ഹൃദയാഘാതം
അറിഞ്ഞിരിക്കേണ്ട
കാര്യങ്ങള്
1 -
എന്താണ്
ഹൃദയാഘാതം
?
ഹാര്ട്ട്
അറ്റാക്ക്:
അവശ്യം
അറിയേണ്ടത്
ഹാര്ട്ട്
അറ്റാക്കിന്
മുന്പും
പിന്പും
വേണ്ട
മുന്കരുതല്,
അറ്റാക്ക്
ഉണ്ടായവരും
ശസ്ത്രക്രിയ
ചെയ്തവരും
്രശദ്ധിേക്കണ്ട
കാര്യങ്ങള്
ഇന്ത്യയില്
ഏറ്റവും
കൂടുതല്
ഹൃദ്രോഗികളുള്ള
സംസ്ഥാനം
കേരളമാണെന്നാണ്
പഠനങ്ങള്
പറയുന്നത്.
ഇതിന്
പ്രധാന
കാരണം
ഉയരുന്ന
പ്രമേഹനിരക്ക്,
കൂടുന്ന
പുകയില-മദ്യപാനശീലങ്ങള്
തുടങ്ങിയവയാണ്.
ഹൃദ്രോഗം
ബാധിക്കുന്ന
പ്രായവും
കുറഞ്ഞുവരികയാണ്.
30-40
വയസ്സിലേ
ഹൃദയത്തിന്
തകരാറുകള്
വരുന്നത്
സാധാരണമായിരിക്കുന്നു.
ഹൃദയാഘാതത്തെത്തുടര്ന്ന്
ജീവിതത്തിന്റെ
വസന്തകാലം
അസ്തമിച്ചുവെന്ന്
കരുതുന്നവരുണ്ട്.
ഹാര്ട്ട്
അറ്റക്കിന്റെ
ആഘാതത്തില്നിന്ന്
മോചിതരാകന്
കഴിയാത്തവരാണവര്‍.
എന്നാല്,
ഹാര്ട്ട്
അറ്റാക്കിനുശേഷമോ,
ആന്ജിയോപ്ലാസ്റ്റിയും
ബൈപാസ്
ശസ്ത്രക്രിയയും
കഴിഞ്ഞെന്നു
കരുതിയോ
ജീവിതാഘോഷങ്ങള്
അവസാനിക്കുന്നില്ല.
മറിച്ച്
ജീവിതശൈലിയില്
ചില
ചിട്ടകള്
പാലിച്ചാല്,
അല്പം
കരുതലെടുത്താല്
ജീവിതം
ആവോളം
ആസ്വദിക്കാം.
ഹാര്ട്ട്
അറ്റാക്കിന്റെ
വേദന
പലരിലും
പലതരത്തിലാണ്
ഉണ്ടാവുക.
15
മിനുട്ടില്
കൂടുതല്
നീണ്ടുനില്ക്കുന്ന
നെഞ്ചുവേദനയെ
ഹൃദയാഘാതത്തിന്റെ
വേദനയായി
കാണാം.
അങ്ങനെയെങ്കില്
ഉടന്
ഡോക്ടറെ
കാണുക.
ആദ്യത്തെ
ഏതാനും
മണിക്കൂറിനുള്ളില്
തന്നെ
ചികി
ത്സ
നല്കാനായാല്
അസുഖത്തിന്റെ
തീവ്രത
വളരെ
കുറയ്ക്കാന്
കഴിയും.
ഹൃദയാഘാതത്തിന്റെ
വേദനയും
ഗ്യാസ്
പ്രശ്നം
മൂലമുള്ള
വേദനയും
തിരിച്ചറിയാന്
കഴിയാത്തതാണ്
പലരുടെയും
പ്രശ്നം.
ചിലര്ക്ക്
നെഞ്ചുവേദനയ്ക്ക്
പകരം
വയറ്റിലാണ്
അസ്വസ്ഥത
അനുഭവപ്പെടുക.
ഗ്യാസ്
എന്ന്
തെറ്റിദ്ധരിക്കുന്നതിന്
കാരണമിതാണ്.
വേദന
തിരിച്ചറിയാന്
ഒരു
എളുപ്പവഴിയുണ്ട്.
വേദന
വരുന്ന
ആള്ക്ക്
കിടക്കുമ്പോഴാണ്
കൂടുതല്
ആശ്വാസം
തോന്നുന്നത്
എങ്കില്
അത്
ഗ്യാസ്ട്രബിളിന്റെ
ലക്ഷണമാണ്.
ഇരിക്കുമ്പോഴാണ്
വേദനക്ക്
ആശ്വാസം
തോന്നുന്നതെങ്കില്
അത്
ഹൃദയാഘാതമാകാന്
ഇടയുണ്ട്.
അമ്പതു
ശതമാനം
രോഗികളിലും
നെഞ്ചുവേദനയോടൊപ്പം
ഓക്കാനവും
ഛര്ദിയും
ഉണ്ടാകാറുണ്ട്.
നന്നായി
വിയര്ക്കുക,
നെഞ്ചിടിപ്പ്
കൂടുക,
ശ്വാസംമുട്ടല്‍,
വയറിളക്കം,
തളര്ച്ച,
തലകറക്കം
തുടങ്ങിയ
ലക്ഷണങ്ങള്
ചിലര്ക്ക്
ഉണ്ടാകാറുണ്ട്.
എന്താണ്
ഹാര്ട്ട്
അറ്റാക്ക്
ഹൃദയത്തിന്
സുഗമമായി
പ്രവര്ത്തിക്കണമെങ്കില്
ഹൃദയപേശികളിലേക്ക്
രക്തം
തടസ്സമൊന്നുമില്ലാതെ
ഒഴുകിയെത്തണം.
കൊറോണറി
ധമനികളിലൂടെയാണ്
രക്തം
ഹൃദയപേശികളിലെത്തിച്ചേരുന്നത്.
കൊറോണറി
ധമനികളുടെ
ഉള്ഭിത്തിയില്
കൊളസ്ട്രോളും
രക്താണുക്കളും
മറ്റും
അടിഞ്ഞുകൂടി
രക്തപ്രവാഹത്തിന്
തടസ്സമുണ്ടാകുമ്പോള്
ഹൃദയപേശികള്ക്ക്
ആവശ്യത്തിന്
രക്തം
കിട്ടാതെ
വരും.
തുടര്ന്ന്
ഹൃദയകോശങ്ങളും
പേശികളും
നിര്ജീവമായി
പ്രവര്ത്തനരഹിതമാകുന്നു.
ഇതാണ്
ഹാര്ട്ട്
അറ്റാക്ക്
അഥവാ
മയോകാര്ഡിയല്
ഇന്ഫാര്ക്ഷന്.
അറ്റാക്കിന്റെ
പ്രധാന
ലക്ഷണങ്ങള്?
നെഞ്ചുവേദനതന്നെയാണ്
ഹൃദയാഘാതത്തിന്റെ
സുപ്രധാന
ലക്ഷണം.
നെഞ്ചിന്റെ
മധ്യഭാഗത്തായി
അനുഭവപ്പെടുന്ന
വേദന
തോളിലേക്കും
ഇരുകൈകളിലേക്കും
കഴുത്തിലേക്കും
താടിയിലേക്കും
പുറംഭാഗത്തേക്കും
വയറിന്റെ
മുകള്ഭാഗത്തേക്കുമെല്ലാം
പടരാനിടയുണ്ട്.
നെഞ്ചിനുമേല്
ഭാരം
കയറ്റിവെച്ചതുപോലയോ,
പുകച്ചില്
പോലെയോ,
നെഞ്ചിനെ
വരിഞ്ഞുമുറുക്കുന്നതുപോലെയോ
ഒക്കെ
വേദന
അനുഭവപ്പെട്ടുവെന്നുവരാം.
നെഞ്ചുവേദനയോടൊപ്പം
അമിതമായി
ശരീരം
വിയര്ക്കാനിടയുണ്ട്.
നെഞ്ചിടിപ്പും
ശ്വാസംമുട്ടലും
അനുഭവപ്പെട്ടുവെന്നുംവരാം.
ഹാര്ട്ട്
അറ്റാക്കുണ്ടായാല്
അമ്പത്
ശതമാനം
പേരിലും
നെഞ്ചുവേദനയോടൊപ്പം
ഛര്ദിയും
അനുഭവപ്പെടാം.
ഹൃധയാഘതവും
ഹൃദയസ്തംഭനവും
തമ്മിലുള്ള
വ്യത്യാസമെന്താണ്
?
ഹൃദയരക്തധമനികളില്
ബ്ലോക്ക്
ഉണ്ടായി
ഹൃദയപേശികള്
പ്രവര്ത്തനരഹിതമാകുന്ന
അവസ്ഥയാണ്
ഹൃദയാഘാതം.
ഹൃധയാഘാതത്തിന്റെ
ഫലമായി
ചിലരില്
ഹൃദയത്തിന്റെ
പ്രവര്ത്തനം
പൂര്ണ്ണമായും
നിലച്ചുപോകുന്നതിനാണ്
ഹൃധയസ്തംഭാനം
എന്ന്
പറയുന്നത്.
ഹൃദയാഘാതം
വന്നവര്ക്ക്
വേഗം
വൈദ്യസഹായം
കിട്ടിയാല്
ഹൃദയസ്തംഭാനം
വരാതെ
അപകടത്തില്
നിന്ന്
രക്ഷപ്പെടാം.
ഹൃദയാഘാതമുണ്ടാകുന്നവരില്
10
ശതമാനത്തോളം
പേര്ക്കും
ഹൃദയസ്തംഭാനം
വരാം.
ഇത്തരക്കാരാണ്
ആശുപത്രിയിലേക്കുള്ള
വഴിയിലും
ആശുപത്രിയിലെത്തിയ
ഉടനെയും
മരിച്ചുപോകുന്നത്.
എന്താണ്
അന്ജൈന
?
ഹൃദയപേശികള്ക്ക്
ആവശ്യത്തിനു
രക്തം
ലഭിക്കാത്തതിന്റെ
ഫലമായുണ്ടാകുന്ന
നെഞ്ചുവേധനയാണ് അന്ജൈന.
ഹൃധയധമാനികളിലുണ്ടാകുന്ന
രോഗങ്ങളുടെ
പ്രധാന
ലക്ഷണമായി
ഇതിനെ
തിരിച്ചറിയണം.
ആവശ്യത്തിനു
രക്തം
ലഭിക്കാതെ
വരുമ്പോള്
ഹൃദയം
വേദനയുടെ
രൂപത്തില്
നമുക്ക്
സൂജന
നല്കുന്നു.
നമുക്ക്
ശ്വാസം
കിട്ടാതെ
വരുമ്പോള്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
തന്നെയാണ്
ഹൃദയവും
നേരിടുന്നത്.
അന്ജൈന
എങ്ങനെയൊക്കെ
അനുഭവപ്പെടാം
?
പലരിലും
പലതരത്തിലാണ്
ഇത്
അനുഭവപ്പെടുക.
നെഞ്ചില്
വലിയൊരു
ഭാഗം
കയട്ടിവച്ചത്
പോലെ
തോന്നുക,
നെഞ്ഞെരിച്ച്ചിലുണ്ടാവുക,
നെഞ്ചു
വലിഞ്ഞുമുറുകുന്നത്
പോലെ
തോന്നുക,
നെഞ്ചില്
നിന്ന്
വേദന
തോളുകള്,
കഴുത്ത്,
കൈകള്,
താടിയെല്ല്,
പുറം
തുടങ്ങിയ
ശരീരഭാകങ്ങളിലേക്ക്
പടരുക
എന്നിവയാണ്
പ്രധാന
ലക്ഷണങ്ങള്‍.
നെഞ്ചിലും
കയ്യിലുമായ്
വേദന
വരുന്ന
70 %
പേരിലും
അതിനു
കാരണം
ഹൃദ്രോഗം
ആയിരിക്കും.
ചിലര്ക്ക്
നെഞ്ചു
വേദനക്ക്
പകരം
വയറ്റിലാണ്
അസ്വസ്ഥത
അനുഭവപ്പെടുക.
ചിലപ്പോള്
ഓക്കാനം,
ചര്ദി,
ശ്വാസംമുട്ടല്,
തല
കറക്കം,
വയറിളക്കം
എന്നിവയും
ഉണ്ടാകാറുണ്ട്.
ഹൃദയധമനികളില്
ബ്ലോക്ക്
ഉണ്ടാകുന്നതെങ്ങനെ
?
ഹൃദയധമനികള്
ചുരുങ്ങുന്നതുകൊണ്ടും
ധമനികളില്
കൊഴുപ്പടിയുന്നത്കൊണ്ടും
അവയുടെ
ഉള്വ്യാസം
കുറഞ്ഞു
രക്തയോട്ടത്ത്തിനു
തടസ്സമുണ്ടാകും.
രക്തത്തിലെ
ഒട്ടേറെ
ഘടകങ്ങളുടെ
ക്രമക്കേടുകള്
കൊണ്ട്
ധമനികളില്
രക്തം
കട്ടപിടിച്ചു
ബ്ലോക്കുണ്ടാകാം.
പലപ്പോഴും
കുറെ
നാളുകള്കൊണ്ടാണ്
തടസ്സമുണ്ടാവുക.
ചിലപ്പോള്
കൊറോണറി
ധമനിയുടെ
എന്ഡോത്തീലിയം
എന്നാ
നേര്ത്ത
സ്ഥരത്ത്തിനു
വിള്ളലുണ്ടാവുകയും
അവിടെ
രക്തം
കട്ടപിടിച്ചു
ബ്ലോക്ക്
ഉണ്ടാകുകയും
ചെയ്യും.
പ്രായമായവരില്
ബാഹ്യമായി
യാതൊരു
അസുഖവുമില്ലാതെ
പെട്ടന്ന്
ഹൃദയാഘാതം
ഉണ്ടാകുന്നതിന്റെ
കാരണം
ഇതാണ്.
അപൂര്വ്വമായി
ഹൃധയധമനികളുടെ
പെട്ടന്നുള്ള
സങ്കോജം
കൊണ്ടും
ഹൃദയാഘാതം
വരാം.
എന്തൊക്കെയാണ്
അപകട
കാരണങ്ങള്
?
പുകവലി,
കൊളസ്ട്രോള്,
പ്രഷര്,
പ്രമേഹം,
വ്യായാമമില്ലായ്മ,
ദുര്മേദസ്സ്,
പാരമ്പര്യം,
മാനസികസംഘര്ഷം
തുടങ്ങിയവയാണ്
പ്രധാന
കാരണങ്ങള്‍.
പുതുതായി
കണ്ടുപിടിച്ച
ചില
കാരണങ്ങളുമുണ്ട്.
ഇന്സുലിന്
പ്രതിബന്ധ
സിന്ഡ്രോം,
ഹോമോ
സിസ്റ്റിനീമിയ,
ലൈപ്പോ
പ്രോട്ടീന്‍
(എ)
എന്നിവയാണവ.
