ഫോട്ടോ എഡിറ്റിങ്ങിനുപയോഗിക്കുന്ന പ്രോഗ്രാമുകള്‍ ഒട്ടേറെയുണ്ട്. ഫോട്ടോഷോപ്പ് മുതല്‍ എണ്ണിയാലൊടുങ്ങാത്തത്ര പെയ്ഡ്, ഫ്രീ പ്രോഗ്രാമുകള്‍. അതിന് പുറമെ ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്ററുകളും ഇഷ്ടം പോലെയുണ്ട്. ഒരു പ്രത്യേക ഇഫക്ട് മാത്രം നല്കാവുന്നതും, ഫോട്ടോഷോപ്പിന് ഏറെക്കുറെ സമാനമായതുമായ ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്ററുകള്‍ നെറ്റില്‍ ലഭ്യമാണ്.
ചിത്രങ്ങളില്‍ വാട്ടര്‍ ഇഫക്ട് നല്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ ലളിതമായ പ്രവര്‍ത്തനമാണ് ഇതിന്റേത്. ഇതുപയോഗിക്കുന്നതിന് രജിസ്ട്രേഷനും ആവശ്യമില്ല. ഈ ആപ്ലിക്കേഷന്‍ ഫ്രഞ്ച് ഭാഷയിലാണുള്ളത്. പക്ഷേ അതൊരു പ്രശ്നമാകാതെ തന്നെ നിങ്ങള്‍ക്ക് ഫോട്ടോ അപ് ലോഡ് ചെയ്യാനും ഇഫക്ട് ചേര്‍ക്കാനും സാധിക്കും.ക്രോമിലാണെങ്കില്‍ പേജ് ഇംഗ്ലീഷില്‍ കാണാനാവും. ഇഫക്ട് നല്കിയ ശേഷം ഇത് ഡൗണ്‍ലോഡ് ചെയ്യുകയോ ഷെയര്‍ ഒപ്ഷന്‍സില്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയ്യുകയോ ചെയ്യാം.
http://watereffect.net/fr.php
|