No Clone – ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ നീക്കം ചെയ്യാം

 

ഏറെക്കാലമായി നിങ്ങള്‍ ഒരു കംപ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ അതില്‍ ഒട്ടേറെ ഫയലുകള്‍ സൂക്ഷിക്കുന്നുണ്ടാവും. പലപ്പോഴും ഫയലുകളില്‍ ഡ്യൂപ്ലിക്കേറ്റുകളും ഉണ്ടാവും. പല ആവശ്യങ്ങള്‍ക്കായി കോപ്പിചെയ്യുന്ന ഫയലുകള്‍ പല ഡ്രൈവുകളിലും ഫോള്‍ഡറുകളിലുമായി കിടപ്പുണ്ടാകും. അതുപോലെ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ക്കും ഇങ്ങനെ ഡ്യൂപ്ലിക്കേഷന്‍ വരാം.
മാനുവലായി ഇത്തരം ഫയല്‍ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Noclone. ഇതിന് ഫ്രീ , പെയ്ഡ് വേര്‍ഷനുകളുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഫ്രീ വേര്‍ഷന്‍ സെലക്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
പ്രോഗ്രാം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സെര്‍ച്ച് കോണ്‍ഫിഗുറേഷന്‍ വരും. ഇതിലെ എല്ലാ ഒപ്ഷനുകളും ഫ്രീ വേര്‍ഷനില്‍ ലഭിക്കില്ല.
http://compuhow.com/files/2013/02/NoClone-300x153.jpg
ഒരു റൂട്ട് ഫോള്‍ഡര്‍ സെലക്ട് ചെയ്ത ശേഷം സെര്‍ച്ച് ക്ലിക്ക് ചെയ്യാം. സമാനമായ ഫയലുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ അല്പസമയം എടുക്കും. പൂര്‍ത്തിയാകുമ്പോള്‍ റിസള്‍ട്ട് കാണിക്കും. ഡ്രൈവ്, ഫയല്‍നെയിം, സൈസ്, അപ്ഡേറ്റഡ് ഡേറ്റ് എന്നിവയും ഇതിലുണ്ടാകും.
http://noclone.net/

 
വിന്ഡോസില്പവര്‍‌ എഫിഷ്യന്സി റിപ്പോര്

അധ്യാപകര്ക്കായി JumpRope

 

 

 

 

 
 

  Copyright © 2013 Smart GK. All Rights Reserved.