ഇന്ത്യക്കാരില്
ഹൃദ്രോഗം
മറ്റുള്ളവരേക്കാള്
കൂടുതലാണ്.
ജനിതകഘടകങ്ങളും
മറ്റു
ചില
കാരണങ്ങളും
ഇതില്
പ്രധാന
പങ്കു
വഹിക്കുന്നു.
പ്രമേഹം
ഹൃദയത്തെ
ബാധിക്കുന്നതെങ്ങനെ
?
ശരീരത്തില്
ഇന്സുലിന്
ഹോര്മോണ്
കുറയുമ്പോള്
രക്തത്തില്
ഗ്ലൂക്കോസും
കൊഴുപ്പുകണികളും
കുമിഞ്ഞുകൂടും.ഗ്ലൂക്കോസിനെ
ശരീരവുമായി
വിഘടിപ്പിക്കാന്
ഇന്സുലിന്
വേണം.
രക്തത്തില്
ക്രമാതീതമായി
ഉയര്ന്ന
ഗ്ലൂക്കോസ്
അഥവാ
പഞ്ചസാര
ഹൃദയം,
കണ്ണ്,
വൃക്ക,
ഞരമ്പുകള്
തുടങ്ങിയവയുടെ
പ്രവര്ത്തനത്തെ
ഗുരുതരമായി
ബാധിക്കും.
പ്രമേഹരോഗികളുടെ
രക്തക്കുഴലുകളില്
കൊഴുപ്പു
അടിഞ്ഞു
കൊറോണറി
ധമനികള്
ചുരുങ്ങി
ഹൃദയപേശികള്ക്ക്
വേണ്ടത്ര
രക്തം
ലഭിക്കാതെ
വരുമ്പോള്
ഹൃദയാഘാതമുണ്ടാകുന്നു.
പ്രമേഹം
ഒരര്തത്തില്
ധമനീരോഗം
തന്നെയാണു.
വേദനയില്ലാതെയും
ഹാര്ട്ട്
അറ്റാക്ക്
വരുമോ?
നെഞ്ചുവേദനയില്ലാതെയും
ഹാര്ട്ട്
അറ്റാക്ക്
ഉണ്ടാകാം.
ഇതിനെ
സൈലന്റ്
അറ്റാക്ക്
എന്നാണ്
വിളിക്കുന്നത്.
പ്രമേഹരോഗികളിലും
ഹൈപ്പര്
ടെന്ഷനുള്ളവരിലും
മുതിര്ന്നവരിലും
സ്ത്രീകളിലുമാണ്
പ്രത്യേകിച്ചും
വേദനയില്ലാത്ത
ഹാര്ട്ട്
അറ്റാക്ക്
ഉണ്ടാകുന്നത്.
ഏകദേശം
35
ശതമാനത്തോളം
പ്രമേഹരോഗികള്ക്കും
ഹാര്ട്ട്
അറ്റാക്കിനെ
തുടര്ന്ന്
നെഞ്ചുവേദന
ഉണ്ടാകാറില്ല.
സ്വയം
നിയന്ത്രിത
നാഡീവ്യൂഹത്തെ
ബാധിക്കുന്ന
ന്യൂറോപ്പതിയാണ്
വേദനരഹിതമായ
ഹൃദയാഘാതത്തിന്
കാരണം.
സൈലന്റ്
അറ്റാക്ക്
ഒരനുഗ്രഹമല്ല.
മറിച്ച്
ഹാര്ട്ട്
അറ്റാക്കുണ്ടായ
വ്യക്തിക്ക്
ഉടന്തന്നെ
വൈദ്യസഹായം
തേടാന്
തടസ്സമാവുകയാണ്
ചെയ്യുന്നത്.
പലപ്പോഴും
ഹാര്ട്ട്
അറ്റാക്കിനെത്തുടര്ന്നുണ്ടാകുന്ന
ശ്വാസംമുട്ടലും
നെഞ്ചിടിപ്പുമായിട്ടായിരിക്കും
പലരും
ആസ്പത്രിയിലെത്തുന്നത്.
അല്ലെങ്കില്
പിന്നീടേതെങ്കിലുമൊരവസരത്തില്
യാദൃച്ഛികമായി
നടത്തുന്ന
ഇ.സി.ജി.
പരിശോധനയിലായിരിക്കും
ഹാര്ട്ട്
അറ്റാക്കുണ്ടായതായി
വെളിപ്പെടുന്നത്.
നെഞ്ചുവേദനയുമായി
എത്തുന്ന
ആള്ക്ക്
നല്കുന്ന
പരിശോധനകള്‍?
ഇ.സി.ജി.
പരിശോധനയാണ്
ആദ്യം
നടത്തുന്നത്.
ഹൃദ്രോഗത്തെത്തുടര്ന്ന്
ഹൃദയപേശികളിലുണ്ടാകുന്ന
ഇലക്ട്രിക്
വ്യതിയാനങ്ങളെ
കണ്ടെത്തുകയാണ്
ഇ.സി.ജി.
ചെയ്യുന്നത്.
എന്നാല്,
ഹൃദയാഘാതമുണ്ടായാല്
എല്ലാവരിലും
ഇ.സി.ജി.
മാറ്റങ്ങള്
ഉണ്ടാകണമെന്നില്ല.
രക്തസാമ്പിളുകള്
ശേഖരിച്ച്
ടോപ്പോണി,
ക്രിയാറ്റിന്
കൈനേസ്
തുടങ്ങിയ
ഘടകങ്ങളുടെ
നില
പരിശോധിക്കാറുണ്ട്.
ഹൃദയാഘാതത്തത്തുടര്ന്ന്
ഇവയുടെ
അളവ്
ഉയരാറുണ്ട്.
ഹൃദയധമനികളില്
ബ്ലോക്കുണ്ടോ
എന്ന്
മനസ്സിലാക്കുന്നതിനായി
നടത്തുന്ന
പരിശോധനയാണ്
ആന്ജിയോഗ്രാഫി.
ഹൃദയധമനികളില്
അയഡിന്
കലര്ന്ന
ഡൈ
കുത്തിവെച്ച്
നടത്തുന്ന
പരിശോധനയാണിത്.
കൂടാതെ
ആധുനിക
സൗകര്യങ്ങള്
ലഭ്യമായ
കേന്ദ്രങ്ങളില്
താലിയം
സ്കാന്
ടെസ്റ്റ്,
മള്ട്ടി
സ്ലൈഡ്-എം.ആര്
ആന്ജിയോഗ്രാം
പോലെയുള്ള
പരിശോധനകളും
ലഭ്യമാണ്.
എന്താണ്
കൊറോണറി
ആന്ജിയോഗ്രാഫി
?
കൊറോണറി
രക്തക്കുഴലുകളിലെ
ബ്ലോക്കുകള്
കൃത്യമായി
കണ്ടെത്താനുള്ള
ഏറ്റവും
നല്ല
പരിശോധനയാണ്
ആന്ജിയോഗ്രാഫി.
രോഗിയുടെ
തുടക്കുമുകളില്
അടിവയറിന്
കീഴെയായി
കഴലഭാഗത്തുകൂടി
കത്തീറ്റര്
കടത്തിവിട്ടു
രക്തക്കുഴലിലൂടെ
മഹാധമനിയിലെത്തുന്നു.
അവിടെ
നിന്ന്
ഹൃദയധമനികളുടെ
തുടക്കസ്ഥാനത്തെത്തും.
അയഡിന്
കലര്ന്ന
ഡൈ
ഇതിലൂടെ
കടത്തിവിടും.
ഇത്
രക്തവുമായി
കലര്ന്ന്
കൊറോണറി
ധമനിയില്
നിറയുന്നു.
പ്രത്യേക
എക്സറേ
സംവിധാനമുപയോഗിച്ച്
ഇതിന്റെ
ചിത്രമെടുക്കുന്നു.
ഡൈ
കലര്ന്ന
രക്തം
ഒഴുകുന്നതിനാല്
കൂടുതല്
വ്യക്തവും
സൂക്ഷ്മവുമായ
ചിത്രങ്ങളാണ്
ലഭിക്കുക.
പരിശോധനക്ക്
ആന്ജിയോഗ്രാഫി
എന്നും
ഇങ്ങനെ
ലഭിക്കുന്ന
ചിത്രങ്ങള്ക്ക്
ആന്ജിയോഗ്രാംഎന്നുമാണ്
പറയുന്നത്.
ഇപ്പോള്
ആന്ജിയോഗ്രാം
കൂടുതലായും
കയ്യില്‍
(റേഡിയല്
ആര്ട്ടറി)
കൂടിയാണ്
ചെയ്തുവരുന്നത്.
ഇത്
കൂടുതല്
സൗകര്യപ്രദമാണ്.
എന്താണ്
ആന്ജിയോപ്ലാസ്റ്റി?
ഹൃദയധമനികളിലെ
തടസ്സം
നീക്കി
രക്തപ്രവാഹം
സുഗമമാക്കാനുള്ള
ചികിത്സാ
മാര്ഗമാണ്
ആന്ജിയോപ്ലാസ്റ്റി.
രക്തധമനികളുടെ
70
ശതമാനത്തിലധികം
തടസ്സമുണ്ടെന്ന്
ആന്ജിയോഗ്രാഫി
പരിശോധനയിലൂടെ
കണ്ടെത്തുമ്പോഴാണ്
ആന്ജിയോപ്ലാസ്റ്റി
നിര്ദേശിക്കാറുള്ളത്.
എന്നാല്,
വിവിധ
ധമനികളില്
നിരവധി
ബ്ലോക്കുകള്
കാണപ്പെടുകയാണെങ്കില്
ബൈപ്പാസ്
ശസ്ത്രക്രിയതന്നെ
വേണ്ടിവരും.
സാധാരണ
ഗതിയില്
ഒരു
മണിക്കൂര്കൊണ്ട്
പൂര്ത്തിയാകുന്ന
ഒരു
ചികിത്സാ
രീതിയാണ്
ആന്ജിയോപ്ലാസ്റ്റി.
ആന്ജിയോഗ്രാഫി
പരിശോധനയിലൂടെ
ഹൃദയധമനികളിലെ
തടസ്സം
കൃത്യമായി
കണ്ടെത്തിയതിനുശേഷമാണ്
ആന്ജിയോപ്ലാസ്റ്റി
ചെയ്യുന്നത്.
കത്തീറ്റര്
ഉപയോഗിച്ച്
തടസ്സമുള്ള
ഭാഗത്തിലൂടെ
ഒരു
ഗൈഡ്
വയര്
കടത്തിവിടുന്നു.
ഈ
ഗൈഡ്
വയറിലൂടെ
ഒരു
നേര്ത്ത
ബലൂണ്
കടത്തി,
തടസ്സമുള്ള
ഭാഗത്ത്
കൃത്യമായി
എത്തിയശേഷം
ബലൂണ്
പതുക്കെ
വീര്പ്പിക്കുന്നു.
ബലൂണ്
വികസിച്ചുവരുമ്പോള്
ധമനിയുടെ
ഉള്വ്യാസവും
വര്ധിക്കുന്നു.
ചുരുങ്ങിയ
ധമനി
വികസിച്ച്
രക്തപ്രവാഹം
പുനഃസ്ഥാപിച്ചശേഷം
രക്തധമനികള്
വീണ്ടും
അടഞ്ഞുപോകാതിരിക്കാനായി
കൊറോണറി
സ്റ്റെന്റുകള്
എന്ന
ലോഹഘടകങ്ങളും
സ്ഥാപിക്കാറുണ്ട്. |
|
ബൈപ്പാസ്
സര്ജറി
എപ്പോഴാണ്
ചെയ്യുന്നത്?
കൂടുതല്
രക്തധമനികളില്
ബ്ലോക്ക്
ഉള്ളപ്പോഴും
70
ശതമാനത്തിലേറെ
ബ്ലോക്കുള്ളപ്പോഴും
മാത്രമേ
ബൈപ്പാസ്
സര്ജറി
നിര്ദേശിക്കാറുള്ളൂ.
ഒരു
ധമനിയില്
മാത്രമാണ്
തടസ്സമുള്ളതെങ്കില്
ആന്ജിയോപ്ലാസ്റ്റിയാണ്
പരിഗണിക്കാറുള്ളത്.
ധമനികളുടെ
വ്യാസം
കുറയുമ്പോള്
രക്തപ്രവാഹത്തിനുണ്ടാകുന്ന
തടസ്സം
പരിഹരിക്കാനായി
പുതിയൊരു
രക്തക്കുഴല്
തുന്നിപ്പിടിപ്പിച്ചുകൊടുക്കുകയാണ്
ബൈപ്പാസ്
സര്ജറിയില്
ചെയ്യുന്നത്.
ശരീരത്തില്നിന്നുതന്നെ
എടുക്കുന്ന
രക്തക്കുഴലുകളാണ്
ശസ്ത്രക്രിയയ്ക്ക്
ഗ്രാഫ്റ്റായി
ഉപയോഗിക്കുന്നത്.
ബ്ലോക്കിന്റെ
അപ്പുറത്തും
ഇപ്പുറത്തുമായി
പുതിയ
രക്തക്കുഴല്
തുന്നിപ്പിടിപ്പിക്കുന്നതോടെ
രക്തം
പുതിയ
ബൈപ്പാസിലൂടെ
സുഗമമായി
ഒഴുകാന്
തുടങ്ങും.
ഹൃദയാഘാതമുണ്ടായാല്
എന്തൊക്കെ
ശ്രദ്ധിക്കണം?
ഹൃദയാഘാതമുണ്ടായാല്
തുടര്ന്നുള്ള
ജീവിതത്തില്
ചില
മുന്കരുതലുകള്
എടുക്കേണ്ടതുണ്ട്.
ഭക്ഷണത്തിലും
വ്യായാമത്തിലും
ചില
ക്രമീകരണങ്ങള്
ഉണ്ടാക്കണം.
രക്തത്തിലെ
കൊളസ്ട്രോള്
നിയന്ത്രിക്കേണ്ടതുണ്ട്.
അതുകൊണ്ട്
പൊരിച്ചതും
വറുത്തതുമായ
ആഹാരസാധനങ്ങള്
ഒഴിവാക്കണം.
പ്രമേഹമുള്ളവര്
പഞ്ചസാരയുടെ
ഉപയോഗം
നിന്ത്രിക്കണം.
രക്തസമ്മര്ദം
നിയന്ത്രിക്കാനായി
ഉപ്പിലിട്ടത്,
പപ്പടം
തുടങ്ങിയവ
ഒഴിവാക്കണം.
ഡോക്ടറുടെ
നിര്ദേശപ്രകാരം
ക്രമമായി
വ്യായാമത്തിലേര്പ്പെടണം.
പുകവലി,
മദ്യാപാനം
തുടങ്ങിയവ
പൂര്ണമായി
ഒഴിവാക്കണം.
മാനസിക
പിരിമുറുക്കം
കുറയ്ക്കാനായി
യോഗ,
ധ്യാനം
തുടങ്ങിയവ
പരിശീലിക്കുന്നത്
നന്നായിരിക്കും.
