
വിദേശത്തുള്ള സുഹൃത്തുക്കളും, ബന്ധുക്കളുമായൊക്കെ മിക്കവരും വീഡിയോ ചാറ്റ് ചെയ്യാറുണ്ടാകും. വേണ്ടപ്പെട്ടവരെയൊക്കെ കാണാനുള്ള ഒരു സാഹചര്യം, അവര്‍ എത്ര ദൂരത്താണെങ്കിലും, ഇന്നുണ്ട്. എന്നാല്‍ ഇതല്ലാതെ ഫാമിലി ഇവന്‍റ്സും, മറ്റ് ചടങ്ങുകളുമൊക്കെ സ്ട്രീമിങ്ങ് നടത്തുന്നതിനെക്കുറിച്ച് ചിലരെങ്കിലുമൊക്കെ ആലോചിച്ചിട്ടുണ്ടായിരിക്കും. റിയല്‍ടൈം വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിന്‍റെ രസം ഏതായാലും റെക്കോഡ് ചെയ്തവക്ക് ഉണ്ടാകില്ലല്ലോ.
അനേകം സര്‍വ്വീസുകള്‍ ഇന്ന് സ്ട്രീമിങ്ങ് നടത്തുന്നതിന് സൗകര്യം ചെയ്ത് നല്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ മികച്ച ഒന്നാണ് Livestream. ഇതില്‍ പ്രീ അക്കൗണ്ടും, പെയ്ഡ് അക്കൗണ്ടും ലഭ്യമാണ്.
ടെക്സറ്റ്, ഇമേജ്, റെക്കോഡഡ് വീഡിയോ, ലൈവ് വീഡിയോ എന്നിവയൊക്കെ ലൈവ് സ്ട്രീം വഴി ഷെയര്‍ചെയ്യാം. 2007 മുതല്‍ നിലവിലുള്ള ലൈവ്സ്ട്രീം ഇന്ന് പുതുക്കിയ ഡിസൈനില്‍ലഭ്യമാണ്. വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഇവന്‍റിന് ഒരു പേര് നല്കി, അതിന്റെ തിയ്യതിയും സമയവും നല്കി ആളുകളെ ഇന്‍വൈറ്റ് ചെയ്യാം. ഫേസ്ബുക്കിലും ഇന്‍വിറ്റേഷന്‍ സാധ്യമാണ്.
വീഡിയോ ഷെയറിങ്ങിന് Livestream for Producers ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിന് ശേഷം വീഡിയോ, ഓഡിയോ ഇന്‍പുട്ടുകള്‍ സെറ്റ് ചെയ്യുക. ബാന്‍ഡ് വിഡ്തും സെറ്റ് ചെയ്യേണ്ടതുണ്ട്.
ലൈവ് സ്ട്രീമില്‍ ഫ്രീ അക്കൗണ്ടുപയോഗിച്ച് സ്ട്രീമിങ്ങ് നടത്തുന്നത് കാണാന്‍ ഫേസ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ പെയ്ഡ് വേര്‍ഷനാണെങ്കില്‍ ആര്‍ക്കും ഇത് കാണാന്‍ സാധിക്കും. ഇതില്‍ വീഡിയോകള്‍ റിവൈന്‍ഡ് ചെയ്യാനും സാധിക്കും.
http://new.livestream.com/live-video-tools#encoding-software
http://new.livestream.com/ |