Click Here to Make "Smartgk.info" Your Home Page
   
 

മംഗൾയാൻ ദൗത്യത്തിന് ഇന്ന് നിർണായക ദിനം 
magalyaan1.jpg
ഇന്ന് ഉച്ചക്ക് 2.30ന് പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കും

ബംഗളൂരു: പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്‍ തിങ്കളാഴ്ച സുപ്രധാന ഘട്ടത്തിലേക്ക് കടക്കും. ചൊവ്വയുടെ ആകര്‍ഷണമേഖലയില്‍ പ്രവേശിക്കുന്നതിനൊപ്പം പേടകത്തിന്‍െറ ദിശതിരുത്തുന്ന നിര്‍ണായക ദിവസം കൂടിയാണ് തിങ്കളാഴ്ച. ലാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദ്രവ ഇന്ധന എന്‍ജിന്‍ (ലിക്വിഡ് അപോജി മോട്ടോര്‍) പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുക. ഉച്ചക്ക് 2.30ന് നാലു സെക്കന്‍ഡ് നേരത്തേക്കാണ് പേടകത്തിലെ പ്രധാന എന്‍ജിനായ ലാം പ്രവര്‍ത്തിപ്പിക്കുക. ലാം പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ മംഗള്‍യാന്‍ സൗരഭ്രമണപഥത്തില്‍നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിന് നേരെ ദിശ തിരിക്കും. സൗരഭ്രമണപഥത്തില്‍ സെക്കന്‍ഡില്‍ 22.2 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന മംഗള്‍യാന്‍െറ വേഗം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മാറാനായി സെക്കന്‍ഡില്‍ 4.4 കിലോമീറ്ററായി കുറക്കും. വിക്ഷേപണത്തിന് ശേഷമുള്ള മംഗള്‍യാന്‍െറ നാലാമത്തെയും അവസാനത്തേയും ദിശാമാറ്റമാകും ഇത്. സ്വയം നിയന്ത്രണത്തിലൂടെ അര കിലോ ഇന്ധനം ജ്വലിപ്പിച്ചാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കുക. 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് ലാം എന്‍ജിന്‍ പ്രവര്‍ത്തിക്കേണ്ടതിന്‍െറ മുന്നോടിയായുള്ള ചെറു പരീക്ഷണം കൂടിയാണ് തിങ്കളാഴ്ച.
അതേസമയം, 10 മാസത്തെ ഇടവേളക്കുശേഷമാണ് ലാം പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു ഇതിനു മുമ്പ് ലാം പ്രവര്‍ത്തിപ്പിച്ചത്. ബഹിരാകാശത്തെ അതിശൈത്യ മേഖലകളിലൂടെ കടന്നുപോയ പേടകത്തിന്‍െറ എന്‍ജിന്‍ എങ്ങനെയാകും തിങ്കളാഴ്ച പ്രതികരിക്കുക എന്നതില്‍ ആശങ്കയുണ്ട്.


തിങ്കളാഴ്ച പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിച്ചില്ളെങ്കില്‍ മംഗള്‍യാന്‍െറ ഗതിനിര്‍ണയത്തിന് പേടകത്തിലെ എട്ട് ചെറിയ എന്‍ജിനുകള്‍ (ത്രസ്റ്ററുകള്‍) പ്രവര്‍ത്തിപ്പിച്ച് ശ്രമം തുടരും. അതേസമയം, ത്രസ്റ്ററുകളിലെ ഇന്ധനം തീര്‍ന്നാല്‍ പേടകത്തിന്‍െറ പിന്നീടുള്ള ഗതിയെ ബാധിക്കും.
ആശങ്കപ്പെടാന്‍ ഒന്നുമില്ളെന്നും ഐ.എസ്.ആര്‍.ഒ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പേടകത്തെ നിയന്ത്രിക്കുന്ന ബംഗളൂരുവിലെ പീനിയയിലെ ഐ.എസ്.ആര്‍.ഒയുടെ ഇസ്ട്രാക് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും പ്രതീക്ഷയിലാണ്. രാജ്യത്തെ 120 കോടി ജനങ്ങളിലും ആ പ്രതീക്ഷയും പ്രാര്‍ഥനയുമുണ്ട് -ഉണരണേ ലാം. കണക്കുകൂട്ടലുകളെല്ലാം ശരിയായാല്‍ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെ 7.30ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

