
കംപ്യൂട്ടര്‍ എനേബിള്‍ഡ് വിദ്യാഭ്യാസം നമ്മുടെ നാട്ടിലും വന്നുകഴിഞ്ഞു. കുട്ടികള്‍ക്ക് ഇന്ന് പ്രൈമറി തലം മുതല്‍ തന്നെ കംപ്യൂട്ടര്‍ പഠനമുണ്ട്. കൂടാതെ സ്മാര്‍ട്ട് ക്ലാസ് റൂമുകളും, കംപ്യൂട്ടറുപയോഗിച്ചുള്ള പഠന സഹായികളും ഇന്ന് വിദ്യലയങ്ങളില്‍ ഉപയോഗിക്കുന്നു. ഇതിന് പുറമേ അധ്യാപകര്‍ക്കും കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനം ഇന്ന് നിര്‍ബന്ധമായിക്കഴിഞ്ഞു. കുട്ടികളെ പഠിപ്പിക്കുന്നതിന് മാത്രമല്ല കുട്ടികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും, പരീക്ഷ സംബന്ധമായ കാര്യങ്ങള്‍ ക്രമീകരിക്കാനും ഇന്ന് കംപ്യൂട്ടറിന്റെ സഹായം ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണ എക്സല്‍ ഉപയോഗിച്ചാണ് അധ്യാപകരൊക്കെ മാര്‍ക്ക് ലിസ്റ്റും, കുട്ടികളുടെ ഡാറ്റകളുമൊക്കെ ശേഖരിച്ചുവെയ്ക്കുന്നത് കാണാറ്.
എന്നാല്‍ കൂടുതല്‍ എളുപ്പത്തില്‍ കാര്യക്ഷമമായി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാവുന്ന പ്രോഗ്രാമുകളുണ്ട്. ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ പ്രോഗ്രാമാണ് JumpRope. ഇതിലൊരു അക്കൗണ്ട് തുറന്ന് വിവരങ്ങള്‍ നല്കുക. കുട്ടികളുടെ എണ്ണവും മറ്റ് വിവരങ്ങളും എന്‍ട്രി ചെയ്യുകയോ, എക്സലില്‍ നിന്ന് എക്സ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാം. ഗ്രേഡിങ്ങ് സിസ്റ്റം റുബ്രിക് മോഡിലോ, ശതമാനം അടിസ്ഥാനത്തിലോ ക്രമീകരിക്കാം.
വളരെ യൂസര്‍ഫ്രണ്ട്ലിയായ ഒരു ഇന്‍റര്‍ഫേസാണ് ഈ ആപ്ലിക്കേഷന്‍റേത് എന്ന് എടുത്ത് പറയേണ്ടതാണ്. ഗ്രേഡിങ്ങിനൊക്കെ അധ്യാപകര്‍ക്ക് ഇത് ഉപകാരപ്രദമാകും. അറ്റന്‍ഡന്‍സ്, കരിക്കുലം ഡിസൈന്‍ ടൂള്‍ തുടങ്ങി മറ്റ് പല സംവിധാനങ്ങളും ഇതിലുണ്ട്. കൂടാതെ ഒരു ചാറ്റിങ്ങ് വിന്‍ഡോയും jumpro ലുണ്ട്.
www.jumpro.pe
|