Click Here to Make "Smartgk.info" Your Home Page  
 










 

 

 

 
 
 
 
 
 
 
 
 

 
ചമ്മന്തി
 

ഉള്ളി ചമ്മന്തി Onion Chutney

 

ചേരുവകള്‍

1.             സവാള -3

2.             മുളകുപൊടി -3 ടീസ്പൂണ്‍

3.             ഉപ്പ് -പാകത്തിന്

4.             കറിവേപ്പില -അല്പം

5.             വെളിച്ചെണ്ണ -3 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

സവാള കഷണങ്ങള്‍ ആക്കുക.ഇതും മുളകുപൊടി,ഉപ്പ് എന്നിവയും നന്നായി അരച്ചെടുക്കുക.കറിവേപ്പില
ചതച്ചെടുക്കുക.ചൂടായ വെളിച്ചെണ്ണയില്‍ അരച്ച ചേരുവകള്‍ ഇട്ട് വഴറ്റി എടുക്കുക.ദോശയുടെയും ഇഡ്ഡലി യുടെയും കൂടെ കഴിക്കാം.

 
 

മുളക് ചമ്മന്തി Chilli Chutney

 

ചേരുവകള്‍

1.             വറ്റല്‍മുളക് -15

2.             ചുവന്നുള്ളി -10 ചുള

3.             പുളിപിഴിഞ്ഞത് -കാല്‍ കപ്പ്

4.             ഉപ്പ് -പാകത്തിന്

5.             വെളിച്ചെണ്ണ -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

വറ്റല്‍ മുളക് ചൂടാക്കിയ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.ഉള്ളി പ്രത്യേകം ചതച്ചെടുത്ത് പുളി വെള്ളത്തില്‍
നന്നായി യോജിപ്പിക്കുക.ഉപ്പും അല്പം പച്ചവെളിച്ചെണ്ണയും ചേര്‍ത്തു ഉപയോഗിക്കാം.

 

 

 

 

 

 

 

  Copyright © 2013 Smart GK. All Rights Reserved.