ഗോളാന്തര യാത്രയിൽ വലിയൊരു നേട്ടത്തിന്റെ പടിവാതിലിൽ നിൽക്കുന്ന ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗൾയാൻ ഇന്ന് ഒരു റിഹേഴ്സലിന്റെ നിർണായക നിമിഷങ്ങളിലൂടെ കടന്നു പോകും.
സൗര കേന്ദ്രീകൃതമായ പ്രയാണപഥത്തിൽ നിന്ന് പേടകത്തെ ചൊവ്വയുടെ ആകർഷണ വലയത്തിലെ സഞ്ചാരപഥത്തിൽ എത്തിക്കാനുള്ള തിരുത്തലിന് ഇന്നാണ് തുടക്കം. പേടകത്തിന്റെ ഹൃദയമായ ദ്രവ എൻജിൻ ഇന്ന് നാല് സെക്കൻഡ് ജ്വലിപ്പിക്കണം. മംഗൾയാനെ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രതിഷ്ഠിക്കാൻ ബുധനാഴ്‌ച നിശ്ചയിച്ചിട്ടുള്ള 24 മിനിറ്റ് നീളുന്ന പൂർണ ജ്വലനത്തിന്റെ റിഹേഴ്സലാണിത്. ലിക്വിഡ് അപ്പൊജീ മോട്ടോർ ( ലാം ) എന്ന ഈ എൻജിൻ കഴിഞ്ഞ 300 ദിവസമായി നിദ്രയിലാണ്. ശൂന്യാകാശത്തെ കൊടും ശൈത്യത്തിൽ പത്ത് മാസമായി പ്രവർത്തിക്കാതിരിക്കുന്ന എൻജിൻ ബുധനാഴ്‌ച പ്രവർത്തനക്ഷമമാകുമോ എന്ന് ഈ റിഹേഴ്സലിലൂടെ അറിയാനാകും. മംഗൾയാൻ കഴിഞ്ഞ നവംബർ 5ന് വിക്ഷേപിച്ച ശേഷം ആറ് തവണ ഭ്രമണപഥം ഉയർത്തിയത് ഇതേ എൻജിൻ ജ്വലിപ്പിച്ചാണ്. ഒടുവിൽ ഡിസംബർ 1ന് പേടകത്തെ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറന്തള്ളി ചൊവ്വയിലേക്കുള്ള പ്രയാണ പഥത്തിലാക്കിയ ജ്വലനത്തിന് ശേഷം എൻജിൻ സ്ലീപ് മോഡിൽ ആയിരുന്നു. ആ ശീത നിദ്രയിൽ നിന്ന് ഉണർത്താനുള്ള ജ്വലനമാണ് ഇന്നത്തേത്.

ചന്ദ്രയാൻ ഉൾപ്പെടെ ഇന്ത്യയുടെനിരവധി ബഹിരാകാശ ദൗത്യങ്ങളിൽ കരുത്തും കാര്യശേഷിയും തെളിയിച്ച വിശ്വസ്‌തയുള്ള എൻജിനാണ് ഇത്. പക്ഷേ, ആദ്യമായാണ് ഇത്രയും ദീർഘമായ കാലം പ്രവർത്തിക്കാതിരുന്ന ശേഷം ഒരു വലിയ ദൗത്യം നിറവേറ്റാൻ അവസാന നിമിഷം നിദ്ര വിട്ട് ഉണരേണ്ടി വരുന്നത്.
ദീർഘകാലം എൻജിൻ ഉപയോഗിക്കാതിരിക്കുമ്പോൾ ഇന്ധനവുമായി സമ്പ‌ർക്കത്തിൽ തുടരുന്ന വാൽവുകളിൽ ചോർച്ച ഉണ്ടാവാനും അതിനാൽ വാൽവുകൾ ശരിയായി പ്രവർത്തിക്കാതിരിക്കാനും സാദ്ധ്യതയുണ്ട്. അത് മറികടക്കാൻ മുൻകരുതലായി രണ്ട് സെറ്റ് ഇന്ധന ലൈനുകൾ എൻജിനിൽ ഉണ്ട്. ഭൗമ ഭ്രമണപഥത്തിന് പുറത്തേക്ക് പേടകത്തെ ഉയർത്തി വിട്ട ജ്വലനത്തിന് ശേഷം ഒരു സെറ്റ് ഇന്ധനലൈൻ അടച്ചു. നിർണായക ജ്വലനത്തിന് സമയമാകുമ്പോൾ രണ്ടാമത്തെ ഇന്ധന ലൈൻ തുറക്കുമെന്ന് ശാസ്‌ത്രജ്ഞർ അറിയിച്ചു.

