Click Here to Make "Smartgk.info" Your Home Page
   
 

ഹലോ  ഹലോ ഹലോ ഹലോ

മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം

Untitled-2.jpg

 

 

 pm.jpgമൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം

കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍

പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ  സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.
പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

·         മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

·         കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.

·         ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

·         പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്. 

·         അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

·         സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

·         ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

·         സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

·         വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

·         ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

·         ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

·         പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.

·         ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

 

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ : ചില വസ്തുതകള്‍

http://2.bp.blogspot.com/-MssyqL8hUyI/TljEV_dDehI/AAAAAAAAASY/mykoq8v8dp0/s400/cell-brian-tumor-280x300.jpg

      

                മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗം 

നിങ്ങളുടെ ത്വക്കിനെയും ബാധിച്ചേക്കുമെന്നാണ്.പുതിയ പഠനങ്ങള്‍ പറയുന്നത് .തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗം തലച്ചോറില്‍ മുഴകള്‍ വരാന്‍ സാധ്യത കൂട്ടുന്നുന്നുവെന്നും.ഉറക്കക്കുറവ്,ദഹനപ്രശ്നങ്ങള്‍,ശ്രദ്ധക്കുറവ് എന്നിവ  ഉണ്ടാക്കുന്നുവെന്നും.പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്നും  കണ്ടെത്തിയതിനു പുറകെയാണ്,ഫിന്‍ലണ്ടിലെ ഗവേഷകര്‍ മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നത്.മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമെ ഉള്ളുവെങ്കിലും അത് മനുഷ്യ കോശത്തിന്റെ പോഷക ഘടനയില്‍ സാരമായ മാറ്റം വരുത്തുന്നുവെന്നാണ് പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞതെന്ന്  BMC Genomic എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

                                       മൊബൈലില്‍ നിന്നുള്ള റേഡിയേഷന് മനുഷ്യ ശരീരത്തില്‍ ജൈവപരമായ ചില പ്രത്യാഘാതങ്ങള്‍  സൃഷ്ടിക്കാനാകും. പത്തോളം വ്യക്തികളുടെ കൈയില്‍ ഏതാണ്ട് ഒരു മണിക്കൂറോളം  മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കടത്തി വിട്ടാണ് പരീക്ഷണം നടത്തിയത്. പിന്നീട് ആ കോശങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ കോശത്തിലെ 580 പോഷക ഘടകങ്ങളില്‍ എട്ടെണ്ണത്തിന് കാര്യമായ തകരാറുള്ളതായി കണ്ടെത്തി.

                            അതേ സമയം ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും പുറത്തു വന്നു. മൊബൈല്‍ ഫോണുകളിലും,ടവറുകളിലും നിന്നുമുള്ള റേഡിയേഷന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് സമിതി അഭിപ്രായപ്പെട്ടത്. ഉറക്കക്കുറവ്, ദഹനപ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ് എന്നിവയൊക്കെ ഈ റേഡിയേഷന്‍ കാരണം ഉണ്ടാകുമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. നഗരങ്ങളില്‍ നിന്ന് പക്ഷികളും ചെറുപ്രാണികളും  ചിത്രശലഭങ്ങളും മറ്റും അപ്രത്യക്ഷമാകുന്നതുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പ്രധാന കാരണം, ഈ റേഡിയേഷനാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതു മൂലം ടവറുകള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥപിക്കരുതെന്നും, റേഡിയേഷന്‍ നിബന്ധന പാലിക്കാത്ത മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു മൊബൈലുകള്‍ ശരീരത്തിലേല്‍പ്പിക്കുന്നRadio Frequency നിരക്ക് നിശ്ചയിക്കുന്ന Specific Absorption Rate നിലവില്‍ കിലോ ഗ്രാമിന് 2 വാട്ട് എന്നാണ് നിശ്ചയിച്ചിരിക്കുന്നത്, ഇത് 1.6 വാട്ടായി കുറക്കണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു.

 മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഒഴിവാക്കാന്‍ 8 വഴികള്‍ 

 1, കുറഞ്ഞ റേഡിയേഷനുള്ള ഫോണ്‍ വാങ്ങുക

ഒരു മൊബൈല്‍ഫോണ്‍ വാങ്ങുമ്പോള്‍ കുറഞ്ഞ റേഡിയേഷനുള്ള ഫോണ്‍ ആണെന്ന്‌ ഉറപ്പുവരുത്തുക. ഇതിനായി ഇന്റര്‍നെറ്റ്‌മൊബൈല്‍ഫോണ്‍ വിദഗ്‌ദ്ധര്‍,യൂസര്‍ഗൈഡ്‌ എന്നിവയുടെ സഹായം തേടുക.