ഡോക്ടര്മാര്
നിര്ദേശിക്കുന്ന
മരുന്നുകള്
കൃത്യമായി
കഴിക്കണം.
തുടര്പരിശോധനകളും
മുടങ്ങാതെ
നടത്തണം.
എന്തൊക്കെ
മരുന്നുകളാണ്
മുടങ്ങാതെ
കഴിക്കേണ്ടത്?
രക്തം
കട്ടപിടിക്കാതിരിക്കാന്
സഹായിക്കുന്ന
മരുന്നുകളാണ്
പ്രധാനം.
ആസ്പിരിന്,
ക്ലോപിഡോഗ്രല്
വിഭാഗത്തില്പ്പെട്ട
മരുന്നുകളാണ്
ഇതിനായി
ഉപയോഗിക്കുന്നത്.
രക്തത്തിലെ
പ്ലേറ്റ്ലറ്റുകള്
ഒത്തുചേര്ന്ന്
രക്തം
കട്ടപിടിക്കുന്ന
പ്രക്രിയയെ
ആസ്പിരിന്
ഗുളികകള്
തടയുന്നു.
പ്രതിദിനം
15
മുതല്
150
വരെ
മില്ലിഗ്രാം
ആസ്പിരിന്
ഗുളികകളാണ്
കഴിക്കേണ്ടത്.
വയറെരിച്ചിലും
ഉദരരക്തസ്രാവവുമാണ്
ആസ്പിരിന്റെ
പ്രധാന
പാര്ശ്വഫലം.
അതുകൊണ്ട്
ഭക്ഷണത്തിനുശേഷം
മാത്രമേ
മരുന്ന്
കഴിക്കാവൂ.
ആസ്പിരിനെ
അപേക്ഷിച്ച്
വിലയേറിയ
മരുന്നാണ്
ക്ലോപിഡോഗ്രല്‍.
ആസ്പിരിനും
ക്ലോപിഡോഗ്രലും
ചേര്ത്തു
തയ്യാറാക്കിയ
മരുന്നുകളും
വിപണിയില്
ലഭ്യമാണ്.
ഹൃദയശസ്ത്രക്രിയാനന്തരം
ആസ്പിരിന്
ഗുളികകള്
ആജീവനാന്തം
കഴിക്കേണ്ടിവരും.
കൊളസ്ട്രോള്
കുറയ്ക്കുന്ന
സ്റ്റാറ്റിന്
മരുന്നുകളും
നിര്ദേശിക്കാറുണ്ട്.
ധമനികളില്
കോളസ്ട്രോള്
അടിഞ്ഞുകൂടി
ബ്ലോക്കുണ്ടാകാതിരിക്കാന്
ഇവ
സഹായിക്കുന്നു.
രാത്രിയിലാണ്
സ്റ്റാറ്റിന്
മരുന്നുകള്
ഏറ്റവും
നന്നായി
പ്രവര്ത്തിക്കുന്നത്.
അതുകൊണ്ട്
രാത്രികാലങ്ങളിലാണ്
ആഹാരത്തിനുശേഷം
സ്റ്റാറ്റിന്
കഴിക്കേണ്ടത്.
ഇവ
കൂടാതെ
രക്തസമ്മര്ദം
നിയ
ന്ത്രിക്കാനുള്ള
മരുന്നുകള്,
പ്രമേഹമുണ്ടെങ്കില്
പ്രമേഹ
നിയന്ത്രണത്തിനുള്ള
മരുന്നുകള്,
ഹൃദയമിടിപ്പ്
വര്ധിക്കാതിരിക്കാന്
സഹായിക്കുന്ന
മരുന്നുകള്,
ഹൃദയത്തിന്റെ
പമ്പിങ്
ക്ഷമത
മെച്ചപ്പെടുത്തുന്ന
മരുന്നുകള്
തുടങ്ങിയവയും
നല്കാറുണ്ട്.
തുടര്പരിശോധനകള്
എന്തൊക്കെ?
സര്ജറിക്കുശേഷം
മൂന്നു
മാസത്തിലൊരിക്കല്
ഡോക്ടറെ
കണ്ട്
രക്തസമ്മര്ദം,
രക്തത്തിലെ
കൊളസ്ട്രോളിന്റെ
നില,
രക്തത്തിലെ
ഷുഗറിന്റെ
നില,
ഹൃദയാരോഗ്യത്തിന്റെ
സ്ഥിതി
തുടങ്ങിയവ
മനസ്സിലാക്കണം.
സ്റ്റാറ്റിന്
ഉപയോഗിക്കുന്നവര്
ലിവര്
എന്സൈമുകളായ
എസ്.ജി.ഒ.ടി.,
എസ്.ജി.പി.ടി.
തുടങ്ങിയ
പരിശോധിച്ച്
കരളിന്റെ
പ്രവര്ത്തനം
വിലയിരുത്തണം.
വര്ഷത്തിലൊരിക്കലെങ്കിലും
ടി.എം.ടി.
ടെസ്റ്റ്
നടത്തി
ഹൃദയത്തിന്റെ
പ്രവര്ത്തനക്ഷമതയും
വിലയിരുത്തേണ്ടതുണ്ട്.
ഭക്ഷണത്തില്
ശ്രദ്ധിക്കേണ്ടത്?
ഹൃദയശസ്ത്രക്രിയയ്ക്കുശേഷം
കര്ശനമായ
ഭക്ഷണനിയന്ത്രണത്തിന്റെ
ആവശ്യമൊന്നുമില്ല.
എന്നാലും
കൊളസ്ട്രോള്
ഉയര്ത്തുമെന്നതിനാല്
വറുത്തതും
പൊരിച്ചതുമായ
ഭക്ഷണസാധനങ്ങള്
ഒഴിവാക്കണം.
കൊഴുപ്പ്
അധികമായി
അടങ്ങിയിട്ടുള്ള
പോത്തിറച്ചി,
പന്നിയിറച്ചി,
ആട്ടിറച്ചി
ഇവ
പൂര്ണമായും
ഒഴിവാക്കണം.
കോഴി,
താറാവ്
തുടങ്ങിയവയുടെ
തൊലി
നീക്കി
കറിവെച്ച്
കഴിക്കാം.
മത്തി,
അയല
തുടങ്ങിയ
മത്സ്യങ്ങളില്
രക്തധമനികള്ക്ക്
സംരക്ഷണം
നല്കുന്ന
ഒമേഗ
3
ഫാറ്റി
ആസിഡുകള്
ധാരാളമായി
അടങ്ങിയിട്ടുള്ളതുകൊണ്ട്
അവ
ആഹാരത്തില്
ഉള്പ്പെടുത്തണം.
ഇലക്കറികള്,
പഴവര്ഗങ്ങള്,
പച്ച
ക്കറികള്
തുടങ്ങിയവ
ധാരാളമായി
ഭക്ഷണത്തില്
ഉള്പ്പെടുത്തണം.
കാരണം
ഇവയിലടങ്ങിയിരിക്കുന്ന
ആന്റിഓക്സിഡന്റുകള്
രക്തക്കുഴലിന്റെ
ആരോഗ്യത്തെ
സംരക്ഷിക്കുന്നുണ്ട്.
ഇവയിലെ
നാരുകള്
കൊഴുപ്പിന്റെയും
പഞ്ചസാരയുടെയും
ആഗിരണത്തെ
നിയന്ത്രിക്കുന്നുണ്ട്.
ഒരു
ഗ്ലാസ്
പാല്
ദിവസവും
പാടനീക്കി
കുടിക്കുന്നതുകൊണ്ട്
തെറ്റില്ല.
ജങ്ക്
ഫുഡുകളും
ടിന്നിലടച്ചുവരുന്ന
ഭക്ഷണസാധനങ്ങളും
കൃത്രിമ
ശീതളപാനീയങ്ങളും
ഒഴിവാക്കണം.
വ്യായാമം
നിര്ബന്ധമാണോ?
കൃത്യമായി
ചെയ്യുന്ന
വ്യായാമം
ഹൃദയാരോഗ്യത്തിന്
നല്ലതാണ്.
ശസ്ത്രക്രിയയ്ക്കുശേഷം
ആദ്യത്തെ
മൂന്നാഴ്ച
വിശ്രമം
വേണ്ടിവരും.
തുടര്ന്ന്
ഡോക്ടറുടെ
നിര്ദേശപ്രകാരം
വ്യായാമം
ചെയ്തുതുടങ്ങാം.
ചെറുതായി
തുടങ്ങി
ഘട്ടംഘട്ടമായി
വര്ധിപ്പിക്കുന്നതാണ്
നല്ലത്.
തുടക്കത്തില്
പത്ത്
മിനുട്ടോളം
സമനിരപ്പില്
നടക്കാം.
തുടര്ന്ന്
ഓരോ
ആഴ്ചയിലും
അഞ്ച്
മിനുട്ട്
വീതം
കൂട്ടിയെടുത്ത്
ഒരു
മാസമാകുമ്പോഴേക്കും
30
മിനുട്ടുവരെ
വ്യായാമമാകാം.
വ്യായാമം
ചെയ്യുമ്പോള്
നെഞ്ചുവേദന,
ശ്വാസംമുട്ടല്,
നെഞ്ചിടിപ്പ്
തുടങ്ങിയ
പ്രശ്നങ്ങള്
ഉണ്ടാകുന്നുണ്ടെങ്കില്
ഡോക്ടറുടെ
ശ്രദ്ധയില്പ്പെടുത്തണം.
എയ്റോബിക്
വ്യായാമങ്ങളാണ്
നല്ലത്.
നടപ്പുതന്നെ
ഏറ്റവും
നല്ല
വ്യായാമം.
ജോഗിങ്,
നീന്തല്,
സൈക്കിളിങ്
തുടങ്ങിയവയും
ക്രമേണ
ചെയ്യാവുന്നതാണ്.
എന്നാല്
ഭാരം
ഉയര്ത്തുക,
മസില്
ബില്ഡിങ്
തുടങ്ങിയവ
ഹൃദയാരോഗ്യത്തെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാല്
ചെയ്യാന്
പാടില്ല.
സാധാരണ
ജീവിതം
സാധ്യമാകുന്നത്
എപ്പോള്?
ബൈപ്പാസ്
ശസ്ത്രക്രിയയ്ക്കുശേഷം
ഏതാണ്ട്
മൂന്ന്
മാസത്തിനകം
ശസ്ത്രക്രിയയെ
തുടര്ന്ന്
നെഞ്ചിലെ
അസ്ഥിയിലുണ്ടായ
മുറിവ്
ഭേദ
മാകും.
അതിനുശേഷം
മാത്രമേ
കൈകള്
കൊണ്ട്
ഭാരമെടുക്കുന്നതുപോലെയുള്ള
ആയാസകരമായ
ജോലികള്
ചെയ്യാവൂ.
രണ്ട്
മാസം
കൊണ്ട്
സാധാരണ
ഓഫീസ്
ജോലികള്
ചെയ്തുതുടങ്ങാം.
മൂന്നുമാസംവരെ
സ്വന്തമായി
വാഹനമോടിക്കാന്
പാടില്ല.
മൂന്നുമാസം
കഴിഞ്ഞാല്
തികച്ചും
സാധാരണജീവിതം
ആസ്വദിക്കാവുന്നതാണ്.
പടികള്
കയറുന്നതിനോ
യാത്രകള്
ചെയ്യുന്നതിനോ
യാതൊരു
തടസ്സവുമില്ല.
ലൈംഗിക
ജീവിതത്തില്
ശ്രദ്ധിക്കേണ്ടതുണ്ടോ?
ഹൃദയശസ്ത്രക്രിയ
കഴിഞ്ഞാല്
ലൈംഗികബന്ധം
പാടില്ല
എന്നൊരു
തെറ്റുധാരണ
വ്യാപകമായുണ്ട്.
എന്നാല്
ആദ്യത്തെ
3
മാസം
കഴിഞ്ഞാല്
ലൈംഗികബന്ധത്തിലേര്പ്പെടാം.
ശരീരത്തിന്
ആയാസകരമായ
നിലകള്
സ്വീകരിക്കരുതെന്നുമാത്രം.
വയാഗ്രപോലെയുള്ള
മരുന്നുകളും.
കൃത്രിമ
ലൈംഗികോത്തേജക
ഔഷധങ്ങളും
ഉപയോഗിക്കരുത്.
സ്നേഹപൂര്ണമായ
ലൈംഗികജീവിതം
ഹൃദയാരോഗ്യത്തിന്
നല്ലതാണ്.
അത്
ജീവിതത്തിന്
ഉന്മേഷവും
ആഹ്ലാദവും
പകരും.
കുടവയറും
ഹൃദയാഘാതവും
അരവണ്ണം
നോക്കി
ഹാര്ട്ട്
അറ്റാക്ക്
വരുമോ
എന്ന്
പ്രവചിക്കാന്
കഴിയുമെന്ന്
പറയാറുണ്ട്.
ഇത്
കുറച്ചെങ്കിലും
ശരിയാണ്.
കാരണം
കുടവയറും
ഹാര്ട്ട്
അറ്റാക്കും
തമ്മില്
ബന്ധമുണ്ടെന്നാണ്
പഠനങ്ങള്
കാണിക്കുന്നത്.
കേരളത്തിലെ
പതിനായിരം
പേരില്‍
പഠനം
നടത്തി.
ഇതില്
കണ്ടത്
അമിതവണ്ണമുള്ളവര്‍
12
ശതമാനം
പേരേ
ഉള്ളൂ.
പക്ഷേ,
കുടവയര്‍
30
ശതമാനം
പേര്ക്കുണ്ട്.
കുടവയര്
വരുന്നത്
അമിതവണ്ണം
കൊണ്ട്
മാത്രമല്ല.
പ്രയോജനമില്ലാത്തതരം
ഇന്സുലിന്
ശരീരത്തില്
കൂടുമ്പോള്
അതിന്റെ
ഭാഗമായി
വയറ്റില്
കൊഴുപ്പടിയുന്നതുകൊണ്ടാണ്
കുടവയര്
ഉണ്ടാകുന്നത്.
അത്
ഹൃദയാഘാതത്തിന്
വളരെയധികം
കാരണമാകും.
രക്തസമ്മര്ദവും
ഹൃദയാഘാതവും
രക്തസമ്മര്ദത്തെ
നിയന്ത്രിക്കാതെ
വിട്ടാല്
അത്
ഹൃദയാരോഗ്യത്തെ
സാരമായി
ബാധിക്കും.
ബി.പി.
കൂടുന്നത്
രക്തപ്രവാഹത്തെ
ബാധിക്കും.
ഇത്
ഹാര്ട്ട്
അറ്റാക്കിന്
കാരണമാണ്.
അമിതരക്തസമ്മര്ദം
തുടക്കത്തില്
തന്നെ
കണ്ടെത്താനായാല്
മരുന്നില്ലാതെ
തന്നെ
നിയന്ത്രിക്കാം.
