1 .കോഴിയിറച്ചി - ഒരു കിലോ
2 .മഞ്ഞള്‍പ്പൊടി - ഒരു ടീ സ്പൂണ്‍
മുളകു പൊടി - ഒരു ടീ സ്പൂണ്‍
മല്ലിപ്പൊടി - മൂന്നു ടീ സ്പൂണ്‍
കുരുമുളകുപൊടി - രണ്ടു ടീ സ്പൂണ്‍
പെരും ജീരകം പൊടിച്ചത് - ഒരു ടീ സ്പൂണ്‍
ഗരംമസാല - ഒരു ടീ സ്പൂണ്‍
ഉപ്പ് പാകത്തിന്
അരപ്പിന്
3. സവാള - രണ്ട്
പച്ചമുളക് - മൂന്ന്
ഇഞ്ചി ഒരു വലിയ കഷണം
വെളുത്തുള്ളി - 12 അല്ലി
4. തക്കാളി അരിഞ്ഞത് - രണ്ട്
5. വെളിച്ചെണ്ണ - കാല്‍ കപ്പ്
തേങ്ങാക്കൊത്ത് - കാല്‍ കപ്പ്
കറിവേപ്പില കുറച്ച്
തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവ കഷണങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.
മൂന്നാമത്തെ ചേരുവ അരയ്ക്കുക.
രണ്ടു ടീ സ്പൂണ്‍ എണ്ണ ചൂടാക്കി അരപ്പു മൂപ്പിക്കുക. അതില്‍ തക്കാളി ചേര്‍ത്തു വഴറ്റുക.
കോഴിക്കഷണങ്ങള്‍ ചേര്‍ത്തു അഞ്ചു മിനിറ്റ് നന്നായി വഴറ്റുക. ഒട്ടും വെള്ളം ചേര്‍ക്കാതെ മൂടി വച്ചു വേവിക്കുക.
എണ്ണ ചൂടാക്കി തേങ്ങാക്കൊത്തും കറിവേപ്പിലയും ഇടുക. |