Click Here to Make "Smartgk.info" Your Home Page
   
 

pm.jpg

 

 

 

 

 

 

നിങ്ങള്ക്ക് വേണം സ്മാര്ട്ട് പാസ്സ്വേര്ഡ് (smart password)

ഇമെയില് ഉപയോഗിക്കുമ്പോഴും facebook പോലുള്ള വെബ്സൈറ്റ് ഉപയോഗിക്കുമ്പോഴും , കമ്പനി ഇമെയില് ഉപയോഗിക്കുമ്പോഴും ശ്രന്ദ്ധിക്കേണ്ട ചില സുരക്ഷ നിര്ദേശങ്ങളും അതിനപ്പുറം നല്ലൊരു പാസ്സ്വേര്ഡ് ഉപയോഗിച്ച് നമ്മുടെ ഇമെയില് സൂക്ഷിക്കുന്നതിനെ  പറ്റിയും ആണ് ഞാനിവിടെ പങ്കുവയ്ക്കുന്നത് . ഇത് പങ്കുവയ്ക്കാന് എന്നെ പ്രേരിപ്പിച്ചത് എന്റെ സുഹൃത്തിന്റെ കമ്പനി ഇമെയില് ഹാക്ക് ചെയ്തു , സുഹൃത്തിന്റെ കമ്പനി ഇമെയിലില് നിന്ന്നും അയക്കുന്നത് പോലെ അയച്ചു വലിയൊരു തുക തട്ടിയെടുക്കാന് ശ്രമിച്ച ഹാക്കെര്ക്കെതിരെയാണ് .എല്ലാ ആവശ്യങ്ങള്ക്കും നമ്മളിപ്പോള് പാസ്സ്വേര്ഡ് ഉപയോഗിക്കുന്നു, എന്നാല് അതികം ആളുകള്ക്കും എങ്ങനെ നല്ലൊരു പാസ്സ്വേര്ഡ് തെരഞ്ഞെടുക്കാം എന്നതിനെ പറ്റി അറിയില്ല , എന്റെ പരിമിതമായ അറിവ് ഞാനിവിടെ പങ്കുവയ്ക്കുന്നു.

smart-password.gif

നമ്മള് ജീവിച്ചു കൊണ്ടിരിക്കുന്ന നൂറ്റാണ്ടിന്റെ ഏറ്റവും വലിയ അനുഗ്രഹവും ഏറ്റവും വലിയ ശാപവും ഒന്ന് തന്നെയാണ് ഇന്റര്നെറ്റ് എന്ന വിശാല ലോകം എന്തെങ്കിലും സംശയങ്ങള് വന്നാല് പുസ്തകങ്ങളെയോ അധ്യാപകന്മാരെയോ ആശ്രയിക്കുന്ന കാലമൊക്കെ കഴിഞ്ഞു  ഇപ്പോള് ഇതൊക്കെ നമ്മുടെ ഒരു വിരല് തുമ്പില് ആണ് എന്നത് ഒരു അതിശയോക്തിയല്ല . ഗൂഗിള് പോലുള്ള വെബ്സൈറ്റ്കള് വെറുമൊരു ക്ലിക്കില് അറിവുകളുടെ ഒരു കടല് തന്നെയാണ് നമ്മുടെ മുന്നില് നിരത്തുന്നത് . ഏതു തിരഞ്ഞെടുക്കണം എന്നത് മാത്രമാണ് ആകെയുള്ള സംശയം . എവിടെയോ ഞാന് വായിച്ചു മെംബേര്സ് ന്റെ എണ്ണത്തിന്റെ പേരില് ഒരു ഭൂഖണ്ടമാക്കുകയണേല്‍ facebook  നു രണ്ടോ മൂന്നോ സ്ഥാനം കിട്ടുമെന്ന് , അങ്ങനെയാണേല് ഏറ്റവും വലിയ ഭൂഖണ്ഡം ഇപ്പോള്‍ facebook ആയിരിക്കും. ഇങ്ങനെ ഒരുപാടു ഗുണഗണങ്ങള് വാഴ്ത്തപ്പെടുന്ന ഇന്‍റര്‍നെറ്റില്‍ ഒരുപാടു ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട് എന്നത് നമ്മള് ഓര്ക്കണം. ഇന്റര്നെറ്റ് ഉപയോഗിക്കാത്ത ആളുകള് ഇന്ന് പൊതുവേ കുറവാണു. ഒരു രീതിയില് അല്ലെങ്കില് മറ്റൊരു രീതിയില് എല്ലാവരും ഇതിന്റെ ഉപഭോക്തക്കലാകുന്നു.

