എല്ലാ ലാപ്ടോപ്പുകളിലും ബാറ്ററി ചാര്‍ജ്ജ് ലെവല്‍ കാണിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് കൃത്യമായിരിക്കില്ല. അതുപോലെ ചാര്‍ജ്ജ് തീരുന്നത് മെസേജ് വരുന്നത് ശ്രദ്ധിക്കണമെന്നുമില്ല. ലാപ്ടോപ്പില്‍ ഉപയോഗിക്കാവുന്ന ഒരു ചെറിയ പ്രോഗ്രാമാണ് Battery Meter. എത്ര ചാര്‍ജ്ജുണ്ട് എന്ന് മാത്രമല്ല, വോള്‍ട്ടേജ്, മാക്സിം കപ്പാസിറ്റി, മാനുഫാക്ചര്‍, റിമെയ്നിങ്ങ് ടൈം എന്നിവയെല്ലാം ഇതുപയോഗിച്ച് അറിയാന്‍ സാധിക്കും.
ബാറ്ററി സംബന്ധിച്ച സകലവിവരങ്ങളും, സീരിയല്‍ നമ്പറടക്കം ഇതുപയോഗിച്ച് മനസിലാക്കാം. ഡെസ്ക്ടോപ്പിനനുസരിച്ച് കളര്‍സ്കീമില്‍ മാറ്റം വരുത്താനും, കസ്റ്റമൈസ് ചെയ്യാനും ഇതില്‍ സാധിക്കും.
വളരെ ചെറിയ സൈസ് മാത്രമുള്ള ഒരു പ്രോഗ്രാമാണിത്.
www.addgadgets.com/battery_meter/ |