2, ഹെഡ്‌സെറ്റ്‌ ഉപയോഗിക്കുക

മൊബൈല്‍ഫോണ്‍ ചെവിയോട്‌ ചേര്‍ത്ത്‌ സംസാരിക്കുന്നത്‌ റേഡിയേഷന്‌ കാരണമാകുന്നു. അതുകൊണ്ട്‌ തന്നെ ഒരു ഹെഡ്‌സെറ്റ്‌ ഉപയോഗിക്കുക. സൗകര്യാര്‍ത്ഥം വയര്‍ലെസ്‌,സാദാ ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കാം. ബ്‌ളൂടൂത്ത്‌ ഹെഡ്‌സെറ്റ്‌ ഫോണ്‍ വിളിക്കാത്തപ്പോള്‍ ചെവിയില്‍ നിന്ന്‌ മാറ്റിവെയ്‌ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ഹെഡ്‌സെറ്റ്‌ ഉപയോഗിക്കാത്തപ്പോള്‍ സ്‌പീക്കര്‍ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്‌.

3, റേഞ്ച്‌ കുറവെങ്കില്‍ ഫോണ്‍ ഉപയോഗിക്കരുത്‌

നെറ്റ്‌വര്‍ക്ക്‌ സിഗ്‌നല്‍ കുറവാണെങ്കില്‍ ഫോണ്‍ വിളിക്കരുത്‌. എന്തെന്നാല്‍ മെച്ചപ്പെട്ട സിഗ്‌നല്‍ സ്വീകരിക്കുന്നതിനായി ഫോണ്‍ കൂടുതല്‍ റേഡിയേഷന്‍ പുറത്തുവിടും. അതിനാല്‍ സിഗ്‌നല്‍ കുറവുള്ളപ്പോള്‍ ഫോണ്‍ വിളിക്കുന്നത്‌ അപകടകരമായ റേഡിയേഷന്‍ തലച്ചോറിനെ ബാധിക്കും. ഇത്‌ ബ്രെയിന്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

4, റേഡിയേഷന്‍ ഷീല്‍ഡുകള്‍ മൂടുക

പ്രധാനമായും ആന്റിന ക്യാപ്‌കീപാഡ്‌ എന്നിവയിലൂടെയാണ്‌ റേഡിയേഷന്‍ പ്രവഹിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഈ ഭാഗങ്ങള്‍ കവറുള്‍ ഉപയോഗിച്ച്‌ മൂടുക. ഇതിനായുള്ള പ്രത്യേകം കവറുകള്‍ വിപണിയില്‍ ലഭ്യമാണ്‌.

5, ഫോണ്‍ കുട്ടികള്‍ക്ക്‌ കൊടുക്കരുത്‌

ഇന്ന്‌ ഒരു വയസുമുതലുള്ള കുട്ടികള്‍ക്ക്‌ കളിക്കാന്‍ പലരും മൊബൈല്‍ഫോണ്‍ കൊടുക്കാറുണ്ട്‌. ഓര്‍ക്കുകവളരെയേറെ അപകടകരമായ ഒരു കാര്യമാണിത്‌. കുട്ടികളുടെ ത്വക്ക്‌ വളരെ നേര്‍ത്തതായതിനാല്‍ റേഡിയേഷന്‍ വളരെ വേഗം തലച്ചോറിനെ ബാധിക്കുന്നു. ഒരുകാരണവശാലും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ഫോണ്‍ നല്‍കരുത്‌.12 വയസുവരെയുള്ള കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും മാതാപിതാക്കള്‍ ശ്രദ്ധിക്കുക.

6, കൂടുതല്‍ ശ്രദ്ധിക്കുകകുറച്ചു സംസാരിക്കുക

നമ്മള്‍ സംസാരിക്കുകയും എസ്‌ എം എസ്‌ അയയ്‌ക്കുകയും ചെയ്യുമ്പോഴാണ്‌ മൊബൈല്‍ഫോണ്‍ കുടുതല്‍ റേഡിയേഷന്‍ പുറത്തുവിടുന്നത്‌. അതുകൊണ്ട്‌ അതൊഴിവാക്കി,മെസേജുകള്‍ കുടുതല്‍ സ്വീകരിക്കുകയുംഫോണ്‍ വിളിക്കുമ്പോള്‍ സംസാരം കുറയ്‌ക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുക.

7, ഫോണ്‍ ശരീരത്തോട്‌ ചേര്‍ത്ത്‌ പിടിക്കരുത്‌

മൊബൈലില്‍ സംസാരിക്കുമ്പോള്‍ ഫോണ്‍ ചെവിയുമായി ചേര്‍ത്ത്‌ പിടിക്കരുത്‌. അതുപോലെ പോക്കറ്റ്‌ബെല്‍റ്റ്‌ എന്നിവയില്‍ ഫോണ്‍ സൂക്ഷിക്കുന്നതും നല്ലതല്ല. മൊബൈല്‍ റേഡിയേഷന്‍ അതിവേഗം ശരീരകലകളെ നശിപ്പിക്കും. അതുകൊണ്ട്‌ ഒരു പ്രത്യേക ബാഗില്‍ ഫോണ്‍ സൂക്ഷിക്കുന്നതാണ്‌ നല്ലത്‌. ഉറങ്ങുമ്പോള്‍ തൊട്ടരുകില്‍ ഫോണ്‍ വയ്‌ക്കുന്നതും നല്ലതല്ല.