പല വെബ്സൈറ്റ് കളിലും പ്രവേശിക്കണമെങ്കില്‍  user id  & password അല്ലെങ്കില്‍ email id & password നല്കേണ്ടി വരാറുണ്ട്. അതികപേരും പൊതുവേ എടുക്കാറുള്ളത് എല്ലാ ആവശ്യങ്ങള്ക്കും ഒരേ പാസ്സ്വേര്ഡ് തന്നെയാണ് അല്ലെങ്കില് ഇമെയിലിനു കൊടുത്തിരിക്കുന്ന പാസ്സ്വേര്ഡ് തന്നെ   ഉപയോഗിക്കുന്നതായും കാണുന്നു. അതിനു കാരണം വ്യത്യസ്ത പാസ്സ്വേര്ഡ്കള് ഓര്മയില് സൂക്ഷിക്കുവാനുള്ള ബുന്ധിമുട്ടു കൊണ്ടാകാം. ഇത്തരത്തില് പാസ്സ്വേര്ഡ്കള് ഉപയോഗിക്കുന്നത് കൊണ്ട് നമ്മള് തന്നെ നമുക്ക് കെണിയൊരുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പാസ്സ്വേര്ഡ്കള് ചോര്ത്താന് എളുപ്പത്തില് സാധിക്കും എന്നതുതന്നെയാണ് ഇതിന്റെ പോരായ്മ .

 

 

 

 

 

 

പൊതുവേ കണ്ടുവരുന്ന രീതി താഴെ കൊടുക്കുന്നു.

1.     പേരിന്റെ കൂടെ അക്കങ്ങള് ചേര്ക്കുക eg: suneesh123, lijo123jose, saleemmohd786

2.     മൊബൈല് നമ്പര് അല്ലെങ്കില് കാറിന്റെ നമ്പര് eg : 9846544677, ahmed0786

3.     മക്കളുടെ പേരുകള് തമ്മില് ചേര്ത്ത് പാസ്സ്വേര്ഡ് ഉണ്ടാക്കുക eg : ammuappu123

4.     വീട്ടുപേരും ഫോണ് നമ്പറും ചേര്ക്കുക eg : kunil 1234

5.     സീരീസ് ആയ നമ്പറുകള് അല്ലെങ്കില് വാക്കുകള്‍  eg : 123456 , 111111, kerala123,abcde12345

6.     സ്ഥലത്തിന്റെ പേരിന്റെ കൂടെ നമ്പര് ചേര്ത്ത്പയോഗിക്കുക eg: purameri123

7.     കാമുകിയുടെ പേരിന്റെ കൂടെ സ്വന്തം പേര് ചേര്ക്കുക.

ഒരു ഇമെയില്‍ id അല്ലെങ്കില്‍ facebook id കിട്ടിയാല് ഒരു ഹാക്കര്‍ക്ക്  ഇത്തരത്തിലുള്ള പാസ്സ്വേര്ഡ് കണ്ടെത്താന് നിമിഷ നേരം മതി എന്ന്  പലര്‍ക്കും അറിയില്ല. ഇത്തരത്തിലുള്ള ഒരു പാസ്സ്വേര്ഡ് ചോര്ന്നാല് നമ്മള് ഉപയോഗിക്കുന്ന എല്ലാ വെബ്സൈറ്റ്ന്റെയും പാസ്സ്വേര്ഡ് കിട്ടാന് ഒരു വിഷമവും ഹാക്കര്‍ക്ക്  ഉണ്ടാവില്ല.

