ചേരുവകള്‍
1.ചേമ്പ് -200 gram
2.തേങ്ങ -അര കപ്പ്
ജീരകം -1 നുള്ള്
പച്ചമുളക് -3
ചുവന്നുള്ളി -3
3.മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4.ഉപ്പ് -പാകത്തിന്
5.വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
6.കറിവേപ്പില - 1 കതിര്‍പ്പ്
7.തൈര് - കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
ചേമ്പ് തൊലി കളഞ്ഞ് നീളത്തില്‍ അരിയുക.കഴുകി വൃത്തിയാക്കിയ ശേഷം പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ക്കുക.
നന്നായി വെന്തുടയുമ്പോള്‍ തൈര് ചേര്‍ത്തിളക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വെച്ചു ഉപയോഗിക്കാം.
|