വ്യായാമക്കുറവ്,
തെറ്റായ
ഭക്ഷണക്രമം,
കൊഴുപ്പിന്റെ
ആധിക്യം,
മാനസികസമ്മര്ദം,
ശരീരമനങ്ങാത്ത
ജീവിതരീതി
എന്നിവയൊക്കെ
രക്തസമ്മര്ദം
കൂടാന്
ഇടയാക്കുന്നു.
ഏതു
പ്രായക്കാരായാലും
120-80
ആണ്
നോര്മല്
ബി.പി.
ബി.പി.
ഈ
അളവില്‍
നിയന്ത്രിച്ചു
നിര്ത്തുകായണെങ്കില്
ഹൃദയാഘാതം
വരുന്നത്
ഒരുപരിധിവരെ
തടയാന്
കഴിയും.
ബി.പി.
140-90ല്
കൂടുന്നത്
അപകടമാണ്.
പ്രമേഹമുള്ളവരാണെങ്കില്‍
130-80
തന്നെ
പേടിക്കേണ്ട
അവസ്ഥയാണ്.
പരിശോധനകള്
മുടക്കരുത്
ഹാര്ട്ട്
അറ്റാക്ക്
വന്ന്
ഭേദമായവര്
വര്ഷത്തിലൊരിക്കല്
ഫുള്
ചെക്കപ്പ്
നടത്തണം.
രക്തസമ്മര്ദ്ദവും
പ്രമേഹവും
ഉള്ളവരാണെങ്കില്
മൂന്ന്
മാസത്തിലൊരിക്കല്
ചെക്കപ്പ്
നടത്തണം.
ഹൃദയസംബന്ധമായ
ആസുഖങ്ങള്
ഉള്ളവര്
രണ്ട്
മാസത്തിലൊരിക്കല്
ചെക്കപ്പ്
ആവാം.
വര്ഷത്തിലൊരിക്കല്
ട്രെഡ്മില്
ടെസ്റ്റ്
നടത്തുന്നത്
എല്ലാവര്ക്കും
നല്ലതാണ്.
ട്രെഡ്മില്ലില്
നടക്കുമ്പോള്
ആവരുടെ
ആരോഗ്യസ്ഥിതി
മെഷീന്
രേഖപ്പെടുത്തുന്ന
ടെസ്റ്റാണിത്.
ഹൃദ്രോഗികള്
ശ്രദ്ധിക്കേണ്ടത്
ദിവസവും
ഒരു
മണിക്കൂര്
നടക്കുക.
ആഹാരം
കഴിച്ചു
കഴിഞ്ഞാല്
അല്പസമയം
വിശ്രമിക്കണം.
ലളിതമായ
ഭക്ഷണമേ
കഴിക്കാവൂ.
അഞ്ച്
കിലോയില്
കൂടുതല്
ഭാരം
വഹിക്കരുത്.
ദിവസവും
രാത്രി
ഏഴ്
മണിക്കൂറെങ്കിലും
ഉറങ്ങണം
വറുത്തതും
പൊരിച്ചതുമായ
ഭക്ഷണം
കഴിക്കരുത്.
വെണ്ണ,
നെയ്യ്്,
ഡാല്‍ഡ,
വെളിച്ചെണ്ണ,
തേങ്ങാപ്പാല്
എന്നിവ
പരമാവധി
കുറച്ച്
ഉപയോഗിക്കുക.
മട്ടണ്‍,
ബീഫ്,
പോര്ക്ക്
ഇറച്ചി
കഴിക്കാതിരിക്കുക.
മീനോ
തൊലി
കളഞ്ഞ
കോഴിയിറച്ചിയോ
മിതമായി
കഴിക്കാം.
കിഴങ്ങല്ലാത്ത
മലക്കറികള്
ധാരാളം
കഴിക്കാം.
ആവശ്യത്തിന്
വെള്ളം
കുടിക്കണം.
കിതപ്പുണ്ടാകുന്ന
ജോലികളില്
നിന്ന്
വിട്ടുനില്ക്കുക.
പ്രമേഹമില്ലെങ്കില്
മൂന്ന്
നാല്
തവണയായി
പഴവര്ഗങ്ങള്
കഴിക്കാം.
അസുഖത്തിന്
കുറവുണ്ടെന്ന്
കരുതി
മരുന്നു
കഴിക്കുന്നതില്
വീഴ്ച
വരുത്തരുത്.
ഈ
നമ്പറുകള്‍
ശ്രദ്ധിക്കുക
മൊത്തം
കൊളസ്ട്രോള്
200mgയില്
കുറവായിരിക്കണം.
ചീത്ത
കൊളസ്ട്രോള്
(LDL) - 130mg-യില്
കുറവ്
നല്ല
കൊളസ്ട്രോള്
(HDL) -
സ്ത്രീകള്ക്ക്
50ാഴ-യില്
കൂടുതല്
-
പുരുഷന്മാര്ക്ക്
40mg-യില്
കൂടുതല്
ഷുഗര്‍
- 100 mgയില്
കുറവ്
രക്തസമ്മര്ദം
പൂര്ണആരോഗ്യമുള്ള
ആള്ക്ക്
-120/80
അരവണ്ണം
-
സ്ത്രീകള്ക്ക്
90 cm-ല്
കുറവ്
-പുരുഷന്
100 cm--ല്
കുറവ്
മദ്യം
ഹൃദയാരോഗ്യത്തിന്
നല്ലതാണെന്നുപറയുന്നു!
ചെറിയ
അളവില്
മദ്യം
രക്തത്തിലെ
കൊഴുപ്പിന്റെ
നിലയെ
ഗുണകരമായി
സ്വാധീനിക്കുമെന്ന്
നിരീക്ഷണങ്ങളുണ്ട്.
എന്നാല്
മദ്യം
രക്തസമ്മര്ദം
ഉയര്ത്തുന്നു.
കൂടാതെ
പ്രമേഹനിയന്ത്രണത്തിന്റെയും
താളം
തെറ്റിക്കുന്നു.
കൂടാതെ
മദ്യപാനം
ഹൃദയസ്പന്ദനനിരക്കിലും
ക്രമത്തിലും
വ്യതിയാനങ്ങള്
ഉണ്ടാക്കാം.
മദ്യത്തിന്റെ
ഉപയോഗത്തെതുടര്ന്ന്
ആള്ക്കഹോളിക്
കാര്ഡിയോമയോപ്പതി
എന്ന
ഹൃദയപേശികളെ
ബാധിക്കുന്ന
ഹൃദ്രോഗത്തിനും
സാധ്യതയുണ്ട്.
അങ്ങനെ
നോക്കുമ്പോള്
മദ്യം
ഹൃദയത്തിന്
ദോഷകരമാണ്.
ഹൃദ്രോഗികള്
മദ്യപാനം
പൂര്ണമായും
ഒഴിവാക്കണം.
യാത്ര
ചെയ്യുന്നതില്
പ്രശ്നമുണ്ടോ?
രോഗം
സുഖമായി
കഴിഞ്ഞാല്
പിന്നെ
യാത്ര
ചെയ്യാന്
മടിക്കേണ്ട.
മൂന്നുമാസംവരെ
സ്വന്തമായി
വാഹനമോടിക്കാതിരിക്കുന്നതാണ്
നല്ലത്.
ദൂരയാത്ര
ട്രെയിനിലാക്കണം.
ശരീരത്തിന്
ആയാസരഹിതവും
സുഖകരവുമായത്
ട്രെയിന്
യാത്രയാണ്.
ശരീരത്തിന്
ഉലച്ചില്
തട്ടുമെന്നതുകൊണ്ട്
ബസ്സിന്റെ
പിന്സീറ്റിലിരുന്നുള്ള
യാത്ര
ഒഴിവാക്കണം.
ഭക്ഷണം
കഴിഞ്ഞ
ഉടന്
നടക്കരുത്.
ഹാര്ട്ട്
അറ്റാക്ക്
വന്നവര്
യാത്ര
ചെയ്യുമ്പോള്
സോര്ബിട്രേറ്റ്
ഗുളികകള്
നിര്ബന്ധമായും
കൈയില്
കരുതണം.
യാത്രയ്ക്കിടയില്
നെഞ്ചുവേദനയോഗുളിക
നാവിനടിയില്
വെക്കണം.
ഉമിനീരിലൂടെ
രക്തത്തിലേക്ക്
പെട്ടെന്ന്
ആഗിരണം
ചെയ്യപ്പെടുന്ന
മരുന്ന്
ഉടന്തന്നെ
പ്രവര്ത്തിച്ച്
നെഞ്ചുവേദനയ്ക്ക്
ആശ്വാസം
നല്കും.
ചെറിയ
തലവേദനയോ
രക്തസമ്മര്ദത്തില്
നേരിയ
കുറവോ
ഉണ്ടായെന്നുവരാം.
നാവിനടിയില്
ഗുളിക
വെച്ചിട്ടും
നെഞ്ചുവേദനയ്ക്ക്
ആശ്വാസം
ലഭിച്ചില്ലാ
യെങ്കില്
10
മിനുട്ടിനുള്ളില്
ഒരു
ഗുളികകൂടി
വെക്കാം.
എന്നിട്ടും
മാറ്റമില്ലെങ്കില്
എത്രയും
വേഗം
വൈദ്യസഹായം
തേടണം.
സ്ത്രീകളില്
ഹൃദ്രോഗ
സാധ്യത
കുറവാണോ?
ആര്ത്തവമുള്ള
കാലംവരെ
സ്ത്രീകളില്
പൊതുവെ
ഹൃദ്രോഗസാധ്യത
കുറവാണ്.
കാരണം,
സ്ത്രീ
ഹോര്മോണായ
ഈസ്ട്രജന്
ഹൃദയാരോഗ്യത്തെ
സംരക്ഷിക്കുന്നു.
ഈസ്ട്രജന്
രക്തത്തിലെ
നല്ല
കൊളസ്ട്രോളായ
എച്ച്.ഡി.എല്ലിന്റെ
അളവ്
കൂട്ടുന്നു.
ഇത്
രക്തധമനികളില്
കൊഴുപ്പടിഞ്ഞുകൂടി
രക്തപ്രവാഹത്തിന്
തടസ്സമുണ്ടാകുന്നതില്നിന്ന്
രക്തക്കുഴലുകളെ
സംരക്ഷിക്കുന്നു.
എന്നാല്
ആര്‍ത്തവാനന്തരം
ഈ
ഹോര്‍മോണ്‍
സുരക്ഷ
നഷ്ടപ്പെടുന്നതുമൂലം
സ്ത്രീകള്ക്കും
പുരുഷന്മാരെപ്പോലെ
തന്നെ
ഹൃദ്രോഗ
സാധ്യതയുണ്ടാകുന്നു.
ചെറുപ്പക്കാരായ
സ്ത്രീകളിലും
നിയന്ത്രണവിധേയമല്ലാത്ത
പ്രമേഹം,
ഹൈപ്പര്
ടെന്ഷന്,
പൊണ്ണത്തടി,
അമിത
കൊളസ്ട്രോള്
തുടങ്ങിയ
ഘടകങ്ങള്
ഹൃദ്രോഗത്തിനു
കാരണാകാം.
ഹൃദ്രോഗ
ലക്ഷണങ്ങള്
പുരുഷന്മാരുടേതില്
നിന്നും
വ്യത്യസ്തമാണോ?
സ്ത്രീകളിലെ
ഹൃദയാഘാതത്തിന്റെ
ലക്ഷണങ്ങല്
ഒരു
പരിധിവരെ
പുരുഷന്മാരുടേതില്നിന്നും
വ്യത്യസ്തമാണ്.
വേദനയില്ലാത്ത
ഹൃദയാഘാതം
സ്ത്രീകളില്
പുരുഷന്മാരെ
അപേക്ഷിച്ച്
കൂടുതലാണ്.
ചെറുപ്പക്കാരില്
ഓക്കാനം,
ഛര്ദില്,
തലകറക്കം,
തളര്ച്ച,
തോള്,
കഴുത്ത്,
കൈ
എന്നിവിടങ്ങളില്
വേദന
തുടങ്ങിയവയായിരിക്കും
ഹൃദ്രോഗലക്ഷണങ്ങള്‍.
അവ്യക്തമായ
ലക്ഷണങ്ങള്
രോഗചികിത്സയും
രോഗനിര്ണയത്തിനും
തടസ്സം
നിന്നേക്കാം.
ഹൃദ്രോഗനിര്ണയത്തിനുള്ള
ട്രെഡ്മില്
ടെസ്റ്റ്
ഉള്പ്പെടെയുള്ള
പല
പരിശോധനകളില്നിന്നും
വ്യക്തമായ
വിവരം
കിട്ടണമെന്നില്ല.
അതുപോലെതന്നെ
കൊറോണറി
ആന്ജിയോഗ്രാം
പരിശോധനയും
സ്ത്രീകളില്
പുരുഷന്മാരുടേതുപോലെ
കൃത്യമായ
വിവരം
നല്കണമെന്നില്ല.
സ്ത്രീകളിലെ
ഹൃദ്രോഗം
എങ്ങിനെ
തടയാം?
സ്ത്രീകളുടെയിടയില്
പൊതുവെ
വ്യായാമം
കുറവാണ്.
അടുക്കളജോലികള്
ഉപകരണങ്ങള്
ഏറ്റെടുത്തപ്പോള്
പൊണ്ണത്തടിയും
അമിത
കൊളസ്ട്രോളും
സ്ത്രീകളില്
വ്യാപകമായി.
കൃത്യമായ
വ്യായാമം
ഒരു
പരിധിവരെ
ഹൃദ്രോഗത്തെ
പ്രതിരോധിക്കുവാന്
ഉപകരിക്കും.
ആഹാരത്തില്
കൂടുതലായി
പച്ചക്കറികളും
ഇലക്കറികളും
പഴവര്ഗങ്ങളും
ഉള്പ്പെടുത്തണം.
വറപൊരി
സാധനങ്ങളും
ഫാസ്റ്റ്ഫുഡ്
ഭക്ഷണങ്ങളും
ഒഴിവാക്കണം.
ഹൈപ്പര്
ടെന്ഷന്റെയും
പ്രമേഹത്തിന്റെയും
പ്രശ്നമുള്ളവര്
അവയെ
പൂര്ണമായും
നിയന്ത്രിക്കണം.
മാനസികമായ
സമ്മര്ദങ്ങളും
സംഘര്ഷങ്ങളും
ഒഴിവാക്കാന്
ശ്രദ്ധിക്കണം.
യോഗ,
ധ്യാനം,
പ്രാര്ഥന
തുടങ്ങിയവ
ശീലിക്കുന്നത്
മനസ്സില്
സ്വസ്ഥത
പ്രദാനം
ചെയ്യും.
പൊതുവെ
ഹൃദ്രോഗം
പുരുഷന്മാരുടെ
രോഗമാണെന്നാണ്
ധാരണ.
എന്നാല്
സ്ത്രീകള്
ഹൃദ്രോഗലക്ഷണങ്ങള്
കണ്ടാല്
അവഗണിക്കരുത്.
ഉടന്
വൈദ്യസഹായം
തേടണം.