പാസ്സ്വേര്ഡ് എളുപ്പത്തിലും എന്നാല് സ്ട്രോങ്ങും ആക്കാന് ചില എളുപ്പ വഴികള് ഇതാ ഇവിടെ കൊടുക്കുന്നു.

1.     നിങ്ങള്ക്ക് ഓര്ക്കാന് പറ്റുന്ന ഒരു വാചകം ഉണ്ടാക്കി , അതിന്റെ shortcut ഉണ്ടാക്കുക

eg: My Flat Number Is 105 Near Abra BurDubai ഇതില് നിന്നും shortcut ഉണ്ടാക്കിയാല് MFNI105NABD- ഇതു പെട്ടെന്ന് ആര്ക്കും പിടികിട്ടാത്ത ഒരു രീതി ആണ്, ഇതില് തന്നെ special characters ഉപയോഗിച്ച് വീണ്ടും സ്ട്രോങ്ങ് ആക്കാം, MFNI!)%NABD

ഇങ്ങനെയുള്ള പാസ്സ്വേര്ഡ് ഹാക്ക് ചെയ്യാന് കുറച്ചു ബുദ്ധിമുട്ടും അല്ലേ.

2.     പല സൈറ്റ്കളിലും special characters ഉപയോഗിക്കാന് പറയാറുണ്ട് , അത്തരത്തിലുള്ള പാസ്സ്വേര്ഡ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Eg: sudhi2255 ഇതിനുപകരം sudhi@2%5 എന്നാക്കിയാല് തന്നെ മറ്റുള്ളവര്ക്ക് പെട്ടെന്ന് മനസ്സിലാകാത്ത രീതിയില് ആയില്ലേ.

2.a. ഇനി കുറച്ചുകൂടി എളുപ്പത്തില് ഏതു വെബ്സൈറ്റ് ലേക്ക് വേണമെങ്കിലും ഉണ്ടാക്കാന് പറ്റുന്ന തരത്തില് വിശദമാക്കാം . പലപ്പോളും നമ്മള് നമ്മുടെ ഒരു ഐഡന്റിറ്റി എന്നാ രീതിയില് ഒരു നാലക്ക നമ്പര് ഉപയോഗിക്കാറുണ്ട് , ഉദാഹരണമായി നമ്മള് പലപ്പോഴായി ഉപയോഗിക്കുന്ന നമ്പര്  4382”  ആണെന്ന് കരുതുക.

1.  ഇനി 4 ഉം 4 നു താഴെയുള്ള കീ കളുടെ combination നിങ്ങള്ക്ക് പാസ്സ്വേര്ഡ് ആയി ഉപയോഗിക്കാം

Eg : 4382  -$RFV#EDC*IK,@WSX    or 4RFV#EDC8IK,@WSX ,

3.     വേറൊരു രീതി നാലക്ക നമ്പറിനു താഴെയുള്ള കീ കള് മാത്രം ഉപയോഗിച്ചും പാസ്സ്വേര്ഡ് നിര്മിക്കാം

Eg :  4382  - ER$WE#UI*QW@     , ER4WE3UI8QW2

പാസ്സ്വേര്ഡ് തന്നെ ഏതു വെബ്സൈറ്റ് ലേക്കു വേണമെങ്കിലും ഉപയോഗിക്കാം .

Gmail നു വേണ്ടി  -                  ER$WE#UI*QW@g1

Facebook  നു വേണ്ടി              ER$WE#UI*QW@f1

Yahoo   നു വേണ്ടി                  ER$WE#UI*QW@y1

key.jpg

4.     നിങ്ങളുടെ പാസ്സ്വേര്ഡ് എപ്പോഴുംletters, special characters, numbers ഇവയുടെ combination  ഉപയോഗിക്കാന് ശ്രമിക്കുക

5.     നിങ്ങളുടെ പാസ്സ്വേര്ഡ്ന് മിനിമം 10 character-എങ്കിലും കൊടുക്കാന് ശ്രമിക്കുക.

