കംപ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ക്ക് ഒരു നിലയും വിലയുമൊക്കെയുണ്ടെങ്കിലും നല്ല ശമ്പളം വാങ്ങുന്നവനില്‍ നിന്ന് ഡെഡിക്കേറ്റഡായ ഒരു സമീപനമാണ് കമ്പനികള്‍ ആഗ്രഹിക്കുന്നത്. അതായത് ഇരുപത്തിനാലു മണിക്കൂറും കുത്തിയിരിക്കാന്‍ തയ്യാറുള്ളവന് കൂടുതല്‍ നേട്ടമുണ്ടാകും. അതെന്തായാലും കംപ്യൂട്ടറിന് മുന്നില്‍ ഏറെ നേരമിരുന്ന് ജോലികള്‍ ചെയ്യുന്നവര്‍ക്ക് അതിന്റെ ചില ദോഷങ്ങളും വൈകാതെ അനുഭവപ്പെട്ടുതുടങ്ങും. കണ്ണിനും, കൈകളുടെ ജോയിന്റിനും, നടുവിനുമൊക്കെ വേദന സര്‍വ്വസാധാരണമാണ്. ഇതിലേറ്റവും വലിയ പ്രശ്നം കണ്ണിന് ഉണ്ടാകുന്നതാണ് എന്നാണ് തോന്നുന്നത്. തിരക്കുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പലപ്പോഴും മണിക്കൂറുകളോം ഒറ്റയിരുപ്പ് ഇരിക്കേണ്ടി വരാം. എന്നാല്‍ ഇതിനിടെ ചെറിയ ബ്രേക്കെടുത്താല്‍ നിങ്ങള്‍ക്ക് കൂടുതള്‍ റിലാക്സ്ഡായി ജോലികള്‍ തുടരാനാവും.
eyesrelax എന്ന ചെറിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ അത് നിങ്ങളെ ചെറിയ ബ്രേക്കുകളെടുക്കാന്‍ ഓര്‍മ്മിപ്പിക്കും. നിങ്ങള്‍ നല്കുന്ന ഇടവേളകള്‍ക്കനുസരിച്ച് ഇത് നിങ്ങളെ ഓര്‍മ്മപ്പെടുത്തും. ബ്രേക്ക് ടൈമില്‍ മെസേജ് ലഭിക്കും. അപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ സേവ് ചെയ്യാം. തുടര്‍ന്ന് ഒരു വിന്‍ഡോ ഓപ്പണാവുകയും നിങ്ങളുടെ കണ്ണുകള്‍ക്ക് റെസ്റ്റ് നല്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. സമയം തീരുമ്പോള്‍ വിന്‍ഡോ ക്ലോസാവുകയും നിലവിലുണ്ടായിരുന്ന വര്‍ക്കിങ്ങ് വിന്‍ഡോ ആക്ടിവാകുകയും ചെയ്യും.
കുട്ടികള്‍ അമിതമായി ഗെയിം കളിക്കുന്നവരാണെങ്കില്‍ ഇതുപയോഗിച്ച് നിയന്ത്രിക്കാം. നിശ്ചിത സമയം കഴിഞ്ഞാല്‍ പാസ് വേഡ് നല്കിയേ വീണ്ടും കളി ആരംഭിക്കാനാവുകയുള്ളു. പല പ്രൊഫൈലുകളില്‍ പല രീതിയല്‍ ഇത് സെറ്റ് ചെയ്യാനാവും.
http://themech.net/eyesrelax/
|