ബുധനാഴ്‌ച രാവിലെ 7:17നാണ് മംഗൾയാൻ പേടകത്തിന്റെ വേഗത കുറച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് തിരിച്ചുവിടാൻ ലാം എൻജിൻ ജ്വലിക്കേണ്ടത്. അത് കൃത്യമായി നടന്നാൽ മംഗൾയാൻ നിശ്ചയിച്ച പോലെ ചൊവ്വയിൽ നിന്ന് കുറഞ്ഞ ദൂരം 434 കിലോമീറ്ററും കൂടിയ ദൂരം 80,000 കിലോമീറ്ററും ഉള്ള ദീർഘ വൃത്താകാര ഭ്രമണപഥത്തിൽ എത്തും. ലാം എൻജിൻ പ്രവർത്തിച്ചില്ലെങ്കിൽ പകരം കുറഞ്ഞ ശേഷിയുള്ള ദ്രവ ഇന്ധനം തന്നെയുള്ള എട്ട് ചെറിയ എൻജിനുകൾ ( ത്രസ്റ്ററുകൾ )പ്രവ‌ർത്തിപ്പിച്ചാലും പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാം. പക്ഷേ കുറേക്കൂടി വലിയ ഭ്രമണപഥമായിരിക്കും. ഭ്രമണപഥം അകലുന്തോറും പേടകത്തിലെ ഉപകരണങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് കൃത്യത കുറയും. അമേരിക്കയുടെ മാവെൻ പേടകത്തിന്റെ ഭ്രമണപഥത്തിന്റെ ചൊവ്വയിൽ നിന്നുള്ള കുറഞ്ഞ ദൂരം 150 കിലോമീറ്ററും കൂടിയ ദൂരം 6,200 കിലോമീറ്ററും മാത്രമാണ്.

നേരത്തെ നല്‍കിയ കമാന്‍ഡുകള്‍ അനുസരിച്ച് പേടകം സ്വയം പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ മുതല്‍ പേടകം ചൊവ്വയുടെ ഗുരുത്വ പരിധിയില്‍ എത്തിക്കഴിഞ്ഞു. ഇന്ന് 2.30നാണു പേടകത്തിനുള്ളിലെ ലിക്വിഡ് അപ്പോജി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് നോക്കുന്നത്. നാല് സെക്കന്റാണ് പരീക്ഷണ ജ്വലനം. അഞ്ചാം ഭ്രമണപഥ വികസനത്തിനായി കഴിഞ്ഞ വര്‍ഷം നവംബർ 16 നാണ് ലാം എഞ്ചിന്‍ അവസാനമായി പ്രവര്‍ത്തിപ്പിച്ചത്. 

ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരത്തെ എല്‍പിഎ്സ്‌സി സെന്റര്‍ നിര്‍മിച്ചു നല്‍കിയ എഞ്ചിന്‍ എല്‍പിഎസ്‌സിയുടെ മഹേന്ദ്ര ഗിരിയടക്കമുള്ള സെന്ററുകളില്‍ 300 ലധികം ദിവസത്തെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയതാണ് എന്നാല്‍, ബഹിരാകാശത്തെ വ്യത്യാസ്തമായ താപനിലയില്‍ എഞ്ചിനില്‍ ഉപയോഗിച്ചിരിക്കുന്ന വാല്‍വുകള്‍ക്കും കണക്ഷനുകള്‍ക്കും പ്രശ്നം ഉണ്ടായേക്കുമോയെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. ജ്വലനം നടന്നില്ലെങ്കില്‍ പ്ലാന്‍ ബി എന്ന രക്ഷാ പ്രവര്‍ത്തന ദൗത്യത്തെക്കുറിച്ച് ആലോചിക്കേണ്ടി വരും.

 

ആദ്യ കടമ്പ
ഭൂമിയുടെ ആക‌ർഷണ വലയത്തിൽ നിന്ന് പേടകത്തെ സൗര പഥത്തിലേക്ക് നയിച്ച ഏഴാമത്തെ ജ്വലനം പോലെ സൗരകേന്ദ്രീകൃത പഥത്തിൽ നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കുന്ന ജ്വലനത്തിന്റെ ട്രയലായിരിക്കും ഇന്ന്. 440 ന്യൂട്ടൺ ശേഷിയുള്ള ലിക്വിഡ് അപ്പൊജീ എൻജിന്റെ ഇന്നത്തെ ജ്വലനം വിജയിച്ചാൽ ബുധനാഴ്ച എല്ലാം മുൻ നിശ്ചയം പോലെ കൃത്യമായി നടക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

 

 

  Copyright © 2013 Smart GK. All Rights Reserved.                                 

hit counter