6.     നിങ്ങള് ഉപയോഗിക്കുന്ന application ല്‍  പാസ്സ്വേര്ഡ് ഓര്ത്തു വായ്ക്കാനുള്ള  സംവിധാനം ഉപയോഗിക്കാതിരിക്കുക.ഇനി നിങ്ങള് വേറെ ഒരാളുടെ കമ്പ്യൂട്ടര് ഉപയോഗിച്ച് ഇമെയില് ചെക്ക് ചെയ്തതിനുശേഷം ലോഗൌട്ട് ചെയ്തില്ല എന്ന് സംശയിക്കുനുന്ടെങ്കില് എത്രയും പെട്ടെന്ന് വേറെ ഒരു പാസ്സ്വേര്ഡ് കൊടുക്കുക.

7.     മറ്റുള്ളവരുടെ കമ്പ്യൂട്ടര് ഉപയോഗിച്ച് നമ്മള്‍ facebook ഉം email ഉം ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കണം.keylogger പോലുളള പലതരം softwares ഇപ്പോള്‍ work  ചെയ്യുന്നുണ്ട്.ചിലപ്പോള് നമ്മള്‍  പാസ്സ്വേര്ഡ് ഫീല്ഡില് ടൈപ്പ് ചെയ്യുന്നത് ടെക്സ്റ്റ് ആയി സേവ് ചെയ്യുന്ന application റണ് ചെയ്യുന്നുണ്ടാകും .   അതുകൊണ്ട് കഴിയുന്നതും email use ചെയ്യുന്നത്  സ്വന്തം കമ്പ്യൂട്ടറില് തന്നെയാണ് നല്ലത്.

keylogger പലപ്പോളും വൈറസ് രൂപത്തില് ഗെയിം മറ്റു  aplication ഡൌണ്ലോഡ് ചെയ്യുമ്പോള് നമ്മളുടെ കമ്പ്യൂട്ടറില് കടന്നു കൂടാറുണ്ട് . ചിലപ്പോള് ഗെയിം ന്റെയോ aplication ന്റെയോ ഉള്ളില്‍ keylogger വര്ക്ക് ചെയ്യുന്നുണ്ടാവാം. അത് നിങ്ങളുടെ കീ ബോര്ഡില്‍  അമര്തുന്ന ബട്ടണ്നുകളെ പറ്റിയുള്ള വിവരങ്ങള് മറ്റൊരാള്ക്ക് നിങ്ങള് അറിയാതെ അയച്ചു കൊടുത്തു കൊണ്ടേ ഇരിക്കും. Updated ആയ antivirus എപ്പോളും നിങ്ങളുടെ കമ്പ്യൂട്ടറില് ഉപയോഗിക്കുന്നത് കൊണ്ട് ഒരു പരിധി വരെ ഇങ്ങനെ ഉള്ള വൈറസിനെ ഒഴിവാക്കാം ആവശ്യമില്ലാത്ത ഒരു aplication നും കമ്പ്യൂട്ടറില് ഇന്സ്റ്റോള് ചെയ്യാതിരിക്കുക .എപ്പോഴും ഏതൊക്കെ aplication ആണ് നിങ്ങളുടെ കമ്പ്യൂട്ടറില് റണ് ചെയ്യുന്നത് എന്ന് നോക്കുക. Alt+ctrl+delete ടൈപ്പ് ചെയ്തു start task bar ല് process    ല് പോയാല് ഏതൊക്കെ aplication റണ് ചെയ്യുന്നുണ്ട് എന്ന് മനസിലാക്കാം.

8.     onscreen keyboards ഉപയോഗിച്ചാല് ഒരു പരിധിവരെ keyloggers ന്റെ നിയന്ത്രണത്തില് നിന്നും രക്ഷപ്പെടാം.

startàall programs àaccessories  àease of  access àthen click onscreen keyboard.

computer caffe കളും സുഹൃത്തുക്കളുടെ computer കളും use ചേയുമ്പോള് നിര്ബന്ധമായും OSK use ചെയ്യുക. ( run command ല്‍ osk എന്ന് type ചെയ്താലും onscreen keyboard access ചെയ്യാം.)

 

9.ഏതൊരു website ലും password type ചെയ്യുന്നതിനുമുന്പ്  address bar ല്‍,website ന്റെ address correct തന്നെ ആണെന്ന് ഉറപ്പുവരുത്തുക.ചില hacking site കളുടെ address ല് ചെറിയ വ്യത്യാസമേ ഉണ്ടാവുകയുള്ളൂ.

