Click Here to Make "Smartgk.info" Your Home Page  
   

ചേനത്തണ്ട് തോരന്‍ Chenathandu thoran

 
ചേരുവകള്‍ 

1.
ചേനത്തണ്ട് -1
2.
ചെറുപയര്‍ - 100 ഗ്രാം
3.
തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
പച്ചമുളക് -4
ജീരകം -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -5 അല്ലി
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4.
വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
5.
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

കഴുകിയെടുത്ത ചേനത്തണ്ട് ചെറുതായി അരിയുക.പയര്‍ വേവിച്ച് വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍
ചതച്ചെടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക്,കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കുക.ഇതിലേയ്ക്ക് ചേനത്തണ്ട് അരിഞ്ഞതും ചെറുപയര്‍ വേവിച്ചതും തട്ടി ഉപ്പു ചേര്‍ത്തിളക്കുക.
നടുവില്‍ അരപ്പുവെച്ച് മൂടി വേവിക്കുക.വെന്തതിനുശേഷം ഉലര്‍ത്തിയെടുക്കുക
 
 
 
 

 

 

 

 

 

  Copyright © 2013 Smart GK. All Rights Reserved.