിക്കാം.

 

 

  Copyright © 2013 Smart GK. All Rights Reserved.                                 

hit counter