കംപ്യൂട്ടറില്‍ നെറ്റ് കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ ജോലികള്‍ക്കിടെ ഇടക്ക് ചില സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന പതിവ് പലര്‍ക്കുമുണ്ടാകും. അഥവാ ഓഫിസ് മേധാവി അരികത്തുണ്ടെങ്കില്‍ പോലും പലപ്പോഴും റിസ്ക് എടുത്ത് ഇങ്ങനെ സൈറ്റ് സന്ദര്‍ശനം നടത്തുന്ന ഒട്ടേറെ ആളുകളുണ്ട്. ഫേസ്ബുക്കെങ്കിലും ഇങ്ങനെ സന്ദര്‍ശിക്കാത്തവര്‍ ചുരുക്കമാകും.എന്നാല്‍ ജോലി അവനവന് വേണ്ടി ചെയ്യുന്നതാണെങ്കിലും ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സൈറ്റുകളുണ്ടാകും. കടുത്ത ഇന്‍റര്‍നെറ്റ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ലളിതമായ രീതിയില്‍ ഇന്‍റര്‍നെററ് ഉപയോഗം നിയന്ത്രിതമായ സൈറ്റുകളിലേക്ക് മാത്രം അനുവദിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് Productivity Owl .
ഇതൊരു ക്രോം എക്സ്റ്റന്‍ഷനാണ്. ബാന്‍ ചെയ്യേണ്ടുന്ന സൈറ്റുകള്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയാല്‍ ഇത് സാധ്യമാകും.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ സ്ക്രീനിന്‍റെ വലത് വശത്ത് താഴെ Productivity Owl പ്രത്യക്ഷപ്പെടും. നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടില്ലാത്ത സൈറ്റാണ് തുറന്നതെങ്കില്‍ അത് നിശ്ചിത സമയത്തിനകം ക്ലോസാവും.
അലൗഡ് സൈറ്റ്സ്, ബ്ലോക്ക്ഡ് സൈറ്റ്സ് എന്നിങ്ങനെ സെറ്റിങ്ങ്സ് കോളത്തില്‍ കാണുന്നതില്‍ സൈറ്റുകള്‍ ആഡ് ചെയ്യാം. അതുപോലെ നിങ്ങളുടെ ഫ്രീ ടൈമും സെറ്റ് ചെയ്യാനാവും.
http://www.productivityowl.com/
|