ഹാര്ട്ട്
അറ്റാക്കുണ്ടായാല്
ഉടന്
ചെേയ്യണ്ടത്
ഹൃദയാഘാതം
ഉണ്ടാകുന്നത്
പലപ്പോഴും
അപ്രതീക്ഷിതമായിട്ടായിരിക്കും.
ഉടന്തന്നെ
നല്കുന്ന
ഉചിതമായ
പ്രഥമശുശ്രൂഷ
സുപ്രധാനമാണ്.
ആസ്പത്രിയില്
എത്തിക്കുന്നതുവരെ
പ്രഥമശുശ്രൂഷ
തുടരേണ്ടതുണ്ട്.
ഹൃദയാഘാതം
ഉണ്ടായി
കുഴഞ്ഞുവീണ
വ്യക്തിയെ
ഉടന്തന്നെ
മലര്ത്തിക്കിടത്തണം.
ഇറുകിയ
വസ്ത്രങ്ങള്
അയച്ചുകൊടുക്കണം.
ഹൃദയത്തിന്റെ
പ്രവര്ത്തനം
മനസ്സിലാക്കാനായി
കൈത്തണ്ടയിലെ
പള്സ്
പിടിച്ചുനോക്കുക.
പള്സ്
ലഭിക്കുന്നില്ലെങ്കില്
ഹൃദയസ്തംഭനം
ഉണ്ടായി
എന്ന്
അനുമാനിക്കാം.
നെഞ്ചിന്റെയും
വയറിന്റെയും
ചലനങ്ങള്
നിരീക്ഷിച്ച്
ശ്വാസോച്ഛ്വാസം
ചെയ്യുന്നുണ്ടോ
എന്ന്
നോക്കണം.
പള്സും
ശ്വാസോച്ഛ്വാസവുമില്ലെങ്കില്
രോഗിക്ക്
അതീവ
ഗുരുതരമായ
രീതിയില്
ഹൃദയസ്തംഭനവും
ശ്വസനസ്തംഭനവും
ഉണ്ടായി
എന്ന്
മനസ്സിലാക്കാം.
അബോധാവസ്ഥയിലായ
രോഗിയുടെ
നാവ്
പിറകോട്ട്
വീണ്
ശ്വാസക്കുഴല്
അടഞ്ഞുപോകാന്
സാധ്യതയുണ്ട്.
ഇത്
തടയാനായി
തല
അല്പം
പിറകോട്ടാക്കി
കീഴ്ത്താടി
ഉയര്ത്തിപ്പിടിക്കണം.
ഹൃദയത്തെ
പുനരുജ്ജീവിപ്പിക്കാനായി,
നെഞ്ചും
വയറും
ചേരുന്ന
മധ്യഭാഗത്ത്
ഒരു
കൈപ്പത്തി
ചേര്ത്തുവെച്ച്
അതിനു
മുകളിലായി
മറ്റേ
കൈപ്പത്തിയും
ചേര്ത്തുവെച്ച്
ശക്തിയായി
താഴേക്ക്
അമര്ത്തുക.
ഇങ്ങനെ
ചെയ്യുമ്പോള്
നെഞ്ചിന്കൂടിനുള്ളിലിരുന്ന്
ഹൃദയം
ഞെരുങ്ങുകയും
ഹൃദയ
അറകളിലുള്ള
രക്തം
വിവിധ
ശരീരഭാഗങ്ങളിലേക്ക്
ഒഴുകിയെത്തുകയും
ചെയ്യുന്നു.
മുപ്പതു
തവണ
ഇങ്ങനെ
നെഞ്ചില്
ശക്തിയായി
അമര്ത്തിയശേഷം
കൃത്രിമ
ശ്വാസോച്ഛ്വാസം
നല്കണം.
രോഗിയുടെ
മൂക്കടച്ചു
പിടിക്കണം.
വായയുടെ
മുകളിലായി
ഒരു
തൂവാല
ഇട്ടശേഷം
വായയിലേക്ക്
ശക്തിയായി
ഊതണം.
തുടര്ന്ന്
അടച്ചുപിടിച്ചിരിക്കുന്ന
മൂക്ക്
തുറക്കണം.
വീണ്ടും
ഈ
പ്രക്രിയ
ആവര്ത്തിക്കുക.
ഇങ്ങനെ
രണ്ട്
തവണ
വായയിലേക്ക്
ഊതി
കൃത്രിമ
ശ്വാസോച്ഛ്വാസം
നല്കിയശേഷം
വീണ്ടും
നെഞ്ചിനുമേല്
അമര്ത്തുന്ന
പ്രക്രിയ
തുടരണം.
ആസ്പത്രിയിലെത്തിക്കുന്നതുവരേയോ
രോഗി
സ്വയം
ശ്വസിച്ചും
ഹൃദയം
സ്പന്ദിച്ചും
തുടങ്ങുന്നതുവരേയോ
പ്രഥമശുശ്രൂഷ
തുടരണം.
വിലപ്പെട്ട
ജീവന്
രക്ഷിക്കുവാന്
ശ്രമിക്കുക…
വീട്ടിലൊരാള്ക്ക്
ഹൃദയാഘാതം
സംഭവിച്ചാല്
ഉടന്
ചെയ്യേണ്ട
കാര്യങ്ങളാണ്
താഴെ
വിവരിക്കുന്നത്.
1)
ഹാര്ട്ട്
അറ്റാക്ക്
വന്ന
വ്യക്തിയെ
ബോധമുണ്ടെങ്കില്
ചാരിയിരുത്തുക.
തലയും,
തോളും
തലയിണകൊണ്ട്
താങ്ങുകൊടുക്കണം
.
2)
രോഗിയുടെ
കൈത്തണ്ടയില്
സ്പര്ശിച്ച്
പള്സ്
പരിശോധിക്കുക.
വീട്ടില്
ബി.പി.
പരിശോധിക്കുന്ന
യന്ത്രം
ഉണ്ടെങ്കില്
പ്രഷറും
പരിശോധിക്കാം.
പള്സും,
ബി.പി.യും
കുറവാണെന്നു
കണ്ടാല്
നിരപ്പായ
പ്രതലത്തില്
മലര്ത്തിക്കിടത്തി
കാലുകള്ക്കിടയില്
രണ്ട്
തലയിണകള്
വെച്ച്
കാലുകള്
ഉയര്ത്തി
വെയ്ക്കുക.
തലച്ചോറിലേയ്ക്ക്
ആവശ്യത്തിനുള്ള
രക്തപ്രവാഹം
ഉണ്ടാകുവാനും
അതുവഴി
ബോധക്ഷയം
സംഭവിക്കുന്നത്
തടയുവാനും
ഇത്
സഹായിക്കും.
3)
രോഗിയുടെ
ഇറുകി
കിടക്കുന്ന
വസ്ത്രങ്ങള്
ഊരിമാറ്റുകയോ,
അയച്ചിടുകയോ
ചെയ്യുന്നത്
നന്നായിരിക്കും.
4)
മുഖത്ത്
തണുത്ത
വെള്ളം
യാതൊരു
വശാലും
തളിക്കരുത്.
തണുത്ത
വെള്ളം
തളിക്കുമ്പോള്
രോഗിയുടെ
ഹൃദയരക്തക്കുഴലു
കള്
പെട്ടെന്ന്
ചുരുങ്ങുവാനും,
നെഞ്ചിടിപ്പിലും
പ്രഷറിലും
വ്യതിയാനങ്ങള്
ഉണ്ടാകുവാനും
ഇടയാക്കിയേക്കാം
.
ഇത്
ഹൃദയാഘാതം
വന്ന
രോഗിക്ക്
നല്ലതല്ല.
5)
ഹൃദയാഘാതം
വന്ന
രോഗിയെ
നടക്കാനോ
മറ്റ്
ശാരീരിക
അദ്ധ്വാനം
വേണ്ട
പ്രവര്ത്തികള്
ചെയ്യുവാനോ
അനുവദിക്കാതെ
പൂര്ണ്ണ
വിശ്രമം
കൊടുക്കണം.
വീല്ചെയറിലോ,
കസേരയിലോ,
സ്ട്രച്ചറിലോ
മാത്രമേ
രോഗിയെ
ഒരു
സ്ഥലത്തു
നിന്നും
മറ്റൊരു
സ്ഥലത്തേക്ക്
നീക്കാവൂ.
6)
ഹൃദയാഘാതം
വന്ന
ആദ്യ
6
മണിക്കൂറുകളില്
കുടിക്കുവാനും
ഒന്നും
കൊടുക്കാതിരിക്കുന്നതാണ്
ഉത്തമം.
ദാഹമുണ്ടെങ്കില്
ശുദ്ധജലം
കുറച്ചുനല്കാം.
ആഹാരപദാര്ത്ഥങ്ങളോ
,
പാനിയങ്ങളോ
കഴിച്ചാല്
ദഹനക്കുറവും
തുടര്ന്ന്
ചര്ദ്ദിക്കുവാനുള്ള
സാദ്ധ്യത
കൂടുതലുള്ളതിനാലാണ്
ഈ
നിയന്ത്രണം.
7)
നെഞ്ചുവേദനയുണ്ടെങ്കില്
നാക്കിനടിയിലിട്ട്
അലിയിച്ചിറക്കുന്ന
ഐസോര്ഡില്
(5
മില്ലിഗ്രാം)ഗുളിക
കൊടുക്കാം
.
ഇതോടൊപ്പം
തന്നെ
ഒരു
ആസ്പിരിന്
ഗുളിക
ചവച്ചു
കഴിക്കുന്നതും
നല്ലതാണ്.
ഹൃദയാഘാതം
സംഭവിച്ച
ചില
രോഗികളില്
നാക്കിന്റെ
അടിയില്
ഐസോര്ഡിന്
ഗുളിക
ഇട്ട്
അലിയിച്ചിറക്കിയാല്
പെട്ടെന്ന്
രക്തസമ്മര്ദ്ദം
കുറഞ്ഞ്
ബോധക്ഷയം
ഉണ്ടാകുവാനിടയാക്കിയേക്കാം.
ഇത്
ഒഴിവാക്കാന്
നിരപ്പായ
പ്രതലത്തില്
രോഗിയെ
കിടത്തിയതിനുശേഷം
ഈ
മരുന്നു
നാക്കിന്റെ
അടിയില്
ഇട്ട്
അലിയിപ്പിച്ചിറക്കിക്കുക.
8) ഹാര്ട്ട്
അറ്റാക്കിന്
ശേഷമുള്ള
ഓരോ
നിമിഷവും
ഓരോ
ഹൃദയപേശികള്
നശിച്ചുകൊണ്ടേയിരിക്കുന്നതിനാല്
സമയം
വളരെ
വിലപ്പെട്ടതാണ്
.
അതിനാല്
സമയം
പാഴാക്കാതെ
ഹൃദദ്രോഗ
തീവ്ര
പരിചരണ
വിഭാഗമുള്ള
(സി.സി.യു)
ഏറ്റവും
അടുത്തുള്ള
ആശുപത്രിയില്
രോഗിയെ
എത്തിച്ച്
വിദഗ്ധ
ചികിത്സ
നല്കേണ്ടതാണ്.
ഹൃദയാഘാതം
സംഭവിച്ച
വ്യക്തിയെ
ഹൃദ്രോഗവിദഗ്ധരുടെ
താമസസ്ഥലത്ത്
കൊണ്ടുപോയി
പരിശോധിപ്പിക്കുവാന്
ശ്രമിച്ച്,
വിലപ്പെട്ട
സമയം
നഷ്ടപ്പെടുത്തരുത്.
9)
ഹൃദയാഘാതം
വന്ന
രോഗി
ബോധരഹിതനായാല്
ഹൃദയസ്തംഭനം
സംഭവിച്ചോ
എന്ന്
കഴുത്തിലെ
പള്സും
ശ്വാസോച്ഛാസവും
സൂക്ഷ്മമായി
പരിശോധിച്ച്
സ്ഥിരീകരിയ്ക്കുക.
പള്സും,
ശ്വാസോച്ഛാസവും
നിലച്ചാല്
ഹൃദയസ്തംഭനം
സംഭവിച്ചു
എന്ന്
അനുമാനിക്കാം.
ഇങ്ങനെയുള്ള
രോഗികളെ
നിരപ്പായ
തറയില്
മലര്ത്തിക്കിടത്തി
കഴുത്ത്ഭാഗം
തലയിണ
കൊണ്ട്
പൊക്കി
താടി
ആവുന്നത്ര
മേലോട്ടുയര്ത്തി
ശ്വാസോച്ഛാസത്തിന്
തടസ്സമുണ്ടാക്കാത്ത
നിലയില്
കിടത്തുക.
ഇതിനു
ശേഷം
ഹൃദയത്തിന്റേയും
,
ശ്വാസകോശത്തിന്റേയും
പ്രവര്ത്തനം
പുനഃസ്ഥാപിക്കുവാനുള്ള
പ്രഥമ
ശുശ്രൂഷയായ
സി.പി.ആര്‍
(Cardio
Pulmonary
Resuscitation)
പരിശീലനം
ലഭിച്ചവരുണ്ടെങ്കില്
നടത്തി
ആശുപത്രിയിലേയ്ക്ക്
എത്രയും
പെട്ടന്ന്
എത്തിക്കുക.
10)
ഹൃദയാഘാതത്തെ
തുടര്ന്ന്
ബോധക്ഷയം
വന്ന
രോഗി
ഛര്ദ്ദിച്ചാല്
തല
കുറച്ചു
താഴ്ത്തി
ഒരു
വശത്തേക്ക്
ചരിച്ചു
വെച്ച്
ഛര്ദ്ദിലിന്റെ
അവശിഷ്ടങ്ങള്
വായില്
നിന്നും
ശ്വാസകോശത്തിലേക്ക്
കടക്കാതെ
ഉടന്തന്നെ
പുറത്തേക്ക്
പോകുവാന്
സഹായകമായ
രീതി
അവലംഭിക്കേണ്ടതാണ്.
അല്ലായെങ്കില്
ആഹാര
പദാര്ത്ഥങ്ങള്
ശ്വാസനാളിയിലും
ശ്വാസകോശത്തിലും
പ്രവേശിച്ച്
ഗുരുതരമായ
പ്രത്യാഘാതങ്ങള്
ഉണ്ടാക്കിയേക്കാം.
11)
രോഗിയെ
ആശുപത്രിയിലേയ്ക്ക്
കൊണ്ടുപോകുമ്പോള്
പഴയ
ചികിത്സാരേഖകള്
,
പരിശോധനാ
റിപ്പോര്‍ട്ടുകള്‍,
ഇ.സിജി,
എന്നിവയുണ്ടെങ്കില്
കൂടെ
കരുതാന്
മറക്കരുത്..
പ്രഭാത
ഭക്ഷണത്തെ
ഒഴിവാക്കിയാല്
അതിഥിയായി
ഹൃദയാഘാതം
ഷിഫ്റ്റ്
ജോലി
ഹൃദ്രോഗ
സാധ്യത
കൂട്ടും
തിരക്ക്
പിടിച്ച
ഓട്ടത്തിനിടയില്
മിക്കവരും
ഒഴിവാക്കുന്ന
ഒന്നാണ്
പ്രഭാത
ഭക്ഷണം.
