വീഡിയോകളും, എം.പി ത്രികളും കംപ്രസ് ചെയ്യുന്നത് സാധാരണയാണ്. വാപ് സൈറ്റുകളില്‍ സാധാരണ 5 എം.ബി വരുന്ന എം.പി ത്രികള്‍ 2 എം.ബിക്കടുത്ത് വലുപ്പത്തില്‍ ലഭിക്കാറുണ്ടല്ലോ. പോര്‍ട്ടബിള്‍ ഡിവൈസുകളിലും, മൊബൈലുകളിലും കൂടുതല്‍ സ്റ്റോറേജ് ലഭിക്കുന്നതിനായാണ് ഈ കംപ്രഷന്‍ നടത്തുന്നത്. എം.പി ത്രിയില്‍ കംപ്രഷന്‍ നടത്തിയാലും വലിയ ക്വാളിറ്റി കുറവൊന്നും സാധാരണ കാണാറില്ല. എന്നാല്‍ വീഡിയോകളെ സംബന്ധിച്ച് കംപ്രഷന്‍ നടത്തിക്കവിയുമ്പോള്‍ ചിത്രത്തിന്‍റെ ക്വാളിറ്റി കുറയുന്നതായി പലപ്പോഴും അനുഭവപ്പെടാം.
ഇത്തരത്തില്‍ ക്വാളിറ്റി ലോസില്ലാതെ വീഡിയോ ഫയലുകള്‍ അമ്പത് ശതമാനം വരെ കംപ്രസ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഓപ്പണ്‍ സോഴ്സ് പ്രോഗ്രാമാണ് ഹാന്‍ഡ് ബ്രേക്ക്.
ഇത് ലിനക്സ്, മാക്, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം സപ്പോര്‍ട്ടാകും.വലിയ വീഡിയോ ഫയലുകള്‍ സ്പേസ് ലാഭിക്കാനായി കട്ട് ചെയ്യാതെ തന്നെ പോര്‍ട്ടബിള്‍ ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ ഹാന്‍ഡ്ബ്രേക്ക് ഉപയോഗിക്കാം.ബ്ലുറേ, ഡി.വി.ഡി, H.264 വീഡിയോകളൊക്കെ ഇതില്‍ എന്‍കോഡ് ചെയ്യാനാവും.
http://handbrake.fr/downloads.php
|