8, സംസാരം കുറയ്‌ക്കൂഎസ്‌ എം എസ്‌ കൂട്ടാം

ഫോണ്‍ വഴിയുള്ള സംസാരം കുറയ്‌ക്കുകയും എസ്‌ എം എസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്‌ റേഡിയേഷന്‍ കുറയ്‌ക്കാന്‍ നല്ലതാണ്‌. അത്യാവശ്യമല്ലാത്ത ചെറിയ കാര്യങ്ങള്‍ എസ്‌ എം എസ്‌ വഴി ആശയവിനിമയം നടത്തുന്നതാണ്‌ ഉത്തമം. ഇത്‌ കൂടുതല്‍ സമയം ഫോണ്‍ തലച്ചോറില്‍ നിന്ന്‌ അകലെയാകാന്‍ സഹായിക്കുന്നു.

മൊബൈല്‍ റേഡിയേഷന്‍ തടയുന്ന കെയ്‌സുകള്‍ വരുന്നു

 

mobile-radiation
മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ചുപോലും നമുക്ക് ചിന്തിക്കാനാവില്ല. മൊബൈല്‍ ഫോണ്‍ അത്രമാത്രം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ മൊബാല്‍ ഫോണ്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ കുഴപ്പങ്ങളും ചില്ലറയല്ല. മൊബൈല്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ പോലെയുളള മാരകരോഗങ്ങള്‍ ഉണ്ടാവുമെന്ന വാര്‍ത്തകളും സജീവമാണ്. ഇതൊന്നും ആരെയും അലട്ടുന്നില്ല. എങ്ങനെ റേഡിയേഷനെ തുരത്താമെന്നാണിപ്പോള്‍ എല്ലാവരുടെയും ചിന്ത. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത.

ശാസ്ത്രലോകം മൊബൈല്‍ ഉണ്ടാക്കുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുന്നു.ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സ്മാര്‍ട്‌ഫോണ്‍ കെയ്‌സുകള്‍ വരുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നാസ ബഹിരാകാശ വാഹനങ്ങള്‍ക്കുപയോഗിക്കുന്ന മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന പുതിയ കേസ് മൊബൈല്‍ ഫോണുകളിലെ ക്യാന്‍സറിന് കാരണമാകുന്ന റേഡിയേഷന്‍ ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൊബൈല്‍ പുറംതള്ളുന്ന മൈക്രോവേവ് എനര്‍ജിയെ 95 ശതമാനം വരെ ഇല്ലാതാക്കാന്‍ ഈ കെയ്‌സുകള്‍ക്ക് സാധിക്കുമെന്നാണ് പറയുന്നത്. തുടക്കത്തില്‍ സ്മാര്‍ട്‌ഫോണുകള്‍ക്കുള്ള കെയ്‌സുകളാണ് ലഭ്യമാവുക. ബഹിരാകാശ വാഹനങ്ങളുടെ കവചങ്ങള്‍ വളരെ ശ്കതമായ ചൂടിനെയും റേഡിയേഷനും പ്രതിരോധിക്കാന്‍ ശേഷിയുളളവയാണ്.

മൊബൈല്‍ ഫോണുകളിലെ റേഡിയേഷന്‍ തടയാന്‍ ഒരു ഹെഡ്‌സെറ്റ്

ഏതൊരു കാര്യത്തിനും രണ്ടു വശങ്ങളുണ്ട്, നല്ല വശവും ചീത്ത വശവും.  ഇന്നു നമ്മുടെ നിത്യ ജീവിതത്തില്‍ അവിഭാജ്യ ഘടകമാണ്  മൊബൈല്‍ ഫോണ്‍.  ഒരു വീട്ടിലെ ഓരോരുത്തരുടെ കൈയിലും ഓരോ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് എങ്കിലും ഇല്ലാതിരിക്കില്ല.  ഒരേസമയം രണ്ടു മൂന്നും ഹാന്‍ഡ്‌സെറ്റുകളും കൊണ്ടു നടക്കുന്നവരും കുറവല്ല.

സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷവശങ്ങളെ കുറിച്ച് അറിയാതെയല്ല ഇവ ഉപയോഗിക്കുന്നത്.  എന്തൊക്കെ ചീത്ത വശങ്ങളുണ്ടെങ്കിലും ഇവ കൊണ്ട് നമ്മുടെ ജീവിതത്തിലുള്ള ഗുണങ്ങള്‍ വളരെ വലുതാണ്.iMobifone-Retro-Handset.jpg

വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോഴും, മറ്റെന്തെങ്കിലും ജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്നതിനാല്‍ ഹാന്‍ഡ്‌സ് ഫ്രീ ഹെഡ്‌സെറ്റുകള്‍ക്ക് ഇന്ന് പ്രിയം കൂടുതലാണ്.  ഹാന്‍ഡ്‌സ് ഫ്രീ ഹെഡ്‌സെറ്റുകളില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ളവയ്ക്കാണ് ഏറെ പ്രിയം.  മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നും നേരിട്ടു വരുന്ന അത്രയില്ലെങ്കിലും ഈ ബ്ലൂടൂത്ത് ഉള്ള ഹെഡ്‌സെറ്റുകള്‍ക്ക് റേഡിയേഷന്‍ ഉണ്ടാകും എന്നൊരു പ്രശ്‌നമുണ്ട്.