എന്നാല്
കേള്ക്കൂ,
നിങ്ങള്
പ്രഭാത
ഭക്ഷണത്തെ
എത്രത്തോളം
കുറക്കുന്നുവോ
അത്രതന്നെ
ഹൃദയാഘാതമുണ്ടാകാനുള്ള
സാധ്യതയും
കൂടുതലാണ്.
പുതിയതായി
നടത്തിയ
പഠനത്തില്
പ്രഭാത
ഭക്ഷണം
ഒഴിവാക്കുന്ന
മധ്യവയസ്കരില്
ഹൃദയാഘാതത്തിനുള്ള
സാധ്യത
27
ശതമാനം
കൂടുതലാണ്.
എന്നാല്
പ്രഭാത
ഭക്ഷണം
കഴിച്ചാല്
ഒരിക്കലും
ഹൃദയാഘാതമുണ്ടാകില്ലെന്നും
പറയാന്
സാധിക്കില്ല.
പ്രഭാത
ഭക്ഷണം
ഒഴിവാക്കുന്നവരില്
വിശപ്പ്
കൂടുതലായിരിക്കുമെന്നും
പഠനങ്ങള്
പറയുന്നു.
ഇങ്ങനെ
വിശപ്പ്
കൂടുമ്പോള്
ഇത്തരക്കാര്
ധാരാളം
ഭക്ഷണം
കഴിക്കുന്നു.
ഇത്രയും
ഭക്ഷണം
ദഹിപ്പിക്കാന്
ശരീരത്തിന്
ഒരുമിച്ച
ധാരാളം
കലോറി
ഊര്ജം
ഉത്പാദിപ്പിക്കേണ്ടി
വരും.
ഇതോടെ
രക്തത്തില്
പഞ്ചസാരയുടെ
അളവ്
കുത്തനെ
കൂടുകയും
രക്തധമനികളില്
തടസ്സമുണ്ടാവുകയും
ചെയ്യും.
27000
പേരില്
നടത്തിയ
പഠനത്തിലാണ്
ഇക്കാര്യം
കണ്ടെത്തിയിരിക്കുന്നത്.
1992
മുതല്
ഇവരുടെ
ഭക്ഷണ
രീതികള്
നിരീക്ഷിച്ചായിരുന്നു
പഠനം.
ഇതില്
13
ശതമാനം
പേരും
സ്ഥിരമായി
പ്രഭാത
ഭക്ഷണം
ഒഴിവാക്കുന്നവരാണ്.
കഴിഞ്ഞ
16
വര്ഷത്തിനിടയില്
ഇവരില്
ഭൂരിഭാഗം
പേര്ക്കും
ചെറുതും
വലുതുമായ
ഹൃദയാഘാതങ്ങള്
സംഭവിച്ചിട്ടുണ്ട്.
ഉയര്ന്ന
വിദ്യാഭ്യാസം
നേടിയവരാണ്
ഇത്തരത്തില്
പ്രഭാത
ഭക്ഷണം
ഒഴിവാക്കുന്നവരില്
ഭൂരിഭാഗവും.
ഇതില്
ഡോക്ടര്മാരും
ഉള്പ്പെടുന്നുണ്ട്
എന്നതാണ്
ആശ്ചര്യജനകം.
അറ്റാക്ക്
തടയാന്‍
ആരോഗ്യത്തിന്റെ
കാര്യത്തിൽ ഏവരും
എപ്പോഴും
അന്വേഷികളാണ്.
ചെറിയൊരു വേദനയോ
അല്ലെങ്കിൽ തടിപ്പോ
എന്തെങ്കിലും കണ്ടാൽ
മതി,
ടെൻഷനടിക്കാൻ. ഉടൻ
തന്നെ
ആരോഗ്യവിദഗ്ധരുടെ
അടുത്തെത്തി
പ്രശ്നങ്ങളൊന്നുമില്ലെന്ന്
അറിഞ്ഞു കഴിഞ്ഞാലേ
സമാധാനമാകൂ. നമ്മുടെ
ജീവിതശൈലി തന്നെയാണ്
പല രോഗങ്ങളുടെയും
മുഖ്യകാരണക്കാരൻ.
മധ്യവയസ്കരായ രണ്ടു
പേർ കണ്ടു മുട്ടിയാൽ
ആദ്യം ചോദിക്കുന്ന
ചോദ്യവും ബിപിയും
ഷുഗറും
കൊളസ്ട്രോളുമൊക്കെ
ഉണ്ടോ?
എന്നായി
മാറിയിട്ടുണ്ട്.
ഇതെല്ലാം ഇപ്പോൾ
നമ്മുടെ
ജീവിതത്തിന്റെ തന്നെ
ഒരു ഭാഗമായി
മാറിയിരിക്കുകയാണ്.
എന്തുകൊണ്ട് ഇങ്ങനെ
എന്നു
ചോദിക്കുന്നതിനു
മുൻപുതന്നെ അവനവന്റെ
ആരോഗ്യത്തിൽ നാം
എത്രത്തോളം
ശ്രദ്ധാലുക്കളാണെന്നു
കൂടി ചിന്തിക്കുന്നത്
ഉത്തമമായിരിക്കും.
എന്തെങ്കിലും ഒരു
രോഗം വരുമ്പോഴോ
അല്ലെങ്കിൽ
ഏതെങ്കിലും
തരത്തിലുള്ള
അസ്വസ്ഥതകൾ
അനുഭവപ്പെടുമ്പോഴോ
മാത്രമല്ലേ നാം
അതിനെക്കുറിച്ച്
ആശങ്കാകുലരാകുന്നുള്ളു.
നിങ്ങളുടെ
ആരോഗ്യശീലങ്ങൾ
ചിട്ടയോടെ
കൊണ്ടുപോകുന്നതിന്
അഞ്ച് ടിപ്പുകൾ
ഇതാ...
1. പ്രഭാതഭക്ഷണം
ഒരിക്കലും
ഒഴിവാക്കപ്പെടാതിരിക്കാൻ
ശ്രദ്ധിക്കണം. രാവിലെ
കഴിക്കുന്ന ആഹാരം
ആരോഗ്യദായകമായിരിക്കണം.
ഇതുവഴി ഒരു
ദിവസത്തിന്റെ ആരംഭം
കരുത്തുറ്റതും
ഉൻമേഷകരവുമായി
മാറ്റാൻ സാധിക്കും.
2. ശ്വാസേച്ഛ്വാസം
എപ്പോഴും വയറ്റിൽ
നിന്നോ
ഉദരഭിത്തി(ഉദരത്തിനും
നെഞ്ചിനും ഇടയിലുള്ള
ഭാഗം)യിൽ നിന്നോ
ആയിരിക്കണം. ഈ
രീതിയിലുള്ള
ശ്വാസോച്ഛ്വാസം വഴി
പരമാവധി ഓക്സിജൻ
ഉള്വിലേക്ക്
എടുക്കുവാനും
ശരീരത്തിനും മനസിനും
പൂർണ വിശ്രമം
ലഭിക്കുകയും
ചെയ്യുന്നു.
3. ഇടയ്ക്കിടെ
കുറഞ്ഞ അളവിൽ ഭക്ഷണം
കഴിക്കുക.
പരമ്പരാഗതമായി
തുടർന്നു
വന്നുകൊണ്ടിരിക്കുന്ന
മൂന്നോ നോലോ നേരത്തെ
ആഹാരം,
അതും കൂടിയ
അളവിൽഎന്നതിനെക്കാൾ
ഒരു ദിവസം അഞ്ചു മുതൽ
ഏഴുവരെ തവണകളായുള്ള
ചെറിയ അളവിലുള്ള
ഭക്ഷണക്രമമാണ് ഇപ്പോൾ
പൊതുവേ ആരോഗ്യവിദഗ്ധർ
ശുപാർശ ചെയ്യുന്നത്.
4. ഒരു
ബോട്ടിൽ വെള്ളം
എപ്പോഴും കൂടെ
കരുതുക. പുറത്തു
നിന്നും ലഭ്യമാകുന്ന
ബോട്ടിൽ
വെള്ളത്തെക്കാൾ
ശുദ്ധജലം കൈയിൽ
കരുതുക വഴി
നിർജലീകരണത്തിൽ
നിന്നും രക്ഷ
നേടുന്നതിനും
രോഗപ്രതിരോധശേഷി
വർധിപ്പിക്കുന്നതിനും
ഉൻമേഷവാനായിരിക്കാനും
സാധിക്കുന്നു.
5. നമ്മുടെ
ശരീരത്തിന് അത്യവശ്യം
വേണ്ട ഒന്നാണ്
വിശ്രമം.
ആവശ്യത്തിനുള്ള
ഉറക്കം
ശരീരത്തിന്റെയും
മനസിന്റെയും
ആരോഗ്യകരമായ
പ്രവർത്തനത്തിന്
അത്യന്താപേക്ഷിതമാണ്.
ഈ അഞ്ച്
ആരോഗ്യശീലങ്ങൾ
പിന്തുടർന്നു നോക്കൂ,
ഒരു പരിധി വരെ
ജീവിതശൈലീ രോഗങ്ങളോട്
ഗുഡ്ബൈ പറയാൻ നമുക്ക്
സാധിക്കുന്നതായിരിക്കും.
ഹാര്‍ട്ട് അറ്റാക്ക്
വരാതെ തടയൂ
ഹൃദയാഘാതം
പെട്ടെന്നായിരിക്കും
കടന്നു വരുന്നത്.
ചിലര്‍ ആദ്യ തവണയും
രണ്ടാംതവണയും
ഹൃദയാഘാതത്തില്‍
നിന്നും
രക്ഷപ്പെട്ടെന്നിരിക്കും.
എന്നാല്‍ മൂന്നാം തവണ
ഇത് ജീവന്‍ തന്നെ
നഷ്ടപ്പെടുത്തിയേക്കാം.
ഹൃദയാഘാതം വന്നു
കഴിഞ്ഞാല്‍ പിന്നെ
ചില ജീവിത,
ഭക്ഷണരീതികളില്‍
വ്യത്യാസം
വരുത്താമെന്നല്ലാതെ
രോഗത്തിന്റെ ഭീകരത
ഇല്ലാതാകുന്നില്ല.
ഒരു തവണ ഹാര്‍ട്ട്
അറ്റാക്ക്
വന്നതാണെന്ന ചിന്ത
എപ്പോഴും നിഴല്‍ പോലെ
കൂടെയുണ്ടാകും.
ഹാര്‍ട്ട് അറ്റാക്
ഒഴിവാക്കാനുള്ള ചില
വഴികളുണ്ട്.
ഹൃദയാരോഗ്യം
സംരക്ഷിക്കാനുള്ള ഈ
വഴികളെപ്പറ്റി അറിയൂ.
ഹാര്‍ട്ട് അറ്റാക്ക്
വരാതെ തടയൂ സൈക്കിള്‍
ചവിട്ടുന്നത്
ഹൃദയാരോഗ്യത്തിന്
നല്ലതാണെന്ന്
തെളിഞ്ഞിട്ടുണ്ട്.
ഇത് നല്ലൊരു
വ്യായാമമാണ്.
ഡാര്‍ക് ചോക്ലേറ്റ്
കഴിയ്ക്കുന്നത് ഗുണം
ചെയ്യും. ഇതിലെ
ഫ്‌ളേവനോയ്ഡുകള്‍
ഹൃദയാരോഗ്യത്തിന്
നല്ലതു തന്നെ.
കൊളസ്‌ട്രോള്‍
കുറയ്ക്കാന്‍ ഇത്
സഹായിക്കും.
ബിയര്‍
കുടിയ്ക്കുന്നത്
ഹൃദയത്തിന് നല്ലതാണ്.
ഇതിലെ
ആന്റിഓക്‌സിഡന്റുകളാണ്
ഈ ഗുണം നല്‍കുന്നത്.
എന്നാല്‍ അളവിന്റെ
കാര്യത്തില്‍ മിതത്വം
പ്രധാനം.
വൈറ്റമിന്‍ ബി
കോംപ്ലക്‌സ്
ഹോമോസിസ്റ്റീന്‍ എന്ന
ഘടകത്തിന്റെ അളവ്
കുറയ്ക്കും. ഇത്
ഹൃദയാഘാത സാധ്യത
കൂട്ടുന്ന ഒരു
ഘടകമാണ്.
കൂര്‍ക്കംവലി
ഹൃദയാഘാത സാധ്യത
ഉയര്‍ത്തും.
ചിലപ്പോള്‍
ശ്വസനപ്രശ്‌നങ്ങള്‍
കാരണം കൂര്‍ക്കം
വലിച്ച്
ഉറങ്ങുന്നവരുണ്ട്.
ഇതിന് പരിഹാരം
കണ്ടെത്തുക.
ഉറക്കക്കുറവും
ഹൃദയപ്രശ്‌നങ്ങള്‍ക്ക്
വഴിയൊരുക്കും.
ദിവസവും ഏഴെട്ടു
മണിക്കൂറെങ്കിലും
ഉറങ്ങാന്‍
ശ്രദ്ധിക്കുക.
കൂടുതല്‍ നേരം
മൂത്രമൊഴിക്കാതെ
നിയന്ത്രിച്ചു
നിര്‍ത്തുന്നത്
ഹൃദയത്തിന് ദോഷം
ചെയ്യുമെന്ന്
തെളിഞ്ഞിട്ടുണ്ട്.
മൂത്രസഞ്ചിയ്ക്കു
ഭാരം കൂടുന്തോറും
ഹൃദയധമനികള്‍ക്ക്
സ്‌ട്രെസ് കൂടും. ഇത്
ഹൃദയാഘാത സാധ്യത
വര്‍ദ്ധിപ്പിക്കും.
ഇടയ്ക്കുള്ള
വിനോദയാത്രകള്‍
ഹൃദയാഘാത സാധ്യത
കുറയ്ക്കുന്നുവെന്ന്
കണ്ടെത്തിയിട്ടുണ്ട്.
ഇത് സ്‌ട്രെസ് തോത്
കുറയ്ക്കും. നേരെ
മറിച്ച്
തുടര്‍ച്ചയായി ജോലി
ചെയ്യുന്നവര്‍ക്ക്
ഹൃദയാഘാത സാധ്യത
കൂടുതലുമാണ്.
ഡയബെറ്റിസ്
രോഗികള്‍ക്ക്
ഹൃദയാഘാത സാധ്യത
കൂടുതലാണ്.
ഗ്ലൂക്കോസ് തോത്
നിയന്ത്രിച്ചു
നിര്‍ത്തുക.
കൊളസ്‌ട്രോള്‍
നിയന്ത്രിക്കേണ്ടതും
പ്രധാനം.
കൊളസ്‌ട്രോള്‍
ഹൃദയത്തിലേക്കുള്ള
രക്തപ്രവാഹം
കുറയ്ക്കാന്‍ ഇട
വരുത്തുന്നു.
ഹൃദയാഘാതം തടയാന്‍
സഹായിക്കുന്ന
ഭക്ഷണങ്ങളുണ്ട്.
