ലാപ്ടോപ്പുകളും, ടാബ്ലറ്റുകളും ഉപയോഗിക്കുന്നവര്‍ ഏറെ പ്രാധാന്യം നല്കുന്ന ഒരു കാര്യമാണ് അതിന്റെ ബാറ്ററി ബാക്കപ്പ്. എന്നാല്‍ ഡെസ്ക്ടോപ്പുകളെ സംബന്ധിച്ച് ഇത് ഒരു പ്രശ്നമല്ല. ദിവസം മുഴുവന്‍ ഓണായികിടന്നാലും ഡെസ്ക്ടോപ്പുകളുടെ പവര്‍ സംബന്ധമായി റിസ്കില്ല. എന്നാല്‍ ആവശ്യമുള്ളതിലേറെ വൈദ്യുതി ഉപയോഗിക്കുന്നുണ്ടോ ഡെസ്ക്ടോപ്പുകള്‍ എന്ന് നിരീക്ഷിക്കുന്നത് നന്നായിരിക്കും.
വിന്‍ഡോസ് 7 പോലുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പവര്‍ എഫിഷ്യന്‍സി റിപ്പോര്‍ട്ടുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്.
ഇത് ക്രിയേറ്റ് ചെയ്യാന്‍ വിന്‍ഡോസ് കീ അമര്‍ത്തി cmd എന്ന് ടൈപ്പ് ചെയ്യുക. കമാന്‍ഡ് പ്രോംപ്റ്റില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് റണ്‍ ആസ് അഡ്മിനിസ്ട്രേറ്ററ്‍ എന്നത് സെലക്ട് ചെയ്യുക.
റിപ്പോര്‍ട്ട് സേവ് ചെയ്യേണ്ടുന്ന ഡറക്ടറിയും സെറ്റ് ചെയ്യേണ്ടതുണ്ട്. cd കമാന്‍ഡുപയോഗിച്ച് ഇത് ചെയ്യാം. ഉദാഹരണം – cd c:\users\username\downloads.
powercfg /energy കമാന്‍ഡ് റണ്‍ ചെയ്യുക.
അറുപത് സെക്കന്‍ഡുകള്‍ അനലൈസ് ചെയ്ത് എനര്‍ജി എഫിഷ്യന്‍സി പ്രശ്നങ്ങള്‍ കണ്ടെത്തും. energy-report.html എന്ന പേരില്‍ ഈ റിപ്പോര്‍ട്ട് സേവ് ചെയ്യപ്പെടും. ഇത് ഏതെങ്കിലും ബ്രൗസറില്‍ ഓപ്പണ്‍ ചെയ്യാം. |