10. പൊതുവെ  ഉപയോഗിക്കുന്ന password list ഞാന് താഴെ കൊടുക്കുന്നു.

1.password

2.123456

3.12345678

4.abc123

5.qwerty

6.dragon

7.11111111

8.i love you

9.sunshine

10.master

11.welcome

12.ashley

13.jesus123

14.password123

ഇത്രയും പാസ്സ്‌വേര്‍ഡ്‌ കള്‍ ഉപയോഗിക്കാതിരിക്കുക.

11. അക്ഷരങ്ങള്‍,അക്കങ്ങള്‍,ചിഹ്നങ്ങള് എന്നിവ യോജിപ്പിച്ചുള്ള ഒരു password നിര്മ്മിക്കുക.

eg:passwordàP@s$w0rd

12. സ്പെഷ്യല്‍ characters ഉം numbers ഉം ഉപയോഗിക്കുക.
eg:1234567890
എന്നു ഉപയോഗിക്കുന്നതിനുപകരം !@#$%^&*() എന്ന് ഉപയോഗിക്കാം.

13. 3 മാസം കൂടുമ്പോള് നിര്ബന്ധമായും password മാറ്റുക.നമ്മള് ഒരു കമ്പനിയില് നിന്നും മാറി വേറൊരു കമ്പനിയില്‍ join ചെയ്യുമ്പോള്‍,നിര്ബന്ധമായും കമ്പനി വിടുന്ന സമയത്ത് തന്നെ password മാറ്റാന് ശ്രമിക്കുക.ചിലപ്പോള് നമ്മുടെ company system ത്തില്‍ password save ചെയ്തുവച്ചിട്ടുണ്ടാകാം.

എല്ലാ email id കള്ക്കും വ്യത്യസ്തമായ password നല്കുക.എല്ലാം തന്നെ ഒരു book ല് എഴുതിവയ്ക്കുക.അത് നിങ്ങളുടെ personal locker ല് സൂക്ഷിക്കുക.email id അതിന്റെ password എന്ന രീതിയില് അല്ല  നിങ്ങള്ക്ക്മാത്രം മനസ്സിലാകുന്ന രീതിയില് എഴുതി സൂക്ഷിക്കുക.

                 ഇപ്പോള് തന്നെ biometric രീതിയില് പല രാജ്യങ്ങളിലും password ഉപയോഗിക്കുന്നുണ്ട്.വിരലടയാളം,retina സ്കാന്‍,സ്വരം,ഫേസ് സ്കാന് എന്നിവ ഉദാഹരണങ്ങള്‍.ഗുളിക രൂപത്തില്‍ password വരുന്നു എന്ന് അടുത്തകാലത്ത് വായിക്കാനിടയായി. ഇങ്ങനെ പല രൂപത്തില്‍ ഐ.ടി. രംഗം വളരുകയാണ് പക്ഷെ അതിനനുസരിച്ച് hacking ലോകവും  വളരുന്നു എന്നു നമ്മള് ആലോചിക്കണം.

14. email ല് വരുന്ന link കളില്‍ click ചെയ്യാതിരിക്കുക.പകരം link കോപ്പിചെയ്തു email logout ആക്കി address bar ല്‍ paste ചെയ്യുക.

നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന password സ്ട്രോങ്ങ്‌ ആണോ?. നിങ്ങള്ക്ക് ഇവിടെ ചെക്ക്‌ ചെയ്യാം.

https://www.microsoft.com/en-gb/security/pc-security/password-checker.aspx

സ്ട്രോങ്ങ്‌ അല്ല എന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പാസ്സ്‌വേര്‍ഡ്‌ മാറ്റാന്‍  പറയേണ്ടതില്ലല്ലോ.

സുധീഷ്‌.പി.എം.
IT ഫ്രീലാന്‍സ് റൈറ്റര്‍
pmsudheesh@gmail.com

 

 

  Copyright © 2013 Smart GK. All Rights Reserved.                                 

hit counter