ഇഞ്ചി. വെളുത്തുള്ളി,
നാരു കലര്‍ന്ന
ഭക്ഷണസാധനങ്ങള്‍,
മീന്‍,
മസാലകള്‍,
ഗ്രീന്‍ ടീ
എ്ന്നിവയെല്ലാം
ഇത്തരം ഭക്ഷണങ്ങളില്‍
പെടുന്നു.
ഹാര്‍ട്ട് റേറ്റ്
വാരിയബിലിറ്റി
എന്നൊരു ഘടകമുണ്ട്.
വ്യത്യസ്ത
സാഹചര്യങ്ങളില്‍
പ്രവര്‍ത്തിക്കാനുള്ള
ഹൃദയത്തിന്റെ കഴിവാണ്
ഇതുകൊണ്ട്
ഉദ്ദേശിക്കുന്നത്.
പൊടി,
ചൂട് തുടങ്ങിയ
ഘടകങ്ങള്‍
ഹൃദയാരോഗ്യത്തിന്
ദോഷമാണെന്ന്
ഇതനുസരിച്ച്
തെളിഞ്ഞിട്ടുണ്ട്.
രാവിലെ ശരീരത്തിന്റെ
ഗ്ലൈസമിക് തോത് വളരെ
കുറവായിരിക്കും.
ധാരാളം നാരുകള്‍
അടങ്ങിയ
ബ്രേക്ഫാസ്റ്റാണ്
ഇതിനുള്ള പരിഹാരം.
ഇത്തരം
ബ്രേക്ഫാസ്റ്റ്
കഴിയ്ക്കുന്നവരില്‍
ഹൃദയാഘാത സാധ്യത
23
ശതമാനം കുറവാണെന്ന്
തെളിഞ്ഞിട്ടുണ്ട്.
മിതത്വം -
ആരോഗ്യത്തിനും
ആയുസ്സിനും
മിതത്വം എല്ലാ
കാര്യങ്ങളിലും
നല്ലതാണ്. എല്ലാ
പ്രവര്‍ത്തനങ്ങളിലും
അത് വളരെ നല്ലതാണ്.
"ഒന്നും
ഇല്ലാത്തതിലും നല്ലത്
എന്തെങ്കിലും
ഉള്ളതാണ്" എന്ന്
കേട്ടിരിക്കുന്നത്
തന്നെ ഈ മിതത്വം
ഉദ്ദേശിച്ചാണ്.
അങ്ങിനെ
നോക്കുമ്പോള്‍ ഒന്നും
ചെയ്യാതിരിക്കുകയോ
കൂടുതല്‍ ചെയ്യുകയോ
ചെയ്തിട്ട്
കാര്യമില്ല. വേണ്ടത്,
വേണ്ട രീതിയില്‍,
ആവശ്യത്തിനു മാത്രം
എന്നതായിരിക്കണം
ജീവിതവൃതം. ഭക്തിയോ,
മോഹമോ,
കാമമോ,
ക്രോധമോ,
മത്സരമോ എന്തുമാകട്ടെ
ആവശ്യത്തിനു മാത്രം
ചെയ്യുക. മദ്യം പോലും
മിതമായി
ഉപയോഗിക്കുന്നവര്‍
വളരെക്കാലം
ജീവിച്ചിരിക്കുന്നതായി
തെളിവുകള്‍ ഉണ്ട്. എന്നാല്‍ മുകളില്‍
പറഞ്ഞ ഇന്ദ്രിയ
വികാരങ്ങള്‍ പലരിലും
കൂടിയും കുറഞ്ഞും
കാണുന്നു. ചിന്തയുടെ
കാര്യം എടുക്കുക അതും
ആവശ്യത്തില്‍ മാത്രമേ
ആകാവൂ. നാം എന്ത്
ചിന്തിക്കുന്നുവോ
അതാണ് നമ്മുടെ
മനസ്സ്,
നാം എന്ത്
കഴിക്കുന്നുവോ അതാണ്
നമ്മുടെ ശരീരം. മനുഷ്യന്
ഏറ്റവും കൂടുതല്‍
ആവശ്യമായ മൂന്നു
കാര്യങ്ങളില്‍ ആണ്
ശ്രദ്ധ
കാണിക്കേണ്ടത്.
അതായതു ഭക്ഷണം,ഉറക്കം അല്ലെങ്കില്‍
വിശ്രമം,
വ്യായാമം ഇവയാണ്.
അതുകൊണ്ട് ഇത് മൂന്നിനെയും കുറിച്ചുള്ള ഒരു ചെറിയ വിവരണം നോക്കുക;
ഭക്ഷണം
ഭക്ഷണം വിശപ്പിനാണ്
കഴിക്കേണ്ടത്.
എന്നാല്‍ നമ്മില്‍
പലരും കൃത്യമായി
ചെയ്യുന്ന ഒരു കര്‍മം
പോലെയോ,
കൊതികൊണ്ടോ ആണ്
കഴിക്കുന്നത്.
കാല്‍ ഭാഗം വയര്‍
കാലി ആക്കി ഇടണം
എന്നാണു എല്ലാ
വൈദ്യശാസ്ത്രവും
പറയുന്നതെങ്കിലും
വയര്‍ നിറഞ്ഞാലും
കൊതി കൊണ്ട് നാം
പിന്നെയും
കഴിച്ചെന്നു വരും.
കൂടിയാലും കുറഞ്ഞാലും
പ്രശ്നങ്ങള്‍ തന്നെ;
കൂടിയാല്‍ -
ഉയര്‍ന്ന
രക്തസമ്മര്‍ദ്ദം,
കൊളസ്ട്രോള്‍,
ഭാരം കൂടി
തരുണാസ്ഥികള്‍
തേയുന്നത് മൂലം
ഉണ്ടാകുന്ന വാതം,
ഉറക്ക പ്രശ്നങ്ങള്‍, ശ്വാസകോശ,
ഹൃദയ രോഗങ്ങള്‍,
സ്ട്രോക്ക്,
വയറിലെ ക്യാന്‍സര്‍
ഇവയുണ്ടാകാന്‍
സാധ്യത.
കുറഞ്ഞാല്‍ -
അസാധാരണമായി ഹാര്‍ട്ട് ബീറ്റ് കുറയുകയും,
ലോ ബീ
പീ ഉണ്ടാകുകയും
ചെയ്യുന്നു,
ഇങ്ങിനെ ഹാര്‍ട്ട്
മസില്‍ വ്യത്യാസം
വന്നു ക്ഷീണിക്കുകയും,
ഹാര്‍ട്ട് അറ്റാക്ക് വരാന്‍ സാധ്യത.
ആവശ്യത്തിനു കാത്സ്യം കിട്ടാതെ ഒസ്ടിയോപോറോസിസ്
പോലുള്ള രോഗം ഉണ്ടായി
എല്ല് പൊട്ടാന്‍
സാധ്യത (സ്ത്രീകള്‍
ഉപവാസം നോക്കുന്നവരും
ഡയറ്റ് നോക്കുന്നവരും
ശ്രദ്ധിക്കുക) പ്രായം
കൂടുന്തോറും ഇത്
കൂടുന്നു. മസിലിന്റെ ശക്തി
കുറയുന്നു,
ശരീരത്തില്‍
നിര്‍ജലീകരണം (dehydration
)
ഉണ്ടാകുന്നു. ക്ഷീണം, മുടി
കൊഴിച്ചില്‍,
അകാല നര ഇവയുണ്ടാകുന്നു.
വേണ്ടത് -
ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക,
അതായതു മിതവും കൃത്യവും ആയതും,
നാരു കൂടുതല്‍ ഉള്ളതും ആയ നല്ല
ഭക്ഷണം,
പ്രഭാത ഭക്ഷണം ഉപേക്ഷിക്കരുതേ.
ഉറക്കം
ഉറക്കം ഒരു
പ്രശാന്തമായ
വിശ്രമമാണ്. അത് പല
രാസ ജൈവ ഊര്‍ജ സംഭരണ
പ്രക്രിയ ആണ്.
എന്നാല്‍ ആവശ്യത്തിനു
മാത്രം ആനാവശ്യം,
കൂടാനും പാടില്ല
കുറയാനും പാടില്ല.
ചില പ്രശ്നങ്ങള്‍
നോക്കുക;
കൂടിയാല്‍ -
പ്രമേഹം,
ഹൃദ്രോഗം,
ദുര്‍മേദസ്സ്,
മന്ദത,
വിഷാദരോഗം ഇവ
വരാന്‍ സാധ്യത
കുറഞ്ഞാല്‍ -
മാനസിക സമ്മര്‍ദ്ദം,
പരീക്ഷയില്‍
മാര്‍ക്ക് കുറയുക,
ജോലിയിലും
പഠിത്തത്തിലും
ഉന്മേഷം,
ഓര്മ ഇവ ഇല്ലാതാകുക,
ഡ്രൈവ് ചെയ്യുമ്പോള്‍
ഉറങ്ങി പോകുക,
ഭാരം കൂടുക,
പ്രതിരോധ ശക്തി
കുറയുക,
രക്തസ്സസമ്മര്‍ദ്ദം,
ഹൃദ്രോഗം,
പ്രമേഹം ഇവ വരാന്‍ സാധ്യത.
വേണ്ടത്
-
ആവശ്യത്തിനു മാത്രം
ഉറങ്ങുക (കുറഞ്ഞത്
6
മുതല്‍
8
മണിക്കൂര്‍ വരെ
ഉറങ്ങുക).
വ്യായാമം
വ്യായാമമോ ജോലിയോ
നമ്മെ
'തുരുമ്പ്'
പിടിപ്പിക്കില്ല.
അതായതു അസുഖം
ഉണ്ടാകാന്‍ സാധ്യത
കുറയ്ക്കും.
എന്നാല്‍ വ്യായാമം കൂടുതല്‍ ചെയ്യാന്‍ ചിലര്‍ക്കിഷ്ടമാണ്.
പക്ഷെ ഒന്നോര്‍ക്കുക കൂടുതല്‍ വ്യായാമം ചെയ്യുന്നതും ഗുണത്തിനെക്കള്‍ ഏറെ
ദോഷം ചെയ്യും;
കൂടിയാല്‍ -
വ്യായാമം കൂടിയാല്‍
നമ്മുടെ ശരീരത്തിലെ
പല ഭാഗങ്ങള്ക്കും
തേയ്മാനമോ മുറുവോ
ഉണ്ടായെന്നു വരാം.
അത് മാത്രമല്ല
പ്രതിരോധശക്തി
കുറഞ്ഞെന്നു വരും.
കോര്ടിസോള്‍ എന്ന ഒരു
ഹോര്‍മോണ്‍ മാനസിക
സമ്മര്‍ദം
ഉണ്ടാകുന്നു,
വ്യായാമം കൂടിയാല്‍
അത് കൂടുന്നു.
അതുപോലെ വിശപ്പിനെ ഉണ്ടാക്കുന്ന എപ്പിനെര്ഫിന്‍,
നോര്‍-എപ്പിനെര്ഫിന്‍
എന്നീ രണ്ടു ഹോര്‍മോണുകള്‍
കുറയുന്നു.
കൂടുതല്‍
ചെയ്യുമ്പോഴുണ്ടാകുന്ന
ശാരീരിക അവസ്ഥയെ
പരിഹരിക്കാന്‍
പ്രതിരോധ ശക്തി
ഉപയോഗപ്പെടുത്തുമ്പോള്‍
രോഗങ്ങള്‍
പരിഹരിക്കാനുള്ള
പ്രതിരോധ ശക്തി
കുറയുന്നു. ഹൃദയ
മിടിപ്പ് കൂടുതല്‍
ആയാല്‍ ചിലപ്പോള്‍
നോര്‍മല്‍ ലെവലില്‍
എത്താന്‍ താമസം
ഉണ്ടാകുന്നു.
കൃത്യമായി
24
മണിക്കൂറില്‍ ഒരു
പ്രാവശ്യം എന്നതില്‍
കൂടുതല്‍
ചെയ്യുമ്പോള്‍
എല്ലുകള്‍ക്ക്
തേയ്മാനമുണ്ടാകാം.
തരുണാസ്ഥികള്‍ തേഞ്ഞു എല്ലുകള്‍ കൂട്ടി മുട്ടി വാതം ഉണ്ടാകാം.
കൂടാതെ മസിലുകള്‍ക്ക് മുറിവും ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
കുറഞ്ഞാല്‍ -
ശരീര മസിലുകള്‍ക്ക്
അയവു ഇല്ലാതാകുന്നു,
അതിറോസ്ക്ലീരോസിസ്,
ഹാര്‍ട്ട് അറ്റാക്ക്,
ബീ പീ,
സ്ട്രോക്ക്,
കൊളസ്ട്രോള്‍,
പ്രമേഹം ഇവ
വരാനുള്ള സാധ്യത
കൂടുന്നു.
മസിലുകളുടെ ശക്തി
കുറഞ്ഞു അത്
മുറിയാന്‍ സാധ്യത
ഏറുന്നു,
കൂടാതെ ഹെര്‍ണിയ പോലുള്ള രോഗം വരാന്‍ സാധ്യത. ക്ഷീണം
കൂടുന്നു,
കൊഴുപ്പ് ശരീരത്തില്‍
കൂടി ആവശ്യത്തില്‍
കൂടുതല്‍ ശരീര ഭാരം
ഉണ്ടാകുന്നു.
സട്രെസ്സ് ഹോര്‍മോണ്‍
ആയ കോര്ടിസോള്‍ കൂടുന്നു,
ഇവിടെയും വിശപ്പിന്റെ
ഹോര്‍മോണുകള്‍
കുറയുന്നു. ലൈംഗിക
ശക്തി കുറയ്ക്കുന്നു,
മൂഡ് ശരിയാക്കുന്ന
എന്ടോര്ഫിന്‍
ഹോര്‍മോണ്‍
കുറയുന്നു.
ഇങ്ങിനെ പൊതുവെ പല
പ്രശ്നങ്ങള്‍
ഉണ്ടാകുന്നു.
വേണ്ടത്
-
അര മണിക്കൂര്‍ മുതല്‍
ഒരു മണിക്കൂര്‍ വരെ
ഉള്ള ഏതെങ്കിലും
വ്യായാമം കൃത്യമായി
എന്നും ചെയ്യുക,
പ്രായമായവര്‍ക്ക്
ജോഗിംഗ്,
നടത്തം ഇവ ധാരാളം.
വിശപ്പ്,
രോഗപ്രതിരോധം,
മസില്‍ ശക്തി, മൂഡ്,
ഉത്സാഹം,
ഓര്മ,
ബുദ്ധി,
എല്ലാം
വ്യയാമത്തിലൂടെ
കിട്ടുന്നു.
നമ്മുടെ നാട്ടില്‍
ഫാഷന്റെ ഭ്രമമാണോ,
ചെറുപ്പത്തിന്റെ
തിളപ്പാണോ
എന്നറിയില്ല പലരും
ജിമ്നെഷ്യത്തിനെ
ആശ്രയിക്കുന്നു.
