വെബ്സൈറ്റുകളിലും മറ്റും ഇന്ന് വ്യാപകമായി ആനിമേഷനുകള്‍ ഉപയോഗിക്കുന്നുണ്ട്. ജിഫ് ആനിമേഷനുകള്‍ ഇങ്ങനെ സൈറ്റുകളിലും, ബ്ലോഗുകളിലും ഉപയോഗിക്കാനാവും. ജിഫ് ആനിമേഷനുകളുടെ വലിയ ശേഖരങ്ങള്‍ ഇന്ന് ഫ്രീയായി ഡൗണ്‍ ലോഡ് ചെയ്യാനാവും. എന്നാല്‍ ഇത്തരം റെഡിമെയ്ഡ് ആനിമേഷനുകള്‍ ഉപയോഗിക്കാതെ സ്വന്തമായി ആനിമേഷനുകള്‍ നിങ്ങള്‍ക്ക് തന്നെ നിര്‍മ്മിക്കാനാകും. ഇതിന് പ്രത്യേക പ്രോഗ്രാം പരിചയമൊന്നും വേണ്ട. നിങ്ങളുടെ തന്നെ വീഡിയോ ആനിമേഷനാക്കി മാറ്റിയാല്‍ അത് ഒരു വ്യത്യസ്ഥതയാവും. അല്ലെങ്കില്‍ പ്രശസ്തമായ വീഡിയോകളുടെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ഇങ്ങനെ ആനിമേഷനാക്കാം.ഇത് ബ്ലോഗിലോ, വെബ് സൈറ്റിലോ ഉപയോഗിക്കുകയും ചെയ്യാം.
Free Video to GIF എന്ന പ്രോഗ്രാം ഉപയോഗിച്ച് വീഡിയോകള്‍ ജിഫ് ആനിമേഷനുകളാക്കാം. AVI, 3GP, FLV തുടങ്ങി ഏറെ ഫോര്‍മാറ്റുകളെ ഇത് സപ്പോര്‍ട്ട് ചെയ്യും. പ്രോഗ്രാം റണ്‍ ചെയ്ത് ഫയല്‍ അപ് ലേഡ് ചെയ്യുക. വിഡിയോ ഏത് ഭാഗമാണ് വേണ്ടത് എന്ന് സ്റ്റാര്‍ട്ട് ടൈമും, എന്‍ഡ് ടൈമും സെറ്റ് ചെയ്യുക. ഫ്രെയിം സൈസ് സെലക്ട് ചെയ്ത് ഒകെ നല്കി കണ്‍വെര്‍ഷന്‍ ആരംഭിക്കാം.
Download |