നമുക്ക് വേണ്ടത് നാരുള്ള ഭക്ഷണം

 ഏറ്റവും പ്രിയപ്പെട്ട ആഹാരങ്ങള്‍ ഉപേക്ഷിച്ചാല്‍ ഡയറ്റിംഗ് ആകുമോ? ഇല്ല. വേണ്ടത് നാരുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും, വ്യായാമം ചിട്ടയോടെ തുടരുകയെന്നതുമാണ്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ വഹിച്ചു കൊണ്ടുപോകുന്ന മാലിന്യലോറികളാണ് നാരുകള്‍. അമിതമായ കൊഴുപ്പ് രക്തചംക്രമണത്തില്‍ പ്രവേശിക്കും മുമ്പ് പിടിച്ചെടുത്ത് പുറംതള്ളുന്ന പ്രക്രിയ വരെ ഇതിന്റെ ധര്‍മ്മമാണ്. 

ആധുനിക ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം അമിതവണ്ണവും അതിനോടുബന്ധപ്പെട്ട രക്താദിസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയാണ്. അമിതമായ കൊഴുപ്പാണ് ഇതിന് വഴിവെക്കുന്നത്. എന്നാല്‍ നാരുകളുള്ള ആഹാരം ശീലമാക്കുമ്പോള്‍ കുറച്ചു മാത്രം ഭക്ഷിച്ചാല്‍ മതിയെന്നുവരുന്നു. വയറു നിറഞ്ഞതായ പ്രതീതിയുണ്ടാവുകയും ആവശ്യത്തിലുള്ള ഊര്‍ജ്ജവും കൊഴുപ്പും ലഭിക്കുകയും ചെയ്യുന്നു. ഗോതമ്പ്, മുരിങ്ങക്ക, കാരറ്റ്, നാരങ്ങ തുടങ്ങി വിവിധയിനം ധാന്യങ്ങളിലും പച്ചക്കറികളിലും നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അനാവശ്യമായ കലോറി കത്തിച്ചുകളയുന്ന നാരുകള്‍ സ്വയം കൂടുതലുള്ള ഊര്‍ജ്ജത്തേയും വഴിമാറ്റിവിടുന്നു. നാരുകള്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ വയറ്റിലെത്തുമ്പോള്‍ കുടലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുകയും അതിന്റെ ഫലമായി ആവശ്യത്തിലധികമുള്ള കലോറി കത്തിച്ചുകളയുകയും ചെയ്യുന്നു. 

ധാന്യങ്ങളും, പയറുവര്‍ഗ്ഗങ്ങളും ഇതില്‍ മുഖ്യമാണ്. ഗോതമ്പില്‍ ഒന്നരശതമാനവും കടല, സോയബീന്‍, രാജ്മ, മുതിര, മധുരകിഴങ്ങ് എന്നിവയില്‍ നാലു ശതമാനത്തിലധികം നാരുകളുണ്ട്. ഇലവര്‍ഗ്ഗങ്ങളില്‍ ചീര തന്നെയാണ് മുന്‍പില്‍. കറിവേപ്പില, ചേമ്പില, മുരിങ്ങയില തുടങ്ങിയവും വിശേഷപ്പെട്ടതാണ്. വറ്റല്‍മുളകും, കൊത്തമല്ലിയും നമ്മുടെ പാചകകൂട്ടുകളില്‍ ചേര്‍ക്കുക. യഥാക്രമം 30, 32 ശതമാനമാണ് ഇതിലടങ്ങിയിരിക്കുന്നത്. ഈന്തപ്പഴം, നെല്ലിക്ക, പേരക്ക എന്നിവയും ഗുണമുള്ളതുതന്നെ. കുട്ടികള്‍ ഇത് ധാരാളം ഉപയോഗിക്കേണ്ടതുണ്ട്. 

