ചേരുവകള്‍
1.മരച്ചീനി -അരകിലോ
2.മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
3.തേങ്ങ -അര കപ്പ്
ജീരകം -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
4.ഉപ്പ് - പാകത്തിന്
5.കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
മരച്ചീനി തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക.നന്നായി കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ച് വേവിക്കുക. വെന്തശേഷം വെള്ളംഊറ്റിക്കളയുക.മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരച്ച് കഷ്ണങ്ങളില്‍ ഇട്ട് ഉപ്പും
കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക.അല്പം വെളിച്ചെണ്ണ ഒഴിച്ച് വീണ്ടും ഇളക്കി വാങ്ങി വെയ്ക്കുക.
|