ഇന്‍റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളൊക്കെ പൊതുമുതല്‍ പോലെയാണ് പലരും കൈകാര്യം ചെയ്യുക. പലര്‍ക്കും അറിയാത്ത ഒരു കാര്യം പല ചിത്രങ്ങളും കോപ്പിറൈറ്റ് ഉള്ളവയാണ് എന്നതാണ്. ഇത്തരം ചിത്രങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ നിയമനടപടികള്‍ വരെ നേരിടേണ്ടി വരാം. കോപ്പിറൈറ്റ് ഒന്നുമില്ലെങ്കിലും നിങ്ങള്‍ ഷൂട്ട് ചെയ്ത അപൂര്‍വ്വമായ ചിത്രങ്ങള്‍ മറ്റുള്ളവര്‍ അടിച്ച് മാറ്റുന്നത് തടയാനുള്ള മാര്‍ഗ്ഗമാണ് ചിത്രങ്ങളില്‍ വാട്ടര്‍മാര്‍ക്ക് നല്കുക എന്നത്. നെറ്റില്‍ തിരഞ്ഞാല്‍ നൂറ് കണക്കിന് ഫ്രീ വാട്ടര്‍മാര്‍ക്കിങ്ങ് പ്രോഗ്രാമുകള്‍ കണ്ടെത്താനാവും. ഓണ്‍ലൈനായി വാട്ടര്‍മാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റുകളുമുണ്ട്.

JACo Watermark എന്നത് ഇത്തരം ഒരു പ്രോഗ്രാമാണ്. ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഫ്രീ ആപ്ലിക്കേഷനാണ്. ബാച്ച് പ്രൊസസിംഗ് സംവിധാനവും ഇതിലുണ്ട്. ടെക്സ്റ്റുകളും, ഇമേജുകളും വാട്ടര്‍മാര്‍ക്ക് ആയി ഇതില്‍ നല്കാനാവും. BMP, GIF, JPG, JPEG, PNG, WBMP എന്നീ ഫോര്‍മാറ്റുകളെ ഈ പ്രോഗ്രാം സപ്പോര്‍ട്ട് ചെയ്യും. വാട്ടര്‍മാര്‍ക്കിന്‍റെ ഒപ്പാസിറ്റി, ട്രാന്‍സ്പെരന്‍സി, കളര്‍, സ്റ്റൈല്‍, പൊസിഷന്‍ എന്നിവയൊക്കെ മാറ്റം വരുത്താവുന്നതാണ്.
http://jaco-watermark.sourceforge.net/
|