ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചും. ഫോണ്‍ ക്യാമറ ഉപയോഗിച്ചും അനേകം ചിത്രങ്ങള്‍ മിക്കവരും എടുക്കാറുണ്ട്. പ്രൊഫഷണല്‍ മികവൊന്നുമില്ലെങ്കിലും തരക്കേടില്ലാത്ത ചിത്രങ്ങളെടുക്കുന്ന ഇത്തരം ആളുകള്‍ക്ക് പലപ്പോഴും പറ്റാവുന്ന ഒരു അബദ്ധം എന്നത് ചിത്രമെടുക്കുമ്പോള്‍ ഫീല്‍ഡിനെപ്പറ്റി ശ്രദ്ധിക്കാതിരിക്കുകയും, അതു കഴിഞ്ഞ് ചിത്രം കാണുമ്പോള്‍ പശ്ചാത്തലത്തില്‍ കാണുന്ന ചില വസ്തുക്കള്‍, അല്ലെങ്കില്‍ ആളുകള്‍ ചിത്രത്തിന്റെ ഭംഗി കുറച്ചതായി തോന്നുകയും ചെയ്യുമെന്നതാണ്.
ഇത്തരം പ്രശ്നങ്ങളുള്ള ചിത്രങ്ങള്‍ മെച്ചപ്പെടുത്താനുള്ള വഴി അതിലെ അനാവശ്യ ഒബ്ജക്ടുകള്‍ മായിച്ച് കളയുക എന്നതാണ്. ഫോട്ടോഷോപ്പ് നിശ്ചയമുള്ളവര്‍ക്ക് ഇത് എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ അറിയാത്തവര്‍ക്ക് അല്പം പ്രയാസം തന്നെയാവും. ഇതിന് ഓണ്‍ലൈനായി കാണാവുന്ന പരിഹാരമാണ് Webinpaint. ഇതുപയോഗിച്ച് ഫോട്ടോകളിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മായ്ച്ച് കളയാം.
ആദ്യം സൈറ്റില്‍ പോയി ഇമേജ് ലോഡ് ചെയ്യുക.
ഇനി മൗസുപയോഗിച്ച് മായിക്കേണ്ടുന്ന ഭാഗങ്ങള്‍ മായിക്കുക.
മായ്ച്ചതിന് ശേഷം ഇന്‍പെയിന്‍റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പ്രൊസസ് ചെയ്യുന്നതിന് അല്പസമയം വെയ്റ്റ് ചെയ്യേണ്ടതുണ്ട്.
ഫോട്ടോ ഇറേസ് ചെയ്തതിന് ശേഷമുള്ള പ്രിവ്യു കാണിക്കും. സേവ് ക്ലിക്ക് ചെയ്ത് ഇമേജ് ലോക്കല്‍ ഡിസ്കിലേക്ക് സേവ് ചെയ്യാവുന്നതാണ്.
http://www.webinpaint.com/
|