ചേരുവകള്‍
പുഴുക്കലരി- 2 കപ്പ്
തേങ്ങ ചിരവിയത് -1 കപ്പ്
ഉളളി - 4
എളള് - 1 ടി/സ്
അരിപ്പൊടി -അര കപ്പ്
ഉപ്പ്
തയ്യാറാക്കുന്ന വിധം
അരി കഴുകി വൃത്തിയാക്കി തലേന്നേ വെളളത്തില്‍ കുതിര്‍ത്തിടുക.ഇത് പിറ്റേന്ന് അര കപ്പ് വെളളവും ഒഴിച്ച് അധികം അയഞ്ഞു പോകാതെ അരച്ചെടുക്കുക.എളള്,ഉളളി,തേങ്ങ ചിരവിയത് ഇവ യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.ഇതിലേക്ക് പുഴുക്കലരി അരച്ചതും,അല്പം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇതിലേക്ക് ആവശ്യമെങ്കില്‍ അല്പം അരിപ്പൊടിയും ചേര്‍ത്ത് നാരങ്ങാ വലുപ്പത്തില്‍ ഓരോ ഉരുളകളായി ഉരുട്ടിയെടുക്കുക.ഓരോ ഉരുളകളും ഒരു പ്ലാസ്റ്റിക് ഷീറ്റിന് മുകളില്‍ വച്ച് പരത്തിയെടുക്കുക.തീരെ കനം കുറച്ച് പരത്തേണ്ടതില്ല.ഇത് ഓരോന്നും എണ്ണയില്‍ വറുത്ത് കോരുക.
|