ഫാഷന്‍ ഫ്രൂട്ട്സില്‍ നാരുകള്‍ പത്ത് ശതമാനത്തോളമാണ്. ഗുരുതരമായ മറ്റ് ആരോഗ്യതടസ്സങ്ങളെയും ഫൈബര്‍ നേരിടുന്നു. കഴിക്കുന്ന ഓരോ ഗ്രാം നാരും 9 കലോറി വീതമാണ് കത്തിക്കുന്നത്. അതായത് 30 ഗ്രാം നാരുകള്‍ അകത്തുചെന്നാല്‍ 270 കലോറി ഇല്ലാതാക്കുന്നു. ഇത് ശരീരത്തിലെ ജലവുമായി ചേര്‍ന്ന് പഞ്ഞി പരുവത്തിലെത്തിയാണ് ദഹനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് വിസര്‍ജ്ജത്തിന്റെ ഭാരം വര്‍ദ്ധിക്കുകയും കുടലുകളുടെ ചലനം സുഗമമാക്കുകയും ചെയ്യുന്നു. തികഞ്ഞ സസ്യാഹാരികള്‍ക്ക് ശോധനക്കുള്ള ബുദ്ധിമുട്ട് കുറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന പണിയും നാരുകള്‍ക്കുണ്ട്. ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്ന ഫൈറ്റോ നൂട്രിയന്റ്സും ഇതിന്റെ പ്രത്യേകതയാണ്. ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകാന്‍ നാരുകളുള്ള ഭക്ഷണങ്ങള്‍ക്ക് കഴിവേറെയുണ്ട്. കടുംപച്ചയും. മഞ്ഞയും നിറഞ്ഞ പച്ചക്കറികളും ഗുണസമ്പുഷ്ടത നല്‍കുന്നു. പഴച്ചാറുകളേക്കാള്‍ നല്ലത് പഴങ്ങള്‍ നേരിട്ട് കഴിക്കുന്നതാണ്. എന്നാല്‍ ചില പച്ചക്കറികളാവട്ടെ എല്ലാവര്‍ക്കും ഒരു പോലെ ഫലപ്രദമാകണമെന്നില്ല. അങ്ങനെയുള്ളവര്‍ മറ്റുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കണം.

വറുത്ത് പൊടിച്ച ഗോതമ്പ് വെള്ളം ചേര്‍ത്ത് കാച്ചികുടിക്കുന്നത് വായുക്ഷോഭത്തെ നീക്കും. പോപ്പ് കോണില്‍ കലോറിയും ഫാറ്റും കുറവും നാരുകള്‍ ധാരാളമാണ്. കടല, ആപ്പിള്‍, മറ്റേതെങ്കിലും പഴങ്ങളുടെ കഷ്ണങ്ങള്‍ ഇവയെല്ലാം ഇതിനൊപ്പം കഴിക്കാം. ഉണങ്ങിയ പഴങ്ങളായ അത്തിപ്പഴം, ആപ്രിക്കോട്ട് തുടങ്ങിയവയും വിശേഷകരമാണ്. പായസത്തിന്റെ വിവിധ കൂട്ടുകളില്‍ നാരുകള്‍ ആവശ്യത്തിനുണ്ട്. എന്നാല്‍ പ്രമേഹരോഗികള്‍ മുന്‍കരുതല്‍ തുടരണം. കായത്തില്‍ 4.1 ഗ്രാം നാരുകളാണുള്ളത്. ഉരുളക്കിഴങ്ങ്, വെണ്ടക്ക, വഴുതനങ്ങ, എന്നിവയിലും ഗണ്യമായ തോതില്‍ അടങ്ങിയിരിക്കുന്നു. സാമ്പാര്‍ നല്‍കുന്ന സമ്പുഷ്ടി ഇതില്‍ നിന്ന് വ്യക്തമാണല്ലോ. നാരുകളുള്ള ആഹാരശൈലി ആയുസ്സിനെ ബലപ്പെടുത്തുമെന്ന് എല്ലാ വൈദ്യശാസ്ത്രങ്ങളും ഒരു പോലെ സാക്ഷ്യപ്പെടുത്തുന്നു.
 
 
പച്ചക്കറികളിലെ കീടനാശിനി‍ കളയാനുള്ള എളുപ്പമാര്‍ഗങ്ങള

യോഗ മനസിനും ശരീരത്തിനും

 
 

 

 

 

 
 

  Copyright © 2013 Smart GK. All Rights Reserved.