Click Here to Make "Smartgk.info" Your Home Page
   
 

പൊതുഗതാഗത ദിനം- ദുബായ്

നവംബര് ഒന്നിന് ദുബായില് പൊതുഗതാഗത മാര്ഗങ്ങളില് സൗജന്യമായി സഞ്ചരിക്കാം

ദുബൈ: പൊതുഗതാഗത സംവിധാനത്തിന്െറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന് ആര്‍.ടി. വെള്ളിയാഴ്ച പൊതുഗതാഗത ദിനമായി ആചരിക്കും. നോല് കാര്ഡുള്ളവര്ക്ക് മെട്രോയിലും ബസുകളിലും വാട്ടര്ബസുകളിലും വെള്ളിയാഴ്ച യാത്ര സൗജന്യമായിരിക്കും.

നവംബര് ഒന്ന് വെള്ളിയാഴ്ച ദുബായില് പൊതുഗതാഗത മാര്ഗങ്ങളില് സൗജന്യമായി സഞ്ചരിക്കാം. പൊതുഗതാഗത ദിനം പ്രമാണിച്ചാണ് ബസ്, മെട്രോ, വാട്ടര് ബസ് തുടങ്ങിയവയില് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. 

ഇത് നാലാം വര്ഷമാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്സ്പോര്ട് അഥോറിറ്റി പൊതുഗതാഗത ദിനം ആചരിക്കുന്നത്. നവംബര് ഒന്ന് വെള്ളിയാഴ്ചയാണ് പൊതുഗതാഗത ദിനം. നോള് കാര്ഡ് ഉള്ള എല്ലാവര്ക്കും മെട്രോ, ബസ്, വാട്ടര് ബസ് എന്നിവയില് നവംബര് ഒന്നിന് യാത്ര സൗജന്യമായിരിക്കും. പൊതുഗതാഗത മാര്ഗങ്ങളില് യാത്ര ചെയ്യാന് പരമാവധി ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇതെന്ന് ആര്ടിഎ ചെയര്മാന് മത്താര് അല് തായര് പറഞ്ഞു.
 
ദുബായില് വെള്ളിയാഴ്ച വിവിധ ആഘോഷ പരിപാടികള് അധികൃതര് സംഘടിപ്പിച്ചിട്ടുണ്ട്. ഉപയോഗിച്ച പുസ്തകങ്ങളുടെ മേള, ആര്ടിഎ പദ്ധതികളെക്കുറിച്ചുള്ള പ്രദര്ശനം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ബുര്ജ് ഖലീഫ പരിസരത്ത് കൂട്ടയോട്ടവും ഉണ്ടാകും. അല് സീഫില് ബോട്ടുകളുടെ റാലിയും അരങ്ങേറും. ദുബായ് ഹെല്ത്ത് കെയര് സിറ്റി, എയര്പോര്ട്  ടെര്മിനല് മൂന്ന് എന്നീ മെട്രോ സ്റ്റേഷനുകളില് സൗജന്യ രക്തസമ്മര്ദ്ദം, പ്രമേഹം, കൊളസ്ട്രോള് എന്നിവയുടെ പരിശോധന നടക്കും. അല് ഗുബൈബ ബസ് സ്റ്റേഷനില് രക്തദാന ക്യാമ്പും ഒരുക്കിയിട്ടുണ്ട്.   

കഴിഞ്ഞ ആറ് വര്ഷങ്ങളായി പൊതുഗതാഗത മാര്ഗങ്ങള് ഉപയോഗിക്കുന്നവരുടെ എണ്ണം ദുബായില് വര്ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. ആറ് ശതമാനത്തില് നിന്ന് 12 ശതമാനമായാണ് വര്ദ്ധിപ്പിച്ചിരിക്കുന്നത്. വരും വര്ഷങ്ങളില് പൊതുഗതാഗത മാര്ഗങ്ങള് ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും വര്ദ്ധിക്കുമെന്നാണ് പ്രതീക്ഷ.


പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 19.30 കോടി യാത്രക്കാരാണ് സേവനം ഉപയോഗിച്ചത്. മെട്രോയില് 9.8 കോടി യാത്രകള് നടന്നു. ബസ് സംവിധാനങ്ങളിലൂടെ 8.4 കോടി യാത്രകള് നടന്നിട്ടുണ്ടെന്നും മത്താര് അല് തായര് അറിയിച്ചു

 

 

 

  Copyright © 2013 Smart GK. All Rights Reserved.                                 

hit counter