ചേരുവകള്‍
1. ചീര - 1 പിടി
2. പുളിയുള്ള മാങ്ങ -1
3. തേങ്ങ - 1 കപ്പ്
പച്ചമുളക് - 2
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
മുളകുപൊടി - അരടീസ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചീര കഴുകി അരിയുക.മാങ്ങാ തൊലിചെത്തി നീളത്തില്‍ അരിഞ്ഞ് ഇടണം .പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അരിഞ്ഞു വെച്ച ചേരുവകള്‍ വേവിയ്ക്കുക. മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുത്ത് വേവിച്ച് കൂട്ടില്‍
ചേര്‍ത്തിളക്കി തിളപ്പിക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങിവെച്ച് ഉപയോഗിക്കാം .
|