ബോസ്ടന്‍
സര്‍വകലാശാലയിലെ
ശാസ്ത്രഞ്ജര്‍
പറയുന്നത്
10
മിനിട്ടെങ്കിലും
കൃത്യമായി എന്നും
വീട്ടു ജോലികള്‍
മാത്രം
ചെയ്യുന്നവര്‍ക്ക്
ജിമ്മില്‍
പോകുന്നവരെക്കാള്‍
ഗുണം കിട്ടുന്നു
എന്നാണു. അപ്പോള്‍
ജിമ്മില്‍
പോകുന്നതിലല്ല കാര്യം
കൃത്യവും മിതവും ആയ
വ്യായാമം
അല്ലെങ്കില്‍
കായികമായ ജോലി
മുടക്കമില്ലാതെ
ചെയ്യുന്നതിലാണ്
കാര്യം.
ഹൃദയം മനുഷ്യ
ശരീരത്തിലെ ഏറ്റവും
പ്രധാനപ്പെട്ട
അവയവമാണ്. ഒരു
വ്യക്തി അയാളുടെ
ആരോഗ്യ-പരിപാലനത്തില്
ഹൃദയത്തിന് വളരെയധികം
ശ്രദ്ധ
കൊടുക്കേണ്ടതുണ്ട്.
തിരക്കുകള് ഏറി
വരുന്ന ആധുനിക
ലോകത്ത് നമ്മുടെ
ഹൃദയത്തെ
ആരോഗ്യത്തോടെ
നിലനിർത്താന് നമുക്ക്
ഇത്തിരി സമയം
ചിലവഴിക്കാം.
നിങ്ങള്ക്കായി
ഹൃദയാരോഗ്യ സംബന്ധമായ
അറിവുകൾ പങ്കു
വയ്ക്കുകയാണ് ഹൃദയ
മന്ത്രം.
ഹാര്‍ട്ട് അറ്റാക്ക്
തടയാം
മനുഷ്യശരീരത്തിലെ
ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ
എല്ലാ
ഭാഗങ്ങളിലേക്കും
രക്തം ശുദ്ധീകരിച്ച്
പമ്പ് ചെയ്യുകയാണ് ഈ
അവയവത്തിന്റെ പ്രധാന
ധർമ്മം. ശുദ്ധ
രക്തം ഹൃദയത്തിൽ
നിന്നും പുറത്തേക്ക്
വഹിക്കുന്ന
രക്തക്കുഴലുകളെ
ധമനികൾ അഥവാ
ആർട്ടറികൾ എന്നും
ശരീരഭാഗങ്ങളിൽ
നിന്നും
ഹൃദയത്തിലേക്ക് രക്തം
കൊണ്ടുവരുന്ന
രക്തക്കുഴലുകളെ സിരകൾ
അഥവാ വെയിനുകൾ എന്നും
പറയുന്നു.
ഹൃദ്രോഗം എന്നത്
ഹൃദയത്തിനെ
ബാധിക്കുന്ന
എല്ലാത്തരം
രോഗങ്ങൾക്കും പറയുന്ന
പേരാണ്. എന്നിരുന്നാലും
ഹൃദയ ധമനികൾ
അടഞ്ഞുണ്ടാകുന്ന
കൊറോണറി കാർഡിയാക്
അസുഖങ്ങളെയാണ് (Coronary
Artery disease)
നമ്മൾ ഹൃദ്രോഗം എന്നു
കൂടുതലായും
ഉപയോഗിച്ചുവരുന്നത്. ഇതു
കൂടാതെ മറ്റൊരു കാരണം
ഹൃദയാഘാതം ആണ്.
ഹൃധയാഘതവും
ഹൃദയസ്തംഭനവും
തമ്മിലുള്ള
വ്യത്യാസമെന്താണ് ?
ഹൃദയാരോഗ്യത്തെ
സംബന്ധിച്ച
വിവരങ്ങള്‍
അറിഞ്ഞിരിക്കുന്നതു
നല്ലതാണ്. മെഡിക്കല്‍
ചെക്കപ്പ്,
ഇസിജി പോലുള്ളവ
ഹൃദയപ്രശ്‌നങ്ങള്‍
തിരിച്ചറിയാനും
വേഗത്തില്‍ ചികിത്സ
നേടാനും സഹായിക്കും.
ഹൃദയരക്തധമനികളില്‍
ബ്ലോക്ക് ഉണ്ടായി
ഹൃദയപേശികള്
പ്രവര്‍ത്തനരഹിതമാകുന്ന
അവസ്ഥയാണ്ഹൃദയാഘാതം. ഹൃധയാഘാതത്തിന്റെ
ഫലമായി ചിലരില്
ഹൃദയത്തിന്റെ
പ്രവര്ത്തനം
പൂര്ണ്ണമായും
നിലച്ചുപോകുന്നതിനാണ്
ഹൃധയസ്തംഭാനം എന്ന്
പറയുന്നത്. ഹൃദയാഘാതം
വന്നവര്ക്ക് വേഗം
വൈദ്യസഹായം
കിട്ടിയാല്
ഹൃദയസ്തംഭാനം വരാതെ
അപകടത്തില് നിന്ന്
രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില് 10 ശതമാനത്തോളം
പേര്ക്കും
ഹൃദയസ്തംഭാനം വരാം. ഇത്തരക്കാരാണ്
ആശുപത്രിയിലേക്കുള്ള
വഴിയിലും
ആശുപത്രിയിലെത്തിയ
ഉടനെയും
മരിച്ചുപോകുന്നത്.
ഹാര്‍ട്ട്
അറ്റാക്കിന്റെ
ലക്ഷണങ്ങള്‍
- നെഞ്ചിനകത്ത്
ഭാരം അനുഭവപ്പെടല്‍
- നെഞ്ചില്‍
തുടങ്ങി ക്രമേണ
ചുമലുകളിലേയ്ക്കും, കഴുത്തിലേയ്ക്കും, കൈയ്യിലേയ്ക്കും
പടരുന്ന വേദന
- ശ്വാസ
ഗതിയിലുള്ള വ്യതിയാനം
- പെട്ടെന്ന്
വിയര്‍ക്കല്‍
- നെഞ്ചു
വേദന വന്ന് 15 മിനിട്ട്
കഴിഞ്ഞും
കുറയുന്നില്ലെങ്കില്‍
എത്രയും പെട്ടെന്ന്
ഡോക്ടറെ കാണുക
ൃദയാഘാതം
വരാതെ എങ്ങനെ
സൂക്ഷിക്കാം ?
ആരോഗ്യകരമായ
ജീവിതശൈലി
സ്വീകരിക്കുക.
കൊഴുപ്പ് അധികം
അടങ്ങിയതും വറുത്തതും
പൊരിച്ചതുമായ
ഭക്ഷണങ്ങള്‍
ഒഴിവാക്കുക.
കൃത്യമായി വ്യായാമം
ചെയ്യുക.
ഭക്ഷണത്തില്‍
പഴങ്ങളും
പച്ചക്കറികളും
ധാരാളമായി കഴിക്കുക.
അമിതവണ്ണവും ബ്ലഡ്
പ്രഷറും ഉണ്ടാകാതെ
ശ്രദ്ധിക്കുക. കൂടിയ
പ്രഷര്‍
നിയന്ത്രിക്കുക.
പ്രമേഹം ഉള്ളവര്‍ അത്
കര്‍ശനമായും
നിയന്ത്രിച്ചു
നിര്‍ത്തുക.മദ്യപാനവും
പുകവലിയും
ഒഴിവാക്കുക.മാനസിക
സമ്മര്‍ദ്ദം
കുറയ്ക്കുക.
പഴങ്ങള്‍,
പച്ചക്കറികള്,
നാരുകള്‍ ഉള്ള ഭക്ഷണം
എന്നിവ
ഹൃദയാരോഗ്യത്തിന്
വളരെ നല്ലതാണ്.
പ്രത്യേകിച്ച സിട്രസ്
വിഭാഗത്തില്‍ പെടുന്ന
പഴവര്‍ഗങ്ങള്‍ക്ക്
ഹൃദയസംബന്ധമായ
രോഗങ്ങള്‍ തടയാനുള്ള
കഴിവ് കൂടുതലാണ്.
മെഡിറ്ററേനിയന്‍
ഡയറ്റ്,
ഒലീവ് ഓയില്‍ എന്നിവ
ഹൃദയാരോഗ്യത്തിന്
ചേര്‍ന്നവയാണ്.
ട്രാന്‍സ്ഫാറ്റിന്റെ
അളവ് കുറയ്ക്കുക.
എണ്ണയില്‍ വറുത്ത
സാധനങ്ങള്‍,
ചുവന്ന ഇറച്ചി എന്നിവ
ട്രാന്‍സ്ഫാറ്റ്
ഉറവിടങ്ങളാണ്.
ഇവയെല്ലാം ഹൃദയാഘാത
സാധ്യത
വര്‍ദ്ധിപ്പിക്കുന്ന
ഭക്ഷണവിഭാഗത്തില്‍
പെടുന്നു.
ഡയബെറ്റിസും ഹൃദയ
സംബന്ധമായ
അസുഖങ്ങളിലേക്കുള്ള
ഒരു ചവിട്ടു പടി
തന്നെയെന്നു പറയാം.
പ്രമേഹവും
നിയന്ത്രണവിധേയമാക്കുക.
ദിവസവും വ്യായാമം
ചെയ്യുന്നത് ഹൃദയാഘാത
സാധ്യത
വളരെക്കുറയ്ക്കും.
അത് തൂക്കം
നിയന്ത്രിക്കും.
ഇതുവഴി ഹൃദയാഘാതം
വരാനുള്ള സാധ്യത
കുറയ്ക്കുകയും
ചെയ്യും.
അമിതഭാരം മറ്റെല്ലാ
അസുഖത്തിന്റെയും
മൂലകാരണമെന്നതു പോലെ
ഹൃദയാഘാതത്തിന്റെയും
ഒരു കാരണം തന്നെയാണ്.
എപ്പോഴും ആരോഗ്യകരമായ
ഭാരം കാത്തു
സൂക്ഷിക്കുകയെന്നത്
വളരെ പ്രധാനം.
ഹൃദയധമനികളില്‍
കൊളസ്‌ട്രോള്‍
അടിഞ്ഞു കൂടി രക്തം
ശരിയായി ഹൃദയത്തിന്
ലഭിക്കാത്ത അവസ്ഥ
ഹൃദയാഘാതമുണ്ടാക്കും.
കൊളസ്‌ട്രോള്‍
നിയന്ത്രിക്കുകയെന്നത്
വളരെ പ്രധാനം.
ഇതിന് ഒരു പ്രധാന
കാരണം പുകവലിയാണ്.
ഇത് ഹൃദയത്തിലേക്ക്
ഓക്‌സിജന്‍ പ്രവാരം
കുറയ്ക്കുന്നു.
പുകവലി ഉപേക്ഷിച്ച്
3-5
വര്‍ഷത്തില്‍ ഹൃദയം
ഒരിക്കലും പുക
വലിക്കാത്ത ഒരാളുടെ
അവസ്ഥയില്‍ എത്തും.
അതായത് ഇത്രയും കാലം
പുക വലിച്ചു,
ഇനിയെന്തിന്
നിറുത്തണം,
എന്താണു കാര്യം എന്ന
ചിന്ത വേണ്ടെന്നതു
തന്നെ
ഹൃദയാരോഗ്യത്തെ
സംബന്ധിച്ച
വിവരങ്ങള്‍
അറിഞ്ഞിരിക്കുന്നതു
നല്ലതാണ്. മെഡിക്കല്‍
ചെക്കപ്പ്,
ഇസിജി പോലുള്ളവ
ഹൃദയപ്രശ്‌നങ്ങള്‍
തിരിച്ചറിയാനും
വേഗത്തില്‍ ചികിത്സ
നേടാനും സഹായിക്കും.
മള്‍ട്ടിവൈറ്റമിനുകള്‍
ഹൃദയാഘാതം വരുന്നത്
തടയാന്‍
സഹായിക്കുമെന്നു
പറയാം. വൈറ്റമിന്‍ ബി,
ബി6,
ഫോളേറ്റ് തുടങ്ങിയവ
ഹൃദയാരോഗ്യത്തിന്
ചേര്‍ന്ന
വൈറ്റമിനുകളാണ്. അവ
ശരീരത്തിലെ
ഹീമോസിസ്റ്റീന്‍ അളവ്
കുറയ്ക്കും.
കൊളസ്‌ട്രോളിനെപ്പോലെ
അപകടകാരിയാണ്
ഹീമോസിസ്റ്റീനും.
ബിപിയും ഹൃദയാഘാതം
വരുത്തുന്നതില്‍ ഒരു
പ്രധാന വില്ലനാണ്.
ബിപിയുള്ളവരില്‍
ഹൃദയാഘാത സാധ്യതയും
കൂടുതലാണെന്നു പറയാം.
സ്‌ട്രെസും ബിപിയും
തമ്മില്‍
ബന്ധമുണ്ടെന്ന്
കാര്യവും ഓര്‍ക്കുക.
സ്‌ട്രെസ് ബിപി
കൂടാനുള്ള ഒരു പ്രധാന
കാരണമാണ്.
സ്‌ട്രെസ് ഹൃദയാഘാത
സാധ്യത
വര്‍ദ്ധിപ്പിക്കുന്ന
ഒരു ഘടകമാണ്. ഇത്
രക്തത്തിലെ ലിപിഡ്
അളവ് കൂട്ടും.
ഹൃദയസംബന്ധമായ
രോഗങ്ങള്‍ക്ക്
കാരണമാകുകയും
ചെയ്യും. സ്‌ട്രെസ്
ഫ്രീ ആയിരിക്കാന്‍
ശ്രദ്ധിക്കുക.
മദ്യം പൊതുവെ
ഹൃദയാഘാത സാധ്യതയായി
വിലയിരുത്തപ്പെടുന്നില്ലെങ്കിലും
മെനോപോസ് സംഭവിച്ച
സ്ത്രീകളില്‍ ഇത്
ഹൃദയാഘാതമുണ്ടാക്കാന്‍
സാധ്യത കൂടുതലാണ്.
മെനോപോസ്
നേരത്തെയാക്കാനും
ഇതുവഴി ഈസ്ട്രജന്‍
ഹോര്‍മോണ്‍ ഉല്‍പാദനം
കുറയാനും അമിതമായ
മദ്യപാനം കാരണമാകും.
ഈസ്ട്രജന്‍
കുറയുന്നത് ഹൃദയാഘാത
സാധ്യത
വര്‍ദ്ധിപ്പിക്കും.
എന്നാല്‍ ചെറിയ
അളവില് മദ്യം
കഴിയ്ക്കുന്നത്
ഹൃദയധമനികളിലെ
കൊഴുപ്പു കുറയാന്‍
സഹായിക്കുമെന്നു
പറയാം
സുധീഷ്.പി.എം.
IT
ഫ്രീലാന്സ്
റൈറ്റര്‍
pmsudheesh@gmail.com |