
ഇപ്പോള്‍ ലഭിക്കുന്ന മിക്ക സോഫ്റ്റ്വെയറുകളും ട്രയല്‍ ആയി ലഭിക്കുന്നവയാണ് കുറച്ചു ദിവസത്തെ ഉപയോഗത്തിന് ശേഷം അവ വിലകോടുത്ത് വാങ്ങേണ്ടി വരും അല്ലെങ്കില്‍ അവ ഉപയോഗശൂന്യവും ആകും.ക്രാക്കും സീരിയല്‍ നമ്പരുകളും തപ്പി ഇറങ്ങുന്നവര്‍ വല നിറയെ വൈറസുകളും ആയി ആകും പോങ്ങുക.ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരത്തെക്കുറിച്ചാണ് ഈ പോസ്റ്റ്.
ടൈം സ്റ്റോപ്പര്‍ എന്ന സോഫ്റ്റ്വെയര്‍ ഇതിനോരു പരിഹാരം ആകും. ഇത് 2 mbയില്‍ താഴെയുള്ള ഒരു സൌജന്യ സോഫ്റ്റ്വെയര്‍ ആണ്.ഇനി ഇത് ഉപയോഗിക്കേണ്ട വിധം ടൈം സ്റ്റോപ്പര്‍ സോഫ്റ്റ്വെയര്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യണം.ടൈം സ്റ്റോപ്പര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ ബ്രൊസ് ചെയ്ത് ട്രയല്‍ പീരിഡിലുള്ള സോഫ്റ്റ്വെയര്‍ സെലക്ട് ചെയ്യണം.അതിന് ശേഷം 2.എന്ന് കാണിച്ചിരിക്കുന്നിടത്ത് ട്രയല്‍ പീരിഡ് അവസാനിക്കുന്നതിന് കുറച്ച് ദിവസം മുന്‍പുള്ള ഒരു ദിവസം സെലക്ട് ചെയ്യണം.അതിന് ശേഷം ഡെസ്ക്ക്ടോപ്പില്‍ സോഫ്റ്റ്വെയറിനായി ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാക്കാനായി 3.എന്ന് ചിത്രത്തില്‍ കോടുത്തിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യണം.ഇനി മുതല്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുമ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം.ഇനി ട്രയല്‍ പീരിഡ് കഴിഞ്ഞാലും ജീവിത കാലം മുഴുവന്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം.

ഡെസ്ക്ക്ടോപ്പില്‍ പുതിയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഉണ്ടാക്കിയ ശേഷം പഴയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഡിലീറ്റ് ചെയ്യണം
പൈറസിയെ പ്രോത്സാഹുപ്പിക്കാന്‍ അല്ല.അധികകാല ഉപയോഗത്തിന് ശേഷം സോഫ്റ്റ്വെയറിന്റെ ഗുണഗണങ്ങള്‍ ഉപഭോക്താക്കളെ മനസിലാക്കിക്കാനും അത് വഴി സോഫ്റ്റ്വെയറിന്റെ ഉപയോഗം മനസിലാക്കി അത് ഉപഭോക്താക്കള്‍ വാങ്ങാനുമാണ് ഈ സോഫ്റ്റ്വെയര്‍ കോണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ടൈം സ്റ്റോപ്പര്‍ നിര്‍മ്മാതാക്കളുടെ അവകാശ വാദം
ടൈം സ്റ്റോപ്പര്‍ (Time Stopper) വെബ് സൈറ്റിലേക്കുള്ള ലിങ്ക് ഇവിടെകാണാം
|