ചേരുവകള്‍
1.ചേന - 500 ഗ്രാം
വെള്ളരിയ്ക്ക - 500 ഗ്രാം
കാരറ്റ് - 100 ഗ്രാം
ഏത്തയ്ക്ക - 1
മുരിങ്ങയ്ക്ക -1
പച്ചപയര്‍ - 50 ഗ്രാം
അമരയ്ക്ക - 50 ഗ്രാം
പച്ചമുളക് - 2
ചുവന്നുള്ളി - 4
2. ഉപ്പ് - പാകത്തിന്
3. തേങ്ങ - അര മുറി
മുളകുപൊടി - 1 ടീസ്പൂണ്‍
മജ്ജല്പൊടി - അര ടീസ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
4. തൈര് - 2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പച്ചക്കറികളെല്ലാം കഴുകി നീളത്തില്‍ അരിയുക.പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ചുവന്നുള്ളി നാലെണ്ണം ചതച്ചെടുക്കുക .
വേവിച്ച കഷണങ്ങളില്‍ അരപ്പും ചുവന്നുള്ളിയും ചേര്‍ത്ത് തിളപ്പിക്കുക.നന്നായി വെന്തശേഷം തൈരും കറിവേപ്പിലയും ചേര്‍ത്തിളക്കുക.പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.
|