എന്നാല്‍ ഈ പ്രശ്‌നം സാധാരണ ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുക വഴി പരിഹരിക്കാവുന്നതാണ്.  എന്നാല്‍ ഇവയ്ക്ക് വയറുകള്‍ ഉണ്ടാകും എന്നൊരു പ്രശ്‌നമുണ്ട്.  എങ്കിലും ഈ പഴയ മോഡല്‍ ഹെഡ്‌സെറ്റുകളിലേക്ക് മാറാന്‍ തയ്യാറുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായിരിക്കും ഐമൊബിഫോണ്‍സ് ഹാന്‍ഡ്‌സ് ഫ്രീ ഉപകരണങ്ങള്‍.

സാധാരണ ലാന്റ്‌ലൈന്‍ ഫോണ്‍ റിസീവറിനെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈന്‍ ആണ് ഐമൊബിഐഫോണിന്റേത്.  ഇതിന് ഒരു ലാന്റ്‌ലൈന്‍ ഹെഡ്‌സെറ്റും ഒരു കണക്റ്റിംഗ് വയറും ഉണ്ടാകും.  തികച്ചും വ്യത്യസ്തമായ ഒരു ഉപകരണമാണിത്.  വെറുമൊരു മൗബൈല്‍ ഹെഡ്‌സെറ്റായി ിതിനെ കാണാന്‍ സാധിക്കില്ല.  98 ശതമാനത്തോളം മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം കൂടിയാണിത്.

എറെ നേരം തുടര്‍ച്ചയായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് മസ്തിഷ്‌ക അര്‍ബുദത്തിനു വരെ കാരണമാകുമെന്ന് പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടപ്പോള്‍ ഇതിന് ഒരു പരിഹാരമെന്ന നിലയില്‍ ആരംഭിച്ച പഠനത്തില്‍ നിന്നും ആണ് ഇങ്ങനെയൊരു ഉപകരണത്തിന്റെ ജനനം.

മൊബൈല്‍ ഫോണ്‍ ഏതായാലും നമുക്ക് നമ്മുടെ ജീവിതത്തില്‍ നിന്നും അത്ര എളുപ്പത്തില്‍ എടുത്തു മാറ്റാവുന്ന ഒന്നല്ല.  അപ്പോള്‍ പിന്നെ ഏറ്റവും അപകടം കുറഞ്ഞ രീതിയില്‍ അവ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ അക് ഒരു വലിയ കാര്യമാവില്ലേ അവിടെയാണ് ഐമൊബിഫോണ്‍ ഹെഡ്‌സെറ്റിന്റെ പ്രസക്തി.  1,200 രൂപയാണ് ഈ ഹെഡ്‌സെറ്റിന്റെ വില.

 മൊബൈല്‍ ഫോണും ലാപ്‌ടോപ്‌ ഉപയോഗവും

മണിക്കൂറുകളോളം ലാപ്‌ടോപ്‌ മടിയില്‍വച്ച്‌ ഉപയോഗിക്കുകയും പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ ജാഗ്രതെ. മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ്‌ എന്നിവയില്‍നിന്നുള്ള റേഡിയേഷന്‍ വന്ധ്യതയ്‌ക്കു കാരണമാകാമെന്ന്‌ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

പതിവായി ലാപ്‌ടോപ്‌ ഉപയോഗിക്കുമ്പോള്‍ ബീജത്തിന്റെ ഗുണം വളരെയധികം കുറയുന്നതായി കണ്ടുവരുന്നു. ലാപ്‌ടോപ്‌ മടിയില്‍വച്ച്‌ ഉപയോഗിക്കുമ്പോള്‍ റേഡിയേഷന്‍ വൃഷ്‌ണങ്ങളില്‍ ഏല്‍ക്കുന്നതാണ്‌ കാരണം. പാഡ്‌ മടിയില്‍വച്ച്‌ ലാപ്‌ടോപ്പ്‌ ഉപയോഗിക്കുന്നതിലൂടെ ഇത്‌ തടയാന്‍ കഴിയും മൊബൈല്‍ ഫോണ്‍ പാന്റ്‌സിന്റെ പോക്കറ്റിലോ അരയില്‍ ബെല്‍റ്റിനോടു ചേര്‍ത്തോ സൂക്ഷിക്കുന്നതും വന്ധ്യതയ്‌ക്കു കാരണമാകാം.  

മൊബൈല്‍ ഫോണില്‍ വിളിച്ചു വരുത്തുന്ന രോഗങ്ങള്‍

http://www.sakalathum.com/images/stories/moblile%20girl.jpg

ചെവിയിലേക്കു ചേര്‍ത്തുവയ്ക്കുന്ന റേഡിയേഷന്‍ ബോക്‌സ് അഥവാ മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ നിസാരമായി കാണരുത്. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ത്ത് രോഗ സാധ്യത കൂടുതലാണ്. മൊബൈല്‍ ഫോണിന്റെ നിരന്തരമായ ഉപയോഗം കാന്‍സര്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. റേഡിയോ തരംഗം മനുഷ്യ ശരീരം സ്വീകരിക്കുന്ന സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് (എസ്എആര്‍) എല്ലാ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലും നിര്‍മാണ കമ്പനി തന്നെ രേഖപ്പെടുത്തിയിരിക്കണമെന്നതാണ് നിയമം.
റേഡിയേഷന്‍ കുറയ്ക്കാനായി കുറഞ്ഞ ഊര്‍ജത്തിലുള്ള ബ്ലൂടൂത്ത് എമിറ്റര്‍ ഉപയോഗിക്കുക, കുറഞ്ഞ എസ്എആര്‍ ഉള്ള മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഉപയോക്താക്കളെ ഉപദേശിക്കുക, ഫോണ്‍ സംഭാഷണം കഴിയുന്നത്ര ചുരുക്കുക, സംഭാഷണത്തിനു പകരം കഴിയുന്നത്ര എസ്എംഎസ് ഉപയോഗിക്കുക.
കണ്ണട വച്ചുകൊണ്ട് ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിക്കരുത്. മുടി നനഞ്ഞിരിക്കുമ്പോള്‍ സംസാരിക്കരുത്. ഡയല്‍ ചെയ്ത ശേഷം കോള്‍ എടുത്തു കഴിയുമ്പോള്‍ മാത്രം ഫോണ്‍ ചെവിയില്‍ വയ്ക്കുക. ബാറ്ററി കുറവുള്ളപ്പോഴും റേഞ്ച് കുറവുള്ളപ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കരുത്.
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറുണ്ടാക്കുമോ ഇല്ലയോ എന്നത് ഇനി ഒരു തര്‍ക്കവിഷയമല്ല. അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ തുടര്‍ച്ചയായ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നത് തെളിയിക്കപ്പെട്ടു കഴിഞ്ഞു.
മൊബൈല്‍ ഫോണിനെ ഭര്‍ത്താവ്, ഭാര്യ, കാമുകന്‍, കാമുകി, കൂടെപ്പിറപ്പ്, സുഹൃത്ത് നിലകളില്‍ കാണുന്ന പരിപാടി അവസാനിപ്പിക്കുക, ഏറ്റവും കുറഞ്ഞ എസ്എആര്‍ ഉള്ള ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങുക. ഓര്‍ക്കുക 1.6 വാട്ട്/കിലോഗ്രാം നമ്മുടെ ഉയര്‍ന്ന പരിധിയാണ്. കഴിയുന്നതും 1.0 വാട്ട്/കിലോഗ്രാമിനു താഴെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ തിരഞ്ഞെടുക്കുക.

 

http://newtechworld.net/wp-content/uploads/2012/08/mobile-radiations2.jpg

മൊബൈല്‍ ഫോണിലുള്ള റേഡിയേഷഷനും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും നമുക്ക് മുന്നില്‍ പരിഹാരിക്കാനാകാത്ത ഒരു പ്രശ്‌നമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ മൊബൈല്‍ കമ്പനിയും തങ്ങള്‍ പുറത്തിറക്കുന്ന പുതിയ മൊബൈല്‍ സീരീസുകളുടെ അത്യാധുനിക ഫിച്ചേഴ്‌സുകള്‍ അക്കമിട്ടു നിരത്തുമ്പോള്‍ അവയില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്റെ അളവ് മന:പൂര്‍വ്വം വിസ്മരിക്കാറാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റേഴ്‌സായ സോഫ്റ്റ്ബാങ്ക്.പുറംതള്ളുന്ന റേഡിയേഷന്റെ അളവ് കിറുകൃത്യമായി അളന്നു കുറിച്ച് നല്‍കുന്ന മൊബൈല്‍ ഫോണ്‍ രംഗത്തിറക്കിയാണ് ഇവര്‍ ഏവര്‍ക്കും മാതൃകയാകുന്നത്. മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ഉപയോഗിച്ചാണ് റേഡിയേഷന്റെ അളവ് രേഖപ്പെടുത്തുന്നത്. വരുന്ന ജൂലൈയില്‍ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തിറങ്ങുന്ന ഈ പുതിയ ഫോണുകള്‍ക്ക് ഗാമവികിരണവും അളന്നുപറയാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം.കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നടന്ന ടെക് ഫെയര്‍ ഷോയില്‍ ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഓപ്പറേറ്ററായ എന്‍ ടി ടി ഡൊക്കോമൊ സമാനപ്രത്യേകതകളുള്ള മൊബൈല്‍ഫോണിന്റെ മാത്യക അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിനുള്ള നീക്കങ്ങള്‍ ഡൊക്കോമൊയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് റേഡിയേഷന്‍ അളക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കണമെന്ന് പൊതുജനങ്ങളില്‍ നിന്നും നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. ജപ്പാന്‍ ടെക് ലോകം ഇതിനായുള്ള നിരന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

 

  

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍

കഴിഞ്ഞ ഒരു ദശകക്കാലമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി ധാരാളം പഠനങ്ങള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടന്നുവരികയായിരുന്നു. കാന്‍സറിനെ സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തുന്ന അന്തര്‍ദേശീയസമിതി മൊബൈല്‍ഫോണില്‍ നിന്നുളള റേഡിയേഷനെ കാന്‍സറിന്‌ കാരണമായേക്കാവുന്ന രശ്‌മികള്‍ എന്ന രീതിയില്‍ ഗ്രൂപ്പ്‌ 2 ബിയിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. റേഡിയോഫ്രീക്വന്‍സി തരംഗങ്ങളാണ്‌ മൊബൈലില്‍ നിന്നും സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗപ്പെടുത്തുന്നത്‌. സെല്‍ഫോണില്‍ നിന്നുമുണ്ടാകുന്ന ഇലക്‌ട്രോമാഗ്നറ്റിക്‌ഫ്രീക്വന്‍സി റേഡിയേഷന്‍ രക്തസമ്മര്‍ദ്ദവും ക്ഷീണവും നിദ്രാഹാനിയും തലവേദനയും മാത്രമല്ല മസ്‌തിഷ്‌കട്യൂമറുകള്‍ക്കും അര്‍ബുദത്തിനും കാരണമായേക്കാമെന്ന്‌ അടുത്തയിടെ നടന്ന പഠനങ്ങളില്‍ കൂടി സ്ഥിരീകരിക്കുകയുണ്ടായി. തീരെ ചെറിയ കുട്ടികള്‍ വളരെയധികം അപായമേഖലയിലാണുളളതെന്ന്‌ മനസിലാക്കണം. കൊച്ചുകുട്ടികളുടെ തലയോട്ടിയുടെ കനം വളരെ കുറവായതിനാല്‍ റേഡിയോതരംഗങ്ങള്‍ക്ക്‌ വേഗം മസ്‌തിഷ്‌കത്തിലേക്ക്‌ കടക്കാന്‍ കഴിയും. ലോകമൊട്ടാകെ നോക്കിയാല്‍ 20 ശതമാനം മുതല്‍ 30 ശതമാനം വരെ മസ്‌തിഷ്‌കകാന്‍സറിന്‌ വര്‍ധനവുണ്ടായി.

സ്‌പെസിഫിക്‌ അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌

മൊബൈല്‍ഫോണ്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്‌. സെല്‍ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ എസ്‌എആര്‍ അഥവാ സ്‌പെസിഫിക്‌ അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌ ഉളള സെറ്റുകള്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. സ്‌പെസിഫിക്‌ അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌ എന്നു പറഞ്ഞാല്‍ റേഡിയോതരംഗങ്ങള്‍ ശരീരത്തിലെ കോശങ്ങള്‍ ആഗിരണം ചെയ്യുന്ന നിരക്കാണ്‌. കുറഞ്ഞ എസ്‌എആര്‍ നിരക്ക്‌ താഴ്‌ന്ന റേഡിയേഷന്‍ആഗിരണത്തെ കാണിക്കുന്നു. മൊബൈല്‍ സെറ്റുകളുടെ മാനുവലില്‍ എസ്‌എആര്‍ നിരക്ക്‌ രേഖപ്പെടുത്തിയിരിക്കും. ഇലക്‌ട്രോമാഗ്നറ്റിക്‌ഫ്രീക്വന്‍സി തരംഗങ്ങളില്‍ നിന്നും ശരീരത്തെ സുരക്ഷിതമാക്കുന്ന ചില ഡിവൈസുകള്‍ കമ്പോളത്തില്‍ ലഭ്യമാണ്‌. ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട ഇത്തരം ഡിവൈസുകള്‍ മൊബൈലുകളോടൊപ്പം ഉപയോഗിക്കുന്നത്‌ റേഡിയോരശ്‌മികളില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാന്‍ നമ്മെ സഹായിക്കുന്നു.

മൊബൈലില്‍ വിളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വയറുകള്‍ ഘടിപ്പിച്ച ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ചാല്‍ അത്‌ ആന്റിന ആയി പ്രവര്‍ത്തിക്കുകയും കൂടുതല്‍ റേഡിയോതരംഗങ്ങള്‍ ചെവിക്കുളളിലേക്ക്‌ എത്തിച്ചേരുവാന്‍ കാരണമാവുകയും ചെയ്യുന്നു. ഒരാളെ വിളിക്കുമ്പോള്‍ കണക്‌ട്‌ ചെയ്യുന്നതിനുമുമ്പ്‌്‌ ഫോണ്‍ ചെവിയില്‍ വെയ്ക്കരുത്‌. കണക്‌ട്‌ ചെയ്യുന്ന സമയം കൂടുതല്‍ റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍ സെല്‍ഫോണിലേക്ക്‌ എത്തും. ബെല്‍റ്റിലും പോക്കറ്റിലും സെല്‍ഫോണ്‍ സൂക്ഷിക്കാന്‍ പാടില്ല. ഹൃദ്രോഗത്തിനും സന്താനോല്‍പാദനശേഷി നശിക്കുന്നതിനും മൊബൈലില്‍ നിന്നുളള റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍ കാരണമായേക്കാമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ശരീരത്തിന്റെ മേല്‍ഭാഗത്തേക്കാളേറെ താഴെയുളള ഭാഗത്ത്‌ കൂടുതല്‍ കണ്‍ണ്ടക്‌ടിവിറ്റിയും ആഗിരണശേഷിയും ഉളളതിനാല്‍ സ്വിച്ച്‌ ഓണ്‍ ചെയ്‌തിരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ശരീരത്തിന്റെ താഴ്‌ഭാഗത്ത്‌ സൂക്ഷിക്കരുത്‌. മൊബൈല്‍ഫോണ്‍ ചാര്‍ജ്‌ ചെയ്‌തുകൊണ്‍ണ്ടിരിക്കുമ്പോള്‍ സംസാരിക്കുന്നത്‌ അപകടകരമാണ്‌. ചാര്‍ജ്‌ ചെയ്‌തുകൊണ്‍ണ്ടിരിക്കുമ്പോള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തതിനുശേഷം മാത്രം സംസാരിക്കാന്‍ ശ്രദ്ധിക്കുക.

മൊബൈല്‍ ചാര്‍ജ്‌ ചെയ്യുമ്പോള്‍ സൂക്ഷിക്കണം

വളരെ വിലകുറഞ്ഞ ബാറ്ററി ഉപയോഗിക്കുന്ന സെറ്റുകള്‍ വാങ്ങാതിരിക്കുന്നതാണ്‌ നല്ലത്‌. ബ്രാന്‍ഡഡും അംഗീകാരമുളളതുമായ മൊബൈല്‍സെറ്റുകള്‍ മാത്രമേ വാങ്ങാവൂ. നല്ല നിലവാരമുളള ചാര്‍ജറുകള്‍ തന്നെ വാങ്ങണം. ചാര്‍ജ്‌ ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിംഗ്‌പോയിന്റുകളില്‍ നമ്മുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ സ്‌പര്‍ശിക്കരുത്‌. വെളളത്തില്‍ വീണ മൊബൈല്‍ ഫോണുകള്‍ എടുത്ത്‌ ഉടന്‍ ചാര്‍ജ്‌ ചെയ്യുവാനും ശ്രമിക്കരുത്‌. മൊബൈല്‍ഫോണ്‍ കൂടുതല്‍ ചാര്‍ജ്‌ ചെയ്യുന്നത്‌ ബാറ്ററിയുടെ ആയുസ്‌ നഷ്‌ടപ്പെടുന്നതിന്‌ കാരണമാകും എന്നറിയുക. പവറും നഷ്‌ടമാകും.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ സംസാരം വേണ്ട

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്‌ നാലിരട്ടി അപകടസാധ്യത വര്‍ധിപ്പിക്കുന്നു. സാധ്യമാവുന്ന സമയങ്ങളിലെല്ലാം സ്‌പീക്കര്‍ ഫോണ്‍ മോഡില്‍ സംസാരിക്കുക. ഇലക്‌ട്രോമാഗ്നറ്റിക്‌ റേഡിയേഷന്റെ അളവ്‌ നൂറിലൊന്നായി കുറയ്ക്കുവാന്‍ ഇതുമൂലം സാധിക്കും. തിരക്കുളള റോഡില്‍കൂടി നടക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ഫോണിലെ സംസാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വാഹനങ്ങളെ ശ്രദ്ധിക്കാതെ അപകടങ്ങളുണ്ടാവാന്‍ സാധ്യതയേറെയാണ്‌. സുരക്ഷിതമായ ഒരു സ്ഥലം കണ്ടുപിടിച്ച്‌ അവിടെ നിന്ന്‌ മാത്രം മൊബൈല്‍ഫോണില്‍ കൂടി സംസാരിക്കുക.

അമിതമായ റേഡിയേഷന്‍ മൂലമുളള അപകടങ്ങള്‍

പല രാജ്യങ്ങളിലെയും പ്രത്യുല്‌പാദനഗവേഷണ കേന്ദ്രങ്ങളില്‍ നടന്ന പഠനങ്ങളില്‍കൂടി പുരുഷാരില്‍ മൊബൈല്‍ഫോണിന്റെ അമിതമായ ഉപയോഗം കാരണം ബീജത്തിന്റെ എണ്ണം കുറയുന്നതായി നിരീക്ഷിക്കുകയുണ്ടായി. ബീജങ്ങളുടെ എണ്ണം കുറയുക, ചലനശേഷി കുറയുക, ബീജങ്ങള്‍ നിലനില്‍ക്കാനുളള ശേഷി കുറയുക തുടങ്ങിയവ മൊബൈല്‍ഫോണിന്റെ അമിതമായ റേഡിയേഷന്‍ മൂലം സംഭവിക്കാവുന്ന അപകടങ്ങളാണ്‌. മൊബൈല്‍ഫോണ്‍ പുറത്തുവിടുന്നത്‌ താഴ്‌ന്ന ലെവലിലുളള റേഡിയേഷനായ റേഡിയോഫ്രീക്വന്‍സി ഊര്‍ജ്ജമാണ്‌. എങ്കിലും കൂടുതല്‍ നേരം സംസാരിക്കുമ്പോള്‍ കഴിയുന്നതും ശരീരത്തോട്‌ ചേര്‍ത്തു പിടിക്കാതെ സംസാരിക്കുക. 30 മുതല്‍ 40 സെ.മീ. വരെ അകലത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ മെസേജ്‌ ചെയ്യുമ്പോള്‍ ചെവിയോട്‌ ചേര്‍ത്ത്‌ വെച്ച്‌ മൊബൈലില്‍ കൂടി വിളിക്കുന്നതിനേക്കാള്‍ റേഡിയോഫ്രീക്വന്‍സി തരംഗങ്ങളുടെ എഫക്‌ട്‌ കുറച്ച്‌ മാത്രമേ ഉണ്ടാവുകയുളളൂ. ഗര്‍ഭിണികളായ യുവതികള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കൊണ്ട്‌ നടക്കരുത്‌. രാത്രിയില്‍ കിടക്കുമ്പോള്‍ തലയിണയുടെ അടിയിലോ കിടക്കുന്ന കട്ടിലിന്റെ അടുത്തോ സൂക്ഷിക്കുവാനും പാടില്ല.

ശരീരകോശങ്ങളിലെ ഊഷ്‌മാവിന്‌ വ്യതിയാനം

ശരീരകോശങ്ങള്‍ ചൂട്‌ പിടിക്കുകയാണ്‌ മൊബൈല്‍ഫോണ്‍ ഉപയോഗം മൂലം ഉണ്ടാകുന്നത്‌. തീരെ ചെറുതായ ഊഷ്‌മാവിന്റെ വ്യതിയാനം മസ്‌തിഷ്‌കകോശങ്ങളിലും ശരീരത്തിലെ മറ്റ്‌ കോശങ്ങളിലും ഉണ്ടാവുന്നുണ്ട്‌ എന്ന്‌ പഠനങ്ങളില്‍ക്കൂടി കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ വളരെ നിസാരമായ വര്‍ധനവ്‌ ആണെങ്കിലും സെല്‍ഫോണിന്റെ നിരന്തരമായ ഉപയോഗം ശരീരത്തിന്‌ ദൂഷ്യഫലങ്ങള്‍ സൃഷ്‌ടിക്കുന്നതിനുളള സാധ്യത വര്‍ധിപ്പിക്കുന്നു.

സ്മാര്‍ട്ട്‌ഫോണിനെ സ്നേഹിച്ച് വയസ്സരാവല്ലേ!

 

http://2.bp.blogspot.com/-1uNzeJPLX30/UlqSB-ntkyI/AAAAAAAAAXM/52IWWru7NYw/s1600/31280_iPhone-5-41+copy.jpgചെറിയ സ്ക്രീനിലെ രാജാക്കന്‍‌മാരായ സ്മാര്‍ട്ട്‌ഫോണുകളെ ആരാണ് സ്നേഹിക്കാത്തത്. കീശയ്ക്ക് കനമുണ്ടെങ്കില്‍ ആരായാലും ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചുപോകും. എന്നാല്‍, ഈ ‌സ്മാര്‍ട്ട് ഫോണ്‍ പ്രണയം നിങ്ങളെ അകാലത്തില്‍ വൃദ്ധരാക്കുമെന്നും ലൈംഗിക ബലഹീനത തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളിലേക്ക് കൈപിടിച്ച് നടത്തുമെന്നും പറഞ്ഞാല്‍ അക്കാര്യം ഒന്ന് ശ്രദ്ധിക്കുക തന്നെ വേണം.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണിന് ആവശ്യക്കാര്‍ ഏറുന്നത് അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഫോണും ബ്ലാക്‍ബെറിയും അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കാഴ്ചത്തകരാറുകള്‍ക്കും കണ്ണിനു ചുറ്റുമുള്ള ചുളിവുകള്‍ക്കും കാരണമാകുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയില്‍ ഒമ്പതു ദശലക്ഷത്തോളം ആളുകളാണ് സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോക്താക്കള്‍. ദിവസം ശരാശരി ഒമ്പത് മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഉപയോക്താക്കളിലധികവും. കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇത് കാലക്രമേണ ത്വക്കിന്റെ തിളക്കം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാവുന്നു. ചികിത്സയിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

ഇത്രയും പറഞ്ഞത് ത്വക്കിന്റെ മാത്രം കാര്യം. ഇനി പറയാനുള്ളത് സ്മാര്‍ട്ട്‌ഫോണിലൂടെയുള്ള അധിക റേഡിയേഷന്റെ കാര്യമാണ്. സാധാരണ ഫോണുകളെക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ റേഡിയേഷനാണ് ഇവ പുറപ്പെടുവിക്കുന്നത്. ഇത് ബ്രയിന്‍ ട്യൂമര്‍, അകാല വാര്‍ദ്ധക്യം, ലൈംഗിക ബലഹീനത എന്നിവയ്ക്കും കാരണമായേക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

എന്തായാലും, ഫോണ്‍ നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് 25 എം‌എം എങ്കിലും അകലെയായിരിക്കണമെന്നാണ് ബ്ലാക്‍ബെറി നിര്‍ദ്ദേശിക്കുന്നത്. അതേസമയം, ആപ്പിള്‍ പറയുന്നത് ഉപയോഗത്തിലായിരിക്കുമ്പോള്‍ ഐഫോണ്‍ ശരീരത്തില്‍ നിന്ന് 15 എം‌എം എങ്കിലും അകലെയാവണമെന്നാണ്.

കാര്യമിതൊക്കെയാണെങ്കിലും, സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേക മൊബൈല്‍ കവറുകളും ആന്റി റേഡിയേഷന്‍ ചിപ്പുകളും ഉപയോഗിക്കുന്നതിലൂടെ പ്രശ്നത്തിന്റെ കാഠിന്യം കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
                                                  

 

സുധീഷ്‌.പി.എം.

IT ഫ്രീലാന്സ് റൈറ്റര്‍

pmsudheesh@gmail.com 

 

 

  Copyright © 2013 Smart GK. All Rights